For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

ഞായറാഴ്ചയാണ് അടുത്ത മല്‍സരം

ഏഷ്യ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം വരാനിരിക്കുകയാണ്. അടുത്ത ഞായറാഴ്ച ദുബായില്‍ വച്ചാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ പോരാട്ടം. അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ വിജയം പാകിസ്താനായിരുന്നു. പത്തു വിക്കറ്റിനായിരുന്നു ഇന്ത്യയെ പാക് പട കെട്ടുകെട്ടിച്ചത്. ടൂര്‍ണമെന്റിലെ അവസാനത്തെ അഞ്ച് ഇന്ത്യ- പാക് ത്രില്ലറുകളില്‍ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കാം.

സിക്‌സറടിച്ച് ജയിപ്പിച്ച ഭാജി (2010)

സിക്‌സറടിച്ച് ജയിപ്പിച്ച ഭാജി (2010)

2010ലെ ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഏറെ ആവേശകരമായിരുന്നു. കളിക്കളക്കത്തില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള വാക്‌പോര് കൊണ്ടും ത്രസിപ്പിച്ച മല്‍സരമായിരുന്നു ഇത്. ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും തമ്മിലായിരുന്നു കളിക്കിടെ വാക്‌പോരിലേര്‍പ്പെട്ടത്.
അന്നു ഷുഐബ് അക്തര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന ബോളില്‍ സിക്്‌സറടിച്ച് ഹര്‍ഭജന്‍ സിങ് ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. സിക്്‌സറിനു ശേഷമുള്ള ഭാജിയുടെ ആക്രോശം ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്.

സച്ചിന്റെ അവസാന മല്‍സരം (2012)

സച്ചിന്റെ അവസാന മല്‍സരം (2012)

2012ലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് വേദനാജനകമായിരുന്നു. കാരണം ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ അവസാനത്തെ ഏഷ്യാ കപ്പ് മല്‍സരം കൂടിയായിരുന്നു അത്.
കളിയില്‍ 48 ബോളില്‍ 52 റണ്‍സുമായി സച്ചിന്‍ തിളങ്ങുകയും ചെയ്തു. പക്ഷെ ടീമിന്റെ ഹീറോയായത് വിരാട് കോലിയായിരുന്നു. 142 ബോളില്‍ 183 റണ്‍സാണ് അന്നു അദ്ദേഹം വാരിക്കൂട്ടിയത്. 330 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അന്നു ഇന്ത്യ വെറും നാലു വിക്കറ്റിനു മറികടക്കുകയും ചെയ്തു. രോഹിത് ശര്‍മയായിരുന്നു (68) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

ഹിറ്റ്മാന്റെ ഫേവറിറ്റുകള്‍- ഇഷ്ടഭക്ഷണം, സിനിമ, ഫുട്‌ബോളര്‍; എല്ലാമറിയാം

അഫ്രീഡി വെടിക്കെട്ട് (2014)

അഫ്രീഡി വെടിക്കെട്ട് (2014)

2014ലെ ഏഷ്യാ കപ്പില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ വെടിക്കെട്ട് ഇന്നിങ്്‌സ് ഇന്ത്യയെ മുക്കുകയായിരുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ- ആര്‍ അശ്വിന്‍ എന്നിവരെ അദ്ദേഹം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. മല്‍സരത്തില്‍ പാക് ടീം ഒരു റണ്‍സിനു ജയിച്ചിരുന്നു.
12 ബോളില്‍ 34 റണ്‍സായിരുന്നു അഫ്രീഡി വാരിക്കൂടിട്ടിയത്. 17 ബോളില്‍ പാക് ടീമിനു ജയിക്കാന്‍ 96 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ സംഹാരതാണ്ഡവം.

ആമിറിന്റെ മടങ്ങിവരവ് (2016)

ആമിറിന്റെ മടങ്ങിവരവ് (2016)

മുന്‍ ഇടംകൈയന്‍ വിവാദ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ വിലക്കിനു ശേഷം തിരിച്ചുവന്നത് 2016ല്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിലായിരുന്നു. ഒത്തുകളി വിവാദത്തിലകപ്പെട്ട് അഞ്ചു വര്‍ഷമാണ് താരം വിലക്ക് നേരിട്ടത്.
അന്നു ടി20 ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യക്കെതിരായ മടങ്ങിവരവ് ആമിര്‍ ആഘോഷിക്കുക തന്നെ ചെയ്തു. മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്. പക്ഷെ കളിയില്‍ ഇന്ത്യക്കായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 83 റണ്‍സിന് പുറത്തായി. മറുപടിയില്‍ വിരാട് കോലിയുടെ (49) ഇന്നിങ്‌സ് ഇന്ത്യയെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തിച്ചു.

സൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചു

രണ്ടു തവണ മുഖാമുഖം (2018)

രണ്ടു തവണ മുഖാമുഖം (2018)

2018ലെ അവസാനത്തെ ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഏകദിന ഫോര്‍മാറ്റിലായിരുന്ന ടൂര്‍ണമെന്റില്‍ രണ്ടു തവണയും പാകിസ്താനെതിരേ ഇന്ത്യ അനായാസം വിജയം പിടിച്ചെടുക്കുകയും ചെയ്തു.
ആദ്യ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇന്ത്യ- പാക് പോരാട്ടം. കളിയില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കി. സൂപ്പര്‍ ഫോറില്‍ ഇരുടീമും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടി. ഈ കളിയല്‍ ഒമ്പതു വിക്കറ്റിനു ബദ്ധവൈരികളെ ഇന്ത്യ വാരിക്കളയുകയും ചെയ്തു.

Story first published: Monday, August 22, 2022, 18:47 [IST]
Other articles published on Aug 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+