For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയല്ല, ടെസ്റ്റില്‍ നാട്ടിലെ കിങ് രോഹിത്താണ്! റിഷഭ് രണ്ടാമന്‍, അറിയാം

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാട്ടില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ താരങ്ങള്‍

rohit sharma

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. രണ്ടു ദിവസം ബാക്കിനില്‍ക്കെ സ്റ്റീവ് സ്മിത്തും സംഘവും ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയെ വാരിക്കളഞ്ഞത്. ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം തന്നെയായിരുന്നു. നാട്ടിലെ പരിചിതമായ പിച്ചില്‍പ്പോലും രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

നാട്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമെടുത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് എടുത്തിരിക്കുന്നത് നായകന്‍ രോഹിത് ശര്‍മയാണ്. റണ്‍വേട്ടയില്‍ അദ്ദേഹത്തിന്റെ അരികില്‍പ്പോലും ആരും എത്തിയിട്ടില്ലെന്നു കാണാം. 500ന് മുകളില്‍ റണ്‍സ് ഈ കാലയളവില്‍ നാട്ടില്‍ നേടിയ ഏക താരവും ഹിറ്റ്മാന്‍ തന്നെയാണ്. വിശദമായി അറിയാം.

കിങ് രോഹിത്

കിങ് രോഹിത്

നേരത്തേ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയായിരുന്നു ബാറ്റിങില്‍ ഇന്ത്യയുടെ കിങെങ്കില്‍ ഇപ്പോള്‍ ഈ വിശേഷണം ഏറ്റവുമധികം യോജിക്കുന്നത് രോഹിത് ശര്‍മയ്ക്കാണ്. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ഹിറ്റമാന് ബഹുദൂരം പിറകിലാണ് കോലി.

642 റണ്‍സാണ് മൂന്നു വര്‍ഷത്തത്തിനിടെ രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നാട്ടില്‍ നിന്നും അടിച്ചെടുത്ത്. 45.8 എന്ന ശരാശരിയോടെയാണിത്. രോഹിത് കഴിഞ്ഞാല്‍ തൊട്ടു താഴെയുള്ളത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 56.8 എന്ന കിടിലന്‍ ശരാശരിയില്‍ 455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Also Read:കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

അശ്വിനും പിന്നില്‍ കോലി

അശ്വിനും പിന്നില്‍ കോലി

റണ്‍വേട്ടയില്‍ റിഷഭ് പന്തിനു പിറകില്‍ മൂന്നാം സ്ഥാനം മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കാണ്. റിഷഭുമായി വെറും 25 റണ്‍സിന്റെ വ്യത്യാസം മാത്രമേ അദ്ദേഹത്തിനുള്ളൂ. 430 റണ്‍സാണ് 39 ശരാശരിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ശ്രേയസ് നേടിയിരിക്കുന്നത്.

നാലാം സ്ഥാനത്ത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെന്നതാണ്
കൗതുകരമായ കാര്യം. വിരാട് കോലിയെപ്പോലും അദ്ദേഹം കടത്തിവെട്ടിയെന്നതു എടുത്തു പറയേണ്ടതാണ്. 26.5 ശരാശരിയില്‍ 425 റണ്‍സ് അശ്വിന്റെ അക്കൗണ്ടിലുണ്ട്. കോലി അഞ്ചാംസ്ഥാനത്താണ്. 25 ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് 400 റണ്‍സ് മാത്രം.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ (382 റണ്‍സ്, ശരാശരി 38.2), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (358, 44.7), ചേതേശ്വര്‍ പുജാര (326, 23.2), നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത മായങ്ക് അഗര്‍വാള്‍ (301, 43), ശുഭ്മന്‍ ഗില്‍ (289, 24), വഷിങ്ടണ്‍ സുന്ദര്‍ (181, 90.5) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

രോഹിത് ടോപ്‌സ്‌കോറര്‍

രോഹിത് ടോപ്‌സ്‌കോറര്‍

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് നായകന്‍ രോഹിത് ശര്‍മ. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 41.40 ശരാശരിയില്‍ 207 റണ്‍സാണ് അദ്ദേഹം നേിയിരിക്കുന്നത്. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടുന്നു. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ നേടിയ 120 റണ്‍സാണ് ഹിറ്റ്മാന്റ ഉയര്‍ന്ന സ്‌കോര്‍.

രോഹിത് കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 92.50 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 185 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, March 3, 2023, 22:50 [IST]
Other articles published on Mar 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+