Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ബാറ്റിങ് നെടുംതൂണുകളെന്നാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും വിശേഷിപ്പിക്കപ്പെടുന്നത്. ഇതുവരെയുള്ള ചരിത്രമെടുത്താല്‍ എത്രയെത്ര മാച്ച് വിന്നിങ് പ്രകടനങ്ങളാണ് വിവിധ ഫോര്‍മാറ്റുകളിലായി രണ്ടു പേരും കാഴ്ചവച്ചിട്ടുള്ളത്. നിരവധി ബാറ്റിങ് റെക്കോര്‍ഡുകളുടെ അവകാശികള്‍ കൂടിയാണ് കോലിയും രോഹിത്തും.

1

വ്യത്യസ്തമായ ബാറ്റിങ് ശൈലികളുള്ള, അതിശയിപ്പിക്കുന്ന ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് രണ്ടു പേരും. ഇവരില്‍ ആരാണ് ബാറ്റിങില്‍ കൂടുതല്‍ കേമനെന്നത് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. ഒരു വിഭാഗം കോലിയാണ് കിങെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം രോഹിത്താണെന്ന് ബെസ്‌റ്റെന്നും ചൂണ്ടിക്കാട്ടും. എന്നാല്‍ ഇവരില്‍ കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്താണെന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറായ ഷുഐബ് അക്തര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്്. ഇതിനു അദ്ദേഹം ഒരു കാരണവും പറഞ്ഞിരുന്നു.

2

പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിക്രാന്ത് ഗുപ്തയാണ് രോഹിത് ശര്‍മയുമായുള്ള ഒരു അഭിമുഖത്തില്‍ ഷുഐബ് അക്തറിന്റെ അഭിപ്രായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിങ്ങള്‍ വിരാട് കോലിയെ വളരെയധികം പുകഴ്ത്തുകയാണ്. വിരാട് വളരെ വലിയ ബാറ്റര്‍ തന്നെയാണ്. പക്ഷെ രോഹിത് ശര്‍മ കോലിയേക്കാള്‍ വലിയ ബാറ്ററാണെന്നും അക്തര്‍ തന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു രോഹിത്തിനോടു അഭിമുഖത്തില്‍ വിക്രാന്ത് ഗുപ്ത പറഞ്ഞത്.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

3

നിങ്ങള്‍ എന്തുകൊണ്ടാണ് വിരാട് കോലിയേക്കാല്‍ വലിയ ബാറ്റര്‍ രോഹിത് ശര്‍മയാണെന്നു പറയുന്നതെന്നു ഞാന്‍ അക്തറിനോടു ചോദിച്ചു. വിരാട് ഏതു ഷോട്ടുകള്‍ കളിക്കുമ്പോഴും അതിനു പിന്നില്‍ പ്രയത്‌നം നമുക്ക് കാണാന്‍ സാധിക്കും.
പക്ഷെ രോഹിത് അങ്ങനെയല്ല, ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നു കളിക്കുന്നതു പോലെ വളരെ അനായാസമാണ് രോഹിത് ഷോട്ടുകള്‍ കളിക്കുന്നത്. ഒട്ടും തന്നെ അധ്വാനമില്ലാതെ വളരെ നിസാരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നുമായിരുന്നു അക്തറിന്റെ മറുപടിയെന്നു വിക്രാന്ത് ഗുപ്ത വിശദമാക്കി. ചിരിയോടെയായിരുന്നു രോഹിത് ഇതിനോടു പ്രതികരിച്ചത്.

4

നിങ്ങളുടെ ശക്തി തന്നെയാണോ ദൗര്‍ബല്യമെന്നു തോന്നിയിട്ടുണ്ടോയെന്നു രോഹിത്തിനോടു വിക്രാന്ത് ഗുപ്ത തിരിച്ചു ചോദിക്കുകയും ചെയ്തു. കരിയറിന്റെ ആദ്യകാലത്തു ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമെന്നു എനിക്കു സ്വയം തോന്നിയിരുന്നു. പക്ഷെ ആ സമയത്തു ഗെയിമിനെക്കുറിച്ച് മനസ്സിലാക്കിയായിരുന്നില്ല ഞാന്‍ കളിച്ചിരുന്നത്. ഒരുപാട് ഷോട്ടുകള്‍ നിങ്ങളുടെ പക്കലുള്ളപ്പോള്‍ ഒരു ബോളില്‍ തന്നെ ഈ ഷോട്ടുകളെല്ലാം കളിക്കണമെന്നു തോന്നും. പക്ഷെ പിന്നീടാണ് ഇങ്ങനെ ഗെയിം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കില്ലെന്നു തനിക്കു മനസ്സിലായതെന്നും രോഹിത് വ്യക്തമാക്കി.

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

5

ഒന്നോ, രണ്ടോ കളികളില്‍ നന്നായി പെര്‍ഫോം ചെയ്യുകയായിരുന്നില്ല പ്രധാനം. എനിക്കു തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കേണ്ടിയിരുന്നു. അതിനു സാധിക്കണമെങ്കില്‍ നിങ്ങള്‍ ബാറ്റിങ് ശൈലിയിലും മാറ്റം കൊണ്ടു വരേണ്ടതായി വരും. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ സമയമെടുത്ത ശേഷം ഷോട്ടുകള്‍ കളിക്കുന്നത്. ന്യൂബോളിനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ എനിക്കായാല്‍ പിന്നെ എന്നെ പുറത്താക്കണമെങ്കില്‍ ഞാന്‍ സ്വയം പിഴവുകള്‍ വരുത്തണം, ഇതു ഒഴിവാക്കിയേ തീരൂ. ഇതു മനസ്സിലാക്കിയ ശേഷമാണ് ബാറ്റിങില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നു രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 5, 2022, 15:12 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+