
യുവ പേസര്‍മാരെ വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നായകനാണ്. ഇന്ത്യയുടെ പേസ് ബൗളിങ് നിര ഇന്ന് ശ്രദ്ധേയ പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ കോലിയുടെ അധ്വാനം വലുതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സെഞ്ച്വറി പ്രകടനം നടത്താന്‍ സാധിക്കാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ നായകനെന്ന നിലയില്‍ മിന്നും പ്രകടനം അദ്ദേഹം തുടരുന്നുമുണ്ട്.
Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ടി20യില്‍ നായകനായി രോഹിത് ശര്‍മ എത്തുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ മാധ്യമങ്ങള്‍ കോലിയോട് കാട്ടുന്നത് വൃത്തികെട്ട കളിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ബട്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ തിളങ്ങിയില്ലെങ്കില്‍ രോഹിത് നായകനായി എത്തുമെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സല്‍മാന്‍ വിമര്‍ശിച്ചത്.
Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

'ഈ വാര്‍ത്ത പുറത്തുവന്ന സമയം നോക്കുക.ബോര്‍ഡ് എന്താണ് ചിന്തിക്കുന്നതെന്നത് സംബന്ധിച്ച് എനിക്ക് പ്രശ്‌നമില്ല. ഇന്ത്യയെ ആര്‍ക്കാണ് നന്നായി മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതെന്നത് അവരുടെ വിലയിരുത്തലാണ്. എന്നാല്‍ ഇത് ചര്‍ച്ചചെയ്യാനുള്ള സമയമാണോ ഇത്.വിരാട് കോലിയുടെ ക്യാപ്റ്റന്‍സി അപകടാവസ്ഥയിലാണെന്നാണ് നിലവിലെ സംസാരം.
Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നന്നായിത്തന്നെ അവനെ നയിച്ചു. ടീം തിരഞ്ഞെടുത്തപ്പോഴും വിമര്‍ശനം നേരിട്ടെങ്കിലും അവന്‍ ടീമില്‍ വിശ്വസിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു.മികച്ച ക്രിക്കറ്റ് കളിച്ച് കാട്ടിക്കൊടുത്തു.ടി20 ലോകകപ്പ് അടുത്ത് നില്‍ക്കെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മികച്ച നിലയിലാണ്. ഇത്തരം വാര്‍ത്തകള്‍ വരുന്നത് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും വൃത്തികെട്ട കളിയാണിത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

ഐസിസി കിരീടം നേടാനാവാത്തത് കോലിയുടെ ക്യാപ്റ്റന്‍സിയുടെ കുറവായിത്തന്നെ പറയാം. ധോണി മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചെങ്കിലും ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കായിട്ടില്ല. ഐപിഎല്ലില്‍ ആര്‍സിബി നായകനായ കോലിക്ക് ഒരു തവണ പോലും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. അതേ സമയം രോഹിത് ശര്‍മ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ച നായകനാണ്. ഇത് ചൂണ്ടിക്കാട്ടി നേരത്തെ മുതല്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്ന ആവിശ്യം ഉയര്‍ന്നിരുന്നു.
Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

അതേ സമയം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വന്നാല്‍ ഇന്ത്യന്‍ ടീമിന് അത് ഗുണം ചെയ്‌തേക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളിലെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഫലപ്രദമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തിലും സംസ്‌കാരത്തിലും അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ത്തന്നെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത കുറവാണ്.
Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍
എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഫലം നിര്‍ണ്ണായകമാവും. ഇത്രയും മികച്ച ടീമുണ്ടായിട്ടും കിരീടത്തിലേക്കെത്താനായില്ലെങ്കില്‍ കോലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നേക്കും. രോഹിതിനെപ്പോലൊരു പ്രതിഭാശാലിയായ നായകന്‍ ടീമിലുള്ളതിനാല്‍ കോലിക്ക് നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കും.എന്തായാലും യുഎഇയിലെ ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.


Click it and Unblock the Notifications











