
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് ബുംറ. ഏഷ്യാ കപ്പിനു ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കൂടാതെ ടി20 ലോകകപ്പും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുകയാണ്.

കളികളത്തിലേക്കു എത്രും വേഗത്തില്‍ മടങ്ങിയെത്തുമെന്ന സൂചന നല്‍കി ബുംറ ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വ്യായാമം നടത്തുന്ന വീഡിയോയായിരുന്നു ഇത്. എന്നാല്‍ ഈ വീഡിയോക്കു താഴെ ചിലര്‍ ബുംറയെ ട്രോളിയിരിക്കുകയാണ്. കൂടുതല്‍ തടി വച്ചിട്ടുണ്ടൈന്നും നായകന്‍ രോഹിത് ശര്‍മയുമായി അധികം കൂട്ട് വേണ്ടെന്നുമായിരുന്നു തമാശയായി ചിലര്‍ കുറിച്ചത്.
ടി20 ഡ്രീം ടീമിലെ 5 പേരുമായി വാട്‌സന്‍- ഇന്ത്യയില്‍ നിന്നും ഒരാള്‍, പാകിസ്താനിലെ രണ്ടു പേര്‍!

എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറയെ കാണാന്‍ രോഹിത് ശര്‍മയെപ്പോലെയുള്ളത് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
അണ്‍ ഫിറ്റായിട്ടുള്ള രോഹിത് ശര്‍മയില്‍ നിന്നും അകന്നു നില്‍ക്കണമെന്നായിരുന്നു ഒരു യൂസര്‍ ജസ്പ്രീത് ബുംറയ്ക്കു നല്‍കിയ ഉപദേശം.
ജസ്പ്രീത് ബുംറ കൂടുതല്‍ തടിയനായി കാണപ്പെടുന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.

ഭായ്, എന്താണ് ഇത്ര തടിയനായി കാണപ്പെടുന്നത് എന്നായിരുന്നു ജസ്പ്രീത് ബുംറയോടുള്ള ഒരു യൂസറുടെ ചോദ്യം.
ജസ്പ്രീത് ബുംറയ്ക്കു കുറച്ചു തടി കൂടിയതായി തോന്നുന്നത് തനിക്കു മാത്രമാണോയെന്നായിരുന്നു മറ്റൊരു പ്രതികരണം.
Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

പുറം ഭാഗത്തിനേറ്റ പരിക്കാണ് ജസ്പ്രീത് ബുംറയെ ഇപ്പോള്‍ വലച്ചു കൊണ്ടിരിക്കുന്നത്. നേരത്തേ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു ബുംറയ്ക്കു ആദ്യം അസ്വസ്ഥതയനുഭവപ്പെടുന്നത്. പുറം വേദന കാരണം ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടിയും വന്നു.
ഇതേ തുടര്‍ന്നു അതിനു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളില്‍ ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. കൂടാതെ സിംബാബ്‌വെ പര്യടനത്തിലും അദ്ദേഹത്തിനു കളിക്കാനായില്ല.


Click it and Unblock the Notifications











