Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പ് പ്രധാനപ്പെട്ടത്, പക്ഷെ അതിലും വലുത് ബുംറയുടെ കരിയര്‍- രോഹിത്

1

മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളും ഇന്ത്യയുടെ വജ്രായുധവുമായിരുന്ന ബുംറയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. ബുംറക്ക് പകരം മുഹമ്മദ് ഷമിയെയാണ് ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ഓസീസ് സാഹചര്യത്തില്‍ ബുംറയില്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെന്ന് പറയാം. ഇപ്പോഴിതാ ബുംറയുടെ അഭാവത്തെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണെങ്കിലും അതിലും വലുത് ജസ്പ്രീത് ബുംറയുടെ കരിയറാണെന്നാണ് രോഹിത് പറയുന്നത്.

ബുംറയുടെ അഭാവം വളരെ വലുത്

ബുംറയുടെ അഭാവം വളരെ വലുത്

ജസ്പ്രീത് ബുംറ പ്രതിഭാശാലിയായ ബൗളറാണ്. കഴിഞ്ഞ വര്‍ഷങ്ങളായെല്ലാം ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ നേരത്തെ പറഞ്ഞതുപോലെ പരിക്കേറ്റിരിക്കുകയാണ്. പരിക്ക് നമ്മുടെ കൈയിലുള്ള കാര്യമല്ല. അവന്റെ പരിക്കിനെക്കുറിച്ച് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. സ്‌പെഷ്യലിസ്റ്റുകളെക്കൊണ്ടെല്ലാം പരിശോധിച്ചിട്ടും മികച്ച പ്രതികരണമല്ല ലഭിച്ചത്. ഈ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

എന്നാല്‍ അതിലും പ്രധാനപ്പെട്ടത് ബുംറയുടെ കരിയറാണ്. അവന് 27-28 വയസ് മാത്രമാണ് പ്രായം. ഇനിയും ഏറെ ക്രിക്കറ്റ് അവനില്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സാഹസം എടുക്കാനാവില്ല. അതാണ് മെഡിക്കല്‍ സംഘവും ഞങ്ങളോട് പറഞ്ഞത്. അവന് ഇന്ത്യക്കായി ഇനിയും ഏറെ മത്സരങ്ങള്‍ കളിക്കാനും ജയിപ്പിക്കാനുമുണ്ട്. പക്ഷെ അവന്റെ അഭാവം വളരെ വലുതാണെന്നത് സത്യമാണ്'- രോഹിത് പറഞ്ഞു.

Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

2018 മുതലുള്ള പരിക്ക്

2018 മുതലുള്ള പരിക്ക്

2018 മുതലുള്ള പരിക്ക് ബുംറയുടെ കരിയറിനെ വേട്ടയാടുകയാണ്. ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ബുംറ ടീമിന് പുറത്തായിരുന്നു. പരിക്ക് തന്നെ പ്രശ്‌നം. ഇക്കഴിഞ്ഞ ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ബുംറ കളിച്ചിരുന്നു. ഇതോടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനവുമുണ്ടായി. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാതെയാണ് ബുംറയെ ഇന്ത്യ കളിപ്പിച്ചതെന്നും ആവിശ്യത്തിന് വിശ്രമം നല്‍കണമായിരുന്നുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്തായാലും ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്.

Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ഇന്ത്യയുടെ ബൗളിങ് ദുര്‍ബലം

ഇന്ത്യയുടെ ബൗളിങ് ദുര്‍ബലം

ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെന്ന് പറയാതിരിക്കാനാവില്ല. ഡെത്ത് ഓവറില്‍ തല്ലുകൊള്ളുന്ന ബൗളര്‍മാരാണെന്നതാണ് എടുത്തു പറയേണ്ടത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടാത്തവര്‍. ഇവരില്‍ തുടര്‍ച്ചയായി 140 പ്ലസ് വേഗമുള്ള ഒരു ബൗളര്‍പോലുമില്ല. ഓസീസ് സാഹചര്യത്തില്‍ പേസിന് വളരെ പ്രാധാന്യമുണ്ടായിട്ടും ഇന്ത്യക്കൊപ്പം അത്തരമൊരു അതിവേഗ പേസറില്ലെന്നത് തളര്‍ത്തുന്ന വസ്തുതയാണ്. 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Saturday, October 15, 2022, 12:00 [IST]
Other articles published on Oct 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+