Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഫഖര്‍-സൗമ്യ ഓപ്പണിങ്, ശ്രേയസ് ക്യാപ്റ്റന്‍, റിസര്‍വ് താരങ്ങളുടെ ബെസ്റ്റ് 11

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഈ മാസം 16നാണ് ആരംഭിക്കുന്നത്. ഇതിനോടകം എല്ലാവരും ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെന്ന് പറയാം. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിച്ച പലരും തഴയപ്പെട്ടിട്ടുണ്ട്. മികച്ച ഫോമില്‍ കളിച്ചിട്ടും അവസരം ലഭിക്കാത്തവരേറെയാണ്. 15 അംഗ ടീമിന് പുറമെ റിസര്‍വ് താരങ്ങളേയും ടീമുകളെല്ലാം പരിഗണിച്ചിട്ടുണ്ട്. ഇത്തവണ ടി20 ലോകകപ്പിന് പരിഗണിക്കപ്പെട്ട റിസര്‍വ് താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

സൗമ്യ സര്‍ക്കാര്‍-ഫഖര്‍ സമാന്‍

സൗമ്യ സര്‍ക്കാര്‍-ഫഖര്‍ സമാന്‍

ഓപ്പണര്‍മാരായി ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാരും പാകിസ്താന്റെ ഫഖര്‍ സമാനുമാണുള്ളത്. രണ്ട് പേരും ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരാണെങ്കിലും 15 അംഗ ടീമില്‍ ഇടം പിടിക്കാനായില്ല. അതുകൊണ്ട് റിസര്‍വ് താരമായി ഒതുങ്ങിപ്പോയി. പരിക്കാണ് ഫഖര്‍ സമാനെ ചതിച്ചത്. ആദ്യം പരിഗണിക്കപ്പെടാതിരുന്ന ഫഖര്‍ സമാനെ പിന്നീട് ബാക്കപ്പായി ഉള്‍പ്പെടുത്തുകയായിരുന്നു. സൗമ്യയുടെ ഫോം പരിഗണിച്ചാണ് റിസര്‍വ് താരമായി ഒതുങ്ങിയത്. ബൗളറെന്ന നിലയിലും സൗമ്യ ഉപകാരിയാണ്.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

ദിനേഷ് ചണ്ഡിമാല്‍, ശ്രേയസ് അയ്യര്‍, അഫ്‌സര്‍ സസായ്

ദിനേഷ് ചണ്ഡിമാല്‍, ശ്രേയസ് അയ്യര്‍, അഫ്‌സര്‍ സസായ്

ശ്രീലങ്കയുടെ സീനിയര്‍ താരം ദിനേഷ് ചണ്ഡിമാലിനും ഇത്തവണ 15 അംഗ ടീമില്‍ ഇടം നേടാനായില്ല. റിസര്‍വ് താരമായാണ് അദ്ദേഹത്തെ പരിഗണിച്ചിരിക്കുന്നത്. സമീപകാലത്തെ സ്ഥിരതയില്ലാത്ത പ്രകടനവും ചണ്ഡിമാലിനെ റിസര്‍വ് താരമാക്കി ഒതുക്കി. ഇന്ത്യയുടെ ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍. സൂര്യകുമാര്‍ തകര്‍ത്തുകളിക്കുന്നതിനാല്‍ ശ്രേയസ് ഇന്ത്യയുടെ പ്ലേയിങ് 11 പുറത്താണ്.

സമീപകാല ഫോമും മികച്ചതല്ലാത്തതിനാല്‍ ശ്രേയസിനെ ഇന്ത്യ റിസര്‍വ് താരമാക്കി ഒതുക്കി. ഈ പ്ലേയിങ് 11ന്റെ ക്യാപ്റ്റന്‍ ശ്രേയസാണ്. ഐപിഎല്ലിലടക്കം ടീമിനെ നയിച്ച അനുഭവസമ്പത്ത് ശ്രേയസിനുണ്ട്. വിക്കറ്റ് കീപ്പറായി അഫ്‌സര്‍ സസായിയാണുള്ളത്. അഫ്ഗാനിസ്ഥാന്‍ താരത്തിന് വലിയ അനുഭവസമ്പത്തില്ല. ഭാവിയിലെ സൂപ്പര്‍ താരമായി വളരാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് സസായ്.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

ദീപക് ചഹാര്‍, ആന്‍ഡിലി ഫെലുക്ക്വായോ, മാര്‍ക്കോ ജാന്‍സന്‍

ദീപക് ചഹാര്‍, ആന്‍ഡിലി ഫെലുക്ക്വായോ, മാര്‍ക്കോ ജാന്‍സന്‍

ഇന്ത്യയുടെ യുവ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറാണ് ആറാമന്‍. ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുള്ള ദീപക് ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. ഇന്ത്യ പ്രധാന ടീമിലേക്ക് ദീപക്കിനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലി ഫെലുക്ക്വായോയും പേസര്‍ മാര്‍ക്കോ ജാന്‍സനും റിസര്‍വ് താരങ്ങളായി. കരുത്തുറ്റ പേസ് നിരയുള്ള ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക.

ടൈമല്‍ മില്‍സ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്

ടൈമല്‍ മില്‍സ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്

ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സാണ് ഒമ്പതാമന്‍. അനുഭവസമ്പന്നനായ ഇടം കൈയന്‍ പേസറാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. 10ാം നമ്പറില്‍ മുഹമ്മദ് ഷമിയെയാവും പരിഗണിക്കുക. സീനിയര്‍ പേസര്‍ ഷമിയെ ഇന്ത്യ ജസ്പ്രീത് ബുംറക്ക് പകരം 15 അംഗ ടീമിലേക്ക് ഉള്‍പ്പെടുത്തിയേക്കും. ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ അദ്ദേഹം റിസര്‍വ് താരമായി തുടരുന്നു. സ്പിന്നറായി രവി ബിഷ്‌നോയിയെ പരിഗണിക്കാം. യുവ സ്പിന്നറെ ഇന്ത്യ റിസര്‍വ് താരമായാണ് പരിഗണിച്ചിരിക്കുന്നത്.

റിസര്‍വ് താരങ്ങളുടെ ബെസ്റ്റ് 11

റിസര്‍വ് താരങ്ങളുടെ ബെസ്റ്റ് 11

സൗമ്യ സര്‍ക്കാര്‍, ഫഖര്‍ സമാന്‍, ദിനേഷ് ചണ്ഡിമാല്‍, ശ്രേയസ് അയ്യര്‍, അഫ്‌സര്‍ സസായി, ദീപക് ചഹാര്‍, ആന്‍ഡിലി ഫെലുക്ക്വായോ, മാര്‍ക്കോ ജാന്‍സന്‍, ടൈമല്‍ മില്‍സ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്

Story first published: Thursday, October 6, 2022, 15:02 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+