For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെപ്പോലെ റിഷഭിനെ ഓപ്പണറാക്കൂ! ഇന്ത്യന്‍ ഗില്‍ക്രിസ്റ്റാവുമെന്ന് മുന്‍ ബാറ്റിങ് കോച്ച്

ടി20യില്‍ മോശം പ്രകടനമാണ് താരം നടത്തുന്നത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സമനില പിടിക്കാനായത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തീര്‍ച്ചയായും അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്. പരമ്പര വിജയത്തിനു തുല്യം തന്നെയാണ് ഈ സമനിലയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2നു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ 2-2ന്റെ സമനില കൈക്കലാക്കിയത്. ഞായറാഴ്ചത്തെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

1

പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പ്ലസ് പോയിന്റുകളുണ്ടെങ്കിലും ചില ദൗര്‍ബല്യങ്ങളും തുറന്നുകാണിക്കപ്പെട്ടു. ഇവയിലൊന്ന് നായകന്‍ റിഷഭ് പന്തിന്റെ മോശം ഫോമായിരുന്നു. റണ്ണെടുക്കാന്‍ പാടുപെടുന്ന റിഷഭിനെയാണ് പരമ്പരയില്‍ കണ്ടത്. ഇതോടെ അദ്ദേഹത്തെ ടി20 ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിഷഭില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാനുള്ള വഴി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍.

2

സൗത്താഫ്രിക്കയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 58 റണ്‍സ് മാത്രമേ റിഷഭ് പന്തിനു നേടാനായിരുന്നുള്ളൂ. 19.20 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. സ്‌ട്രൈക്ക് റേറ്റ് 105.45ഉംെ ആയിരുന്നു. 29 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
അഞ്ചു കളികളില്‍ മൂന്നിലും ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ അശ്രദ്ധമായി ഷോട്ട് കളിച്ചാണ് റിഷഭ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ബാറ്റിങില്‍ താരത്തിന്റെ ഈ സമീപനത്തെ പല മുന്‍ താരങ്ങളും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

3

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് റിഷഭ് പന്തിന്റെ ബാറ്റിങിനെക്കുറിച്ച് സഞ്ജയ് ബാംഗര്‍ വിശകലനം നടത്തിയത്. മൂന്നു വര്‍ഷമായി ഞാന്‍ ഇക്കാര്യം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയര്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം ആദ്യത്തെ സെഞ്ച്വറിയടിച്ചത് 75ാമത്തെയോ, 76ാമത്തെയോ ഇന്നിങ്‌സിലാണ്.
അതിന മുമ്പ് സച്ചിന്‍ മധ്യനിരയിലായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തില്‍ ഓപ്പണറാക്കിയ ശേഷമാണ് അദ്ദേഹം കന്നി സെഞ്ച്വറി നേടിയതെന്നും ബാംഗര്‍ വിലയിരുത്തി.

4

നിലവില്‍ ഇന്ത്യന്‍ ടീം ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനെയാണ് നോക്കുന്നത്. ഓപ്പണിങില്‍ ഇഷാന്‍ കിഷന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ടീം ദീര്‍ഘകാലത്തേക്കു ഇടംകൈ- വലംകൈ കോമ്പിനേഷന്‍ നോക്കുകയാണെങ്കില്‍ റിഷഭ് പന്തിനെ പരിഗണിക്കാവുന്നതാണ്. ഓസ്ട്രലിയക്കു വേണ്ടി ആദം ഗില്‍ക്രിസ്റ്റ് ചെയ്തതു പോലെയുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ റിഷഭിനു സാധിക്കുമെന്നും സഞ്ജയ് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്മാര്‍! ഇതായിരുന്നില്ല പ്ലാനെന്നു ദ്രാവിഡ്

5

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം റിഷഭ് പന്തിനെ പവര്‍പ്ലേ ഓവറുകളില്‍ പരീക്ഷിക്കണമെന്നായിരുന്നു. റിഷഭിന്റെ ഓഫ് സ്റ്റംപിനു പുറത്തെ പ്രശ്‌നത്തെക്കുറച്ച് നമ്മള്‍ ഏറെക്കാലമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

6

പവര്‍പ്ലേ ഓവറുകളില്‍ എന്തുകൊണ്ട് റിഷഭിനെ ഇന്ത്യക്കു പരീക്ഷിക്കാന്‍ പാടില്ല? കാരണം പവര്‍പ്ലേയില്‍ ബൗളര്‍മാര്‍ ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാന്‍ കാര്യമായ അവസരം നല്‍കില്ല. സ്റ്റംപ് ലൈനിലായിരിക്കും അവര്‍ കൂടുതലായും ബൗള്‍ ചെയ്യുക. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ റിഷഭിനു കൂടുതല്‍ നന്നായി ബാറ്റ് ചെയ്യാനാവും. കളിയുടെ തുടക്കത്തില്‍ ബോള്‍ സ്വിങ് ചെയ്യുന്നതിന്റെ വെല്ലുവിളിയുണ്ടാവും. പക്ഷെ റിഷഭ് കഴിവുറ്റ ബാറ്റര്‍ തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം 3500 റണ്‍സിനടുത്ത് നേടിക്കഴിഞ്ഞുവെന്നും ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Monday, June 20, 2022, 9:36 [IST]
Other articles published on Jun 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+