സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്! വിന്‍ഡീസില്‍ കളിച്ചേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇതു വിശ്രമമില്ലാത്ത ദിനങ്ങളാണ്. ഒന്നിനു പിറകെ ഒന്നായി പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റിനു ശേഷം വൈറ്റ് ബോള്‍ പരമ്പരയിലാണ് ടീം കളിക്കുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യക്കുള്ളത്. അതിനു പിന്നാലെ രോഹിത് ശര്‍മയും സംഘവും വെസ്റ്റ് ഇന്‍ഡീസിലേക്കു പറക്കും. അവിടെയും വൈറ്റ് ബോള്‍ പരമ്പരകളിലാണ് ഇന്ത്യ ഇറങ്ങുന്നത്.

അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ജൂലൈ 22 മുതല്‍ ആഗസ്റ്റ് ഏഴു വരെയുള്ള വിന്‍ഡീസ് പര്യടനത്തിലുള്ളത്. അതിനിടെ വിന്‍ഡീസ് പര്യടനത്തില്‍ ചില സീനിയര്‍ കളിക്കാര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു ശേഷമായിരിക്കും പ്രഖ്യാപിച്ചേക്കുക. ഈ പരമ്പരയിലെ പ്രകടനം കൂടി വിലയിരുത്തിയാവും ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുക്കുക. ചേതന്‍ ശര്‍മ നിലവില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇംഗ്ലണ്ടിലുണ്ട്.
നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരടക്കമുള്ള സീനിയര്‍ കളിക്കാരുമായി സംസാരിച്ച ശേഷമായിരിക്കും ചേതന്‍ ശര്‍മ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക.
IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം അഞ്ചിലധികം വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകഴിഞ്ഞു. ഏറ്റവും അവസാനമായി ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റില്‍ ടീമിനെ നയിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു.
ഈ തരത്തില്‍ ക്യാപ്റ്റന്‍മാര്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത് സെലക്ടര്‍മാര്‍ ഇനി പ്രോല്‍സാഹിപ്പിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ വിന്‍ഡീസ് പര്യടനത്തില്‍ രോഹിത്തിനു വിശ്രമം നല്‍കാന്‍ സാധ്യത കുറവുമാണ്. രോഹിത്തിന്റെ അഭാവത്തില്‍ സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള അവസാനത്തെ ടി20 പരമ്പരകളില്‍ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കാനിടയുള്ളതിനാല്‍ സഞ്ജു സാംസണിനു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞേക്കും. റിഷഭ് പന്തിനു വിശ്രമം നല്‍കിയാല്‍ സഞ്ജു തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.
കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

അയര്‍ലാന്‍ഡുമായി സമാപിച്ച ടി20 പരമ്പര റിഷഭിനു നഷ്ടമായപ്പോള്‍ സഞ്ജു പകരം ടീമിലേക്കു വന്നിരുന്നു. ആദ്യ ടി20യില്‍ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയും ചെയ്തു. 77 റണ്‍സുമായി സഞ്ജു ഈ കളിയില്‍ കസറുകയും ചെയ്തിരുന്നു. കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണ് മല്‍സരത്തില്‍ അദ്ദേഹം നേടിയത്.

അയര്‍ലാന്‍ഡുമായുള്ള പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ രണ്ടു സന്നാഹ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ അവയിലും സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഓപ്പണറായാണ് അദ്ദേഹം ഈ മല്‍സരങ്ങില്‍ ഇറങ്ങിയത്. പക്ഷെ ഇവയില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സഞ്ജുവിനായില്ല.
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സംഘത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ഇവയില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തിലായിരിക്കും സഞ്ജുവിന്റെ പ്രതീക്ഷകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications