Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയാണ് ബെസ്റ്റെന്നത് മുന്‍ പാക് നായകനു പിടിച്ചില്ല! ഷഹീനെ വാനോളം പുകഴ്ത്തി

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലെ മാജിക്കല്‍ ബൗങിങ് പ്രകടനത്തോടെ നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച പേസര്‍ ജസ്പ്രീത് ബുംറയാണന്നു പലരും പുകഴ്ത്തിയിരുന്നു. 19 റണ്‍സ് മാത്രം വിട്ടുകൊടത്ത് ആറു വിക്കറ്റുകളാണ് ഓവല്‍ ഏകദിനത്തില്‍ ബുംറ നേടിയത്. പല റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ അദ്ദേഹം കുറിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഐസിസിയുടെ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ബുംറയെ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഈ പ്രകടനം സഹായിക്കുകയും ചെയ്തിരുന്നു.

1

പക്ഷെ ബുംറയെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ പാകിസ്താന്റെ മുന്‍ വിവാദ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ടിനു ഇതൊന്നും അത്ര പിടിക്കുന്നില്ല. ബുംറയോടു കിട പിടിക്കുന്ന ബൗളറാണ് പാകിസ്താന്‍ യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയെന്നും ചില കാര്യങ്ങളില്‍ അവന്‍ ബുംറയ്ക്കു മുകളിലാണന്നും ബട്ട് ചൂണ്ടിക്കാട്ടുന്നു.

2

ഷഹീന്‍ അഫ്രീഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങൡലൊന്നും കളിച്ചിട്ടില്ല. പക്ഷെ അവന്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. ജസ്പ്രീത് ബുംറയേക്കാള്‍ അത്ര പിറകിലൊന്നുമല്ല ഷഹീന്‍. മല്‍സരപരിചയം കൂടുതല്‍ ലഭിക്കുന്നതോടെ അവന്‍ ഇനിയും മെച്ചപ്പെട്ട ബൗളറായി മാറും. മാത്രമല്ല ഷഹീനു കൂടുതല്‍ വേഗതും വ്യത്യസ്ത ആംഗിളുകളുമുണ്ടെന്നും സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ പുകഴ്ത്തി.

IND vs ENG: ബോസിനെ ഹിറ്റ്മാന്‍ തീര്‍ക്കും! വേണ്ടത് എട്ടു സിക്‌സര്‍ മാത്രം

3

ഷഹീന്‍ അഫ്രീഡിയും ജസ്പ്രീത് ബുംറയും ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരാണ്. രണ്ടു പേരുടെയും പ്രകടനം കാണുന്നത് വളരെ ആവേശകരമായ നല്‍കുന്ന കാര്യമാണ്. ന്യൂബോള്‍ കൊണ്ട് ഷഹീനും ബുംറയും ബൗള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഏതു നിമിഷവും എതിര്‍ ടീമിന്റെ വിക്കറ്റ് വീഴുമെന്നു നമുക്കു തോന്നുകയും ചെയ്യും. നിലവില്‍ ലോകത്തിലെ മറ്റൊരു ബൗളറുടെയും പ്രകടനം കണ്ടാല്‍ നിങ്ങള്‍ക്കു ഇങ്ങനെ തോന്നില്ലെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

4

20 കാരനായ ഒരു ബൗളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ഷഹീന്‍ അഫ്രീഡിയും ജസ്പ്രീത് ബുംറയും അതിശയിപ്പിക്കുന്ന കളിക്കാരാണ്. തീര്‍ച്ചയായും ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ വളരെ ഉജ്ജ്വലമായി അദ്ദേഹം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഷഹീനും ബുംറയും തമ്മില്‍ ഒരു താരതമ്യം വേണ്ട. ഒരാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചു, മറ്റെയാള്‍ക്ക് അത്ര കളിക്കാനുമായിട്ടില്ലെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

5

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വരവറിയിച്ച ഗുജറാത്തുകാരനായ ജസ്പ്രീത് ബുംറ 2016ലായിരുന്നു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പക്ഷെ ടെസ്റ്റില്‍ അദ്ദേഹം വൈകിയാണ് ആദ്യത്തെ മല്‍സരം കളിച്ചത്. 2018ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയായിരുന്നു ബുംറ ടെസ്റ്റില്‍ അരങ്ങേറിയത്. അതിനു ശേഷം പേസര്‍ക്കു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

6

ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപാട് റെക്കോര്‍ഡുകള്‍ ജസ്പ്രീത് ബുംറ ഇതിനകം തകര്‍ത്തുകഴിഞ്ഞു. അരങ്ങേറി രണ്ടാമത്തെ വര്‍ഷത്തില്‍ തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഹാട്രിക് കുറിച്ച അദ്ദേഹം അതിവേഗം 50 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളറായും മാറിയിരുന്നു.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നു ഫോര്‍മാറ്റുകളിലു ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയാണ് ബുംറ. 159 മല്‍സരങ്ങളില്‍ നിന്നും 316 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. അതേസമയം, ഷഹീനാവട്ടെ 2018ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതുവരെ വിവിധ ഫോര്‍മാറ്റുകളിലായി 96 കളികളില്‍ നിന്നും 204 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, July 14, 2022, 11:37 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+