For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്ത്യയുടെ പേസ് നിര പാകിസ്താന്റെ ആ പേസ് കൂട്ടുകെട്ടിനെപ്പോലെ', താരതമ്യപ്പെടുത്തി മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസര്‍മാര്‍ ഏത് ടീമിന്റെയും ഉറക്കം കെടുത്തുന്നവരാണ്. ഒരുകാലത്ത് വിദേശ പര്യടനങ്ങളില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്ന ഇന്ത്യന്‍ ടീം ഇന്ന് പരമ്പരയടക്കം നേടി മികവ് കാട്ടുന്നത് പേസ് നിരയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നീ സൂപ്പര്‍ പേസര്‍മാരാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ശക്തി. ബെഞ്ചില്‍ കരുത്ത് പകര്‍ന്ന് ഉമേഷ് യാദവും ഇഷാന്ത് ശര്‍മയുമുണ്ട്. പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറുമുണ്ട്.

1

ഇന്ത്യ ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയപ്പോഴും ഇംഗ്ലണ്ടില്‍ ലീഡെടുത്തപ്പോഴും ദക്ഷിണാഫ്രിക്കയില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് സെഞ്ച്വൂറിയനില്‍ ജയിച്ചതുമെല്ലാം ഇന്ത്യയുടെ പേസ് നിരയുടെ കരുത്തിലാണ്. നിലവില്‍ സിറാജ്,ഷമി,ബുംറ കൂട്ടുകെട്ടിലൂന്നിയാണ് ഇന്ത്യയുടെ കുതിപ്പ്. ഇപ്പോഴിതാ ഇന്ത്യയുടെ ഈ മൂന്ന് പേസര്‍മാരുടെ കൂട്ടുകെട്ട് പാകിസ്താന്റെ മൂന്ന് പേസ് കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

Also Read: 'ശിഖര്‍ ധവാന് ടെസ്റ്റില്‍ അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു'; ആകാശ് ചോപ്ര

2

പാകിസ്താന്റെ വസിം അക്രം,വഖാന്‍ യൂനിസ്,ഷുഹൈബ് അക്തര്‍ കൂട്ടുകെട്ടുമായാണ് ഇന്ത്യയുടെ മൂവര്‍ പേസ് സംഘത്തെ മഞ്ജരേക്കര്‍ താരതമ്യപ്പെടുത്തിയത്. 'കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തിനുള്ളില്‍ പ്രധാനമായും ഒരു കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാറിയത്. അത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതുമാണ്. ഇന്ത്യയുടെ പേസ് ബൗളിങ്ങിലുണ്ടായ മാറ്റമാണത്.

Also Read: ഇനിയും മുന്നോട്ട് പോകില്ല, 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

3

ഇന്ത്യയുടെ വിദേശ പ്രകടനങ്ങളിലെ പ്രകടനം മെച്ചപ്പെട്ടത് മൂന്ന് പേസര്‍മാരുടെ പ്രകടനംകൊണ്ടാണ്. ഇവര്‍ വളരെ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നേരത്തെ പാകിസ്താന്‍ വിദേശ മത്സരങ്ങള്‍ ജയിച്ചിരുന്നത് മൂന്ന് പേസര്‍മാരുടെ മികവിലായിരുന്നു. ഇപ്പോള്‍ ഇന്ത്യയും അത്തരത്തിലുള്ള പരേസ് കൂട്ടുകെട്ടിനെ കണ്ടെത്തിയിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്'-മഞ്ജരേക്കര്‍ പറഞ്ഞു.

Also Read: ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

4

എതിര്‍ ബാറ്റ്‌സ്മാന്‍മാരെ സ്ലഡ്ജ് ചെയ്ത് പ്രകോപിപ്പിക്കുന്ന രീതിയില്‍ നിന്ന് മാറി മികച്ച ബൗളിങ്ങിലൂടെത്തന്നെ വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു. സമീപകാലത്ത് നടത്തിയ വിദേശ പര്യടനങ്ങളിലെല്ലാം എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. സെഞ്ച്വൂറിയനില്‍ ഇന്ത്യ വീഴ്ത്തിയ 20 വിക്കറ്റുകളില്‍ 16 എണ്ണവും സിറാജ്,ബുംറ,ഷമി എന്നിവര്‍ ചേര്‍ന്ന് നേടിയതാണ്. ഈ മൂന്ന് പേരുടെയും പ്രകടനമാണ് വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ ശക്തിയെന്ന് പറയാം.

Also Read: IND vs SA: ജോഹന്നാസ്ബര്‍ഗില്‍ കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, വേണ്ടത് വെറും ഏഴ് റണ്‍സ്

5

ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തെക്കുറിച്ചും മഞ്ജരേക്കര്‍ പറഞ്ഞു. രഹാനെക്ക് വളരെയധികം അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഹനുമ വിഹാരിക്കും ശ്രേയസ് അയ്യര്‍ക്കും കൂടി അവസരങ്ങള്‍ നല്‍കേണ്ടതായുണ്ടെന്നുമാണ് മഞ്ജരേക്കര്‍ പറഞ്ഞത്. 'ടീം മാനേജ്‌മെന്റ് രഹാനെക്ക് വളരെയധികം പിന്തുണ നല്‍കുന്നു. ഇന്ത്യ ആദ്യ ടെസ്റ്റില്‍ ജയിച്ചു. രഹാനെ 48 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിലും അവന് അവസരം ലഭിക്കും.

Also Read: 2021ലെ ഏറ്റവും മികച്ച ടി20 ടീമേത്? പ്രകടനം വിലയിരുത്തി റാങ്കിങ് ഇതാ, ഓസീസിന് രണ്ടാം സ്ഥാനം

6

എന്നാല്‍ അവര്‍ വിഹാരിയെക്കുറിച്ചും ശ്രേയസിനെക്കുറിച്ചും ചിന്തിക്കേണ്ടതായുണ്ട്. രഹാനെക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ പ്രതിഭയുള്ള മറ്റുള്ളവര്‍ക്ക് അവസരം കുറയുന്നു. പുജാരയും കോലിയും ടീമിന്റെ അഭിവാജ്യ ഘടകങ്ങളാണ്. എന്നാല്‍ രഹാനെയുടെ മോശം ഫോം പരിഗണനക്ക് വിധേയമാക്കേണ്ട സമയമാണിത്. അതുകൊണ്ട് തന്നെ രഹാനെക്ക് വളരെ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന സമയം കൂടിയാണ്'-മഞ്ജരേക്കര്‍ പറഞ്ഞു.

Also Read: 2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

7

സെഞ്ച്വൂറിയനില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ രണ്ട് സമനിലയോ ഒരു ജയമോ നേടിയാലും ഇന്ത്യക്ക് പരമ്പര നേടാനാവും. ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. അതുകൊണ്ട് തന്നെ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

Story first published: Monday, January 3, 2022, 15:47 [IST]
Other articles published on Jan 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+