
ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവാണ് ഷെയ്ന്‍ വാട്‌സന്‍ തന്റെ ഡ്രീം ഫൈവിലേക്കു പരിഗണിച്ച ഏക ഇന്ത്യന്‍ താരം. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരം അര്‍ഹിക്കുന്ന നേട്ടം കൂടിയാണിത്.
പാകിസ്താനില്‍ നിന്നും നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം, സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി എന്നിവരെയാണ് വാട്‌സന്‍ തന്റെ ഡ്രീം ഫൈവിലെടുത്തത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ട് നായകനും അപകടകാരിയായ ബാറ്ററുമായ ജോസ് ബട്‌ലര്‍ എന്നിവരാണ് ലിസ്റ്റിലെ ശേഷിച്ച രണ്ടു പേര്‍.

സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ 3-0ന്റെ സമ്പൂര്‍ണ വിജയത്തിലേക്കു നയിച്ച ഓപ്പണര്‍ കെഎല്‍ രാഹുല്‍ വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കസറിയാല്‍ അദ്ഭുതമുണ്ടാവില്ലെന്നും ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞു.
ബാബര്‍ ആസമിനെയായിരിക്കും ഡ്രീം ഫൈവിലേക്കു ആദ്യം ഞാന്‍ തിരഞ്ഞെടുക്കുക. കാരണം അദ്ദേഹം ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണ്. അധികം റിസ്‌കുകളെടുക്കാതെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേ പോലും ബാബര്‍ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യും.

ടി20 ലോകകപ്പിലും ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യും. അവിടുത്തെ സാഹചര്യങ്ങളുമായി യോജിച്ചതാണ് ബാബറിന്റെ ബാറ്റിങ് ടെക്‌നിക്ക്. ബാബറിനു ശേഷം രണ്ടാമതായി സൂര്യകുമാര്‍ യാദവിനെയെടുക്കുമെന്നും വാട്‌സന്‍ വ്യക്തമാക്കി.
Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

സൂര്യകുമാര്‍ യാദവ് ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണെന്നത് കെഎല്‍ രാഹുലിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റും. ഇത്തരം സാഹചര്യങ്ങളില്‍ അവിശ്വസനീയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനു കഴിയും. ലോകകപ്പില്‍ രാഹുല്‍ ഉജ്ജ്വല പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ചാല്‍ അതു തന്നെ ആശ്ചര്യപ്പെടുത്തില്ലെന്നും ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞു.
IND vs ZIM: വിദേശത്തു പോലും ചേട്ടാ, ചേട്ടാ ആര്‍പ്പുവിളി; പ്രതികരിച്ച് സഞ്ജു

ഐപിഎല്ലില്‍ 123 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം വളരെ പെട്ടെന്നു ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇതിനകം 23 മല്‍സരങ്ങളില്‍ കളിച്ച സൂര്യ 672 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫറ്റികളും ഇതിലുള്‍പ്പെടുന്നു.

2021ലെ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ഡേവിഡ് വാര്‍ണറെയാണ് മൂന്നാമാതായി ഞാന്‍ തിരഞ്ഞെടുക്കുക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വലിയ ആത്മവിശ്വാസത്തോടെയും പ്രതീക്ഷകളോടെയുമായിരിക്കും വാര്‍ണര്‍ ഇറങ്ങുകയെന്നും ഷെയ്ന്‍ വാട്‌സന്‍ ചൂണ്ടിക്കാട്ടി.

നാലാതമായി ജോസ് ബട്‌ലറിനെ ഞാന്‍ തിരഞ്ഞെടുക്കും. ഐപിഎല്ലില്‍ നാലു സെഞ്ച്വറികളുമായി അദ്ദേഹം അവിശ്വസനീയ ബാറ്റിങ് കാഴ്ചവച്ചു. പലപ്പോഴും ആര്‍ക്കും ബട്‌ലറെ പുറത്താക്കാനുമായില്ല. ഫോമിലാണെങ്കില്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കുക അസാധ്യമാണ്. ആഗ്രഹിക്കുന്ന ഏതു സ്ഥലക്കേക്കും ഷോട്ടുകള്‍ പായിക്കാനും ബട്‌ലര്‍ക്കാവുമെന്നും വാട്‌സന്‍ വിലയിരുത്തി.


Click it and Unblock the Notifications
