
പ്രവീണ് ആംറെ
1992ലാണ് പ്രവീണ് ആംറെ ടെസ്റ്റ് ക്രിക്കറ്റില് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില് കളിയിലെ താരമാവുന്ന ആദ്യത്തെ ഇന്ത്യന് താരമെന്ന റെക്കോഡ് ആംറെയുടെ പേരിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില് സെഞ്ച്വറി നേടാന് ആംറെക്കായി.
ഈ മത്സരം സമനിലയിലാണ് കലാശിച്ചത്. മത്സരത്തിലെ താരമായത് ആംറെയാണ്. 11 ടെസ്റ്റില് നിന്ന് 425 റണ്സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതില് അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറിയും ഉള്പ്പെടും.

ആര്പി സിങ്
ഇന്ത്യയുടെ സ്റ്റാര് പേസര്മാരിലൊരാളാണ് ആര്പി സിങ്. ഇടം കൈ പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ആര്പി സിങ്ങിന് മൂന്ന് ഫോര്മാറ്റിലും മികച്ച റെക്കോഡാണുള്ളത്. ആര്പി സിങ്ങും അരങ്ങേറ്റ ടെസ്റ്റില് താരമായിരുന്നു.
ഉത്തര്പ്രദേശുകാരനായ ആര്പി സിങ് 2006ല് പാകിസ്താനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സില് നാല് വിക്കറ്റും രണ്ടാം ഇന്നിങ്സില് ഒരു വിക്കറ്റും നേടിയാണ് ആര്പി സിങ് കളിയിലെ താരമായത്.

ശിഖര് ധവാന്
ഇടം കൈയന് ഓപ്പണര് ശിഖര് ധവാനും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഗബ്ബാര് എന്ന വിശേഷണം ആരാധകര് ചാര്ത്തി നല്കിയ ധവാന് ഓസ്ട്രേലിയക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 85 പന്തില് സെഞ്ച്വറി നേടി ഇന്ത്യയുടെ അരങ്ങേറ്റക്കാരിലെ വേഗ സെഞ്ച്വറിക്കാരനെന്ന റെക്കോഡ് സ്വന്തം പേരിലാക്കി.
എന്നാല് പിന്നീട് പ്രകടനം മോശമായതോടെ ധവാന് തഴയപ്പെട്ടു. ഇപ്പോള് ഏകദിന ഫോര്മാറ്റില് മാത്രമാണ് ധവാനെ ഇന്ത്യ പരിഗണിക്കുന്നത്. ഐപിഎല്ലില് ഇപ്പോഴും ധവാന് തുടരുന്നുണ്ട്. പഞ്ചാബ് കിങ്സിന്റെ നായകനാണ് ധവാന്.

രോഹിത് ശര്മ
ഇന്ത്യന് നായകന് രോഹിത് ശര്മയും ഈ നേട്ടത്തിലെത്തിയ താരമാണ്. വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റിലായിരുന്നു ഇത്. ആറാമനായി ബാറ്റിങ്ങിനിറങ്ങി 177 റണ്സാണ് രോഹിത് നേടിയത്. പിന്നീട് ഇന്ത്യയുടെസ്റ്റ് ടീമില് നിന്ന് തഴയപ്പെട്ട രോഹിത് വലിയ ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് ടീമില് സജീവമായത്.
ഇപ്പോള് മൂന്ന് ഫോര്മാറ്റിലും രോഹിത്താണ് ഇന്ത്യയുടെ നായകന്. അധികം വൈകാതെ ടി20 നായകസ്ഥാനം രോഹിത് ശര്മക്ക് നഷ്ടമാവാന് സാധ്യതയുണ്ട്.

പൃഥ്വി ഷാ
അണ്ടര് 19 ക്രിക്കറ്റില് ഇന്ത്യയെ കിരീടം ചൂടിച്ച പൃഥ്വി ഷാ വെസ്റ്റ് ഇന്ഡീസിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ മത്സരത്തില്ത്തന്നെ സെഞ്ച്വറി നേടാന് പൃഥ്വിക്കായി. ഈ കളിയിലെ താരമാവാനും പൃഥ്വിക്കായി.
പിന്നീട് തഴയപ്പെട്ട പൃഥ്വി ഇപ്പോള് ഒരു ഫോര്മാറ്റിലും ഇന്ത്യക്കായി കളിക്കുന്നില്ല. പൃഥ്വിയെ തഴയുന്നതിനെതിരേ വലിയ വിമര്ശനം പല പ്രമുഖരും ഉയര്ത്തിയിരുന്നെങ്കിലും പൃഥ്വി ടീമിന് പുറത്തുതന്നെ. ഫിറ്റ്നസ് പ്രശ്നമുള്ള പൃഥ്വിക്ക് തിരിച്ചുവരവും കടുപ്പം.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്ണ്ണായക ഉപദേശം! അറിയാം

ശ്രേയസ് അയ്യര്
ഇന്ത്യയുടെ പ്രതിഭാശാലിയായ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്. മധ്യനിരയില് തിളങ്ങാന് കഴിവുള്ള പൃഥ്വി അരങ്ങേറ്റ ടെസ്റ്റില് കളിയിലെ താരമായിരുന്നു. 2021ല് ന്യൂസീലന്ഡിനെതിരെയായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റ ടെസ്റ്റ്.
ആദ്യ ഇന്നിങ്സില് 105 റണ്സ് നേടിയ ശ്രേയസ് രണ്ടാം ഇന്നിങ്സില് 65 റണ്സും നേടിയാണ് കളിയിലെ താരമായത്. ഈ മത്സരം സമനിലയിലാണ് അവസാനിച്ചത്.


Click it and Unblock the Notifications
