For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

ആഫ്രോ- ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കും

ആഫ്രോ- ഏഷ്യാ കപ്പ് അടുത്ത വര്‍ഷം പുനരാരംഭിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ ത്രില്ലടിച്ചിരിക്കുകയാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും സൂപ്പര്‍ താരങ്ങള്‍ ഒരേ ടീമില്‍ കളിക്കുന്നത് കാണാന്‍ സാധിക്കുമെന്നതാണ് ഈ ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇന്ത്യ, പാക് താരങ്ങളെക്കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങളും ഏഷ്യന്‍ ഇലവന്റെ ഭാഗമാവും.

ആഫ്രിക്കന്‍ ഇലവനിലുണ്ടാവുക സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങലില്‍ നിന്നുള്ള കളിക്കാരായിരിക്കും. ഏഷ്യന്‍ ഇലവന്റെ സാധ്യതാ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

ബാറ്റര്‍മാര്‍- രോഹിത്, ബാബര്‍, കോലി, റിസ്വാന്‍

ബാറ്റര്‍മാര്‍- രോഹിത്, ബാബര്‍, കോലി, റിസ്വാന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഏഷ്യന്‍ ഇലവനിലെ ബാറ്റര്‍മാരായി വന്നേക്കും. നാലു പേരും നിലവില്‍ ഏഷ്യയിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ പെട്ടവരാണ്. ദേശീയ ടീമുകള്‍ക്കു വേണ്ടി ഈ ഫോര്‍മാറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനും റണ്‍സ് അടിച്ചെടുക്കാനും ഇവര്‍ക്കായിട്ടുണ്ട്.

2

ഇവരുടെ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുക ഏഷ്യന്‍ ഇലവനായിരിക്കും. രോഹിത്തും റിസ്വാനും ടീമിനായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മൂന്നാമനായി കോലിയും നാലാം നമ്പറില്‍ ബാബറും ഇറങ്ങിയക്കും. റിസ്വാനായിരിക്കും ടീമിന്റെ വിക്കറ്റ് കാക്കുക. രോഹിത്, ബാബര്‍ ഇവരിലൊരാള്‍ ഏഷ്യന്‍ ഇലവന്റെ നായകനായി വന്നേക്കും.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക്, ഷാക്വിബ്, ഷനക

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക്, ഷാക്വിബ്, ഷനക

ഏഷ്യന്‍ ഇലവനു വേണ്ടി ഓള്‍റൗണ്ടര്‍മാരായി വന്നേക്കുക ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ, ബംഗ്ലാദേശിന്റെ സ്റ്റാര്‍ പ്ലെയര്‍ ഷാക്വിബുല്‍ ഹസന്‍, ശ്രീലങ്കന്‍ നായകന്‍ കൂടിയായ ദസുന്‍ ഷനക എന്നിവരായേക്കും.
ഫോമും ഫിറ്റ്‌നസും വീണ്ടെടുത്ത് ഹാര്‍ദിക് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കി വരവറിയിച്ച അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു വേണ്ടിയും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.

4

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ കൂടിയായ ഷാക്വിബ്. ബാറ്റിങിലും ബൗളിങിലും അദ്ദേഹം ഒരുപോലെ അപകടകാരിയുമാണ്. ഷനകയാവട്ടെ ലങ്കയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നയാളാണ്. ഹാര്‍ദിക്കും ഷനകയും പേസ് ബൗളിങ് ഓള്‍റൗണ്ടറാണെങ്കില്‍ ഷാക്വിബ് ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ ഓള്‍റൗണ്ടറാണ്. മൂന്നു ഓള്‍റൗണ്ടര്‍മാരും തനിച്ച് മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ളവരുമാണ്.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

ബൗളര്‍മാര്‍- റാഷിദ്, ഹസരംഗ, ഷഹീന്‍, ബുംറ

ബൗളര്‍മാര്‍- റാഷിദ്, ഹസരംഗ, ഷഹീന്‍, ബുംറ

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ഫാസ്റ്റ് ബൗളര്‍മാരുമായിരിക്കും ടീമിലുണ്ടാവുക. സ്പിന്നര്‍മാരായി അഫ്ഗാനിസ്താന്റെ റാഷിക് ഖാനും ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും കളിക്കുമ്പോള്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീഡിയും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ സാധ്യതയുണ്ട്.

6

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്ജ്വല ബൗളിങിലൂടെ തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞവരാണ് നാലു പേരും. ബൗളിങില്‍ മാത്രമല്ല, റാഷിദ്, ഹസരംഗ എന്നിവര്‍ക്കു ബാറ്റിങിലും ടീമിനായി സംഭാവന ചെയ്യാന്‍ സാധിക്കും. ബുംറ- ഷഹീന്‍ വലംകൈ- ഇടംകൈ പേസ് ബൗളിങ് കോമ്പിനേഷന്‍ ലോകത്തത്തിലെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയതാിരിക്കും. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും രണ്ടു പേരം ഒരുപോലെ മിടുക്കരാണ്.

ഏഷ്യന്‍ സാധ്യതാ ഇലവന്‍

ഏഷ്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ഇന്ത്യ), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), വിരാട് കോലി (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ദസുന്‍ ഷനക (ശ്രീലങ്ക), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), വനിന്ദു ഹസരംഗ (ശ്രീലങ്ക), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Sunday, June 19, 2022, 19:54 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+