For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്മാര്‍! ഇതായിരുന്നില്ല പ്ലാനെന്നു ദ്രാവിഡ്

സൗത്താഫ്രിക്കയുമായുള്ള പരമ്പര സമനിലയായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടൊപ്പമുള്ള ഇതുവരെയുള്ള തന്റെ യാത്രയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. സൗത്താഫ്രിക്കയുമായുള്ള അഞ്ചാം ടി20 മല്‍സരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ ടീമിന്റ മുഖ്യ കോച്ചായുള്ള തന്റെ യാത്ര ഇതുവരെ വളരെ ആവേശകരമാണെന്നും ഏറെ ആസ്വദിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ ആറു വ്യത്യസ്ത ക്യാപ്റ്റന്മാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചതായും അത് വെല്ലുവിളി തന്നെയായിരുന്നുവെന്നും ദ്രാവിഡ് തുറന്നു പറഞ്ഞു.

1

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളായി നടന്ന ടി20 ലോകകപ്പോടെ മുന്‍ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇതോടെയാണ് ടൂര്‍ണമന്റിനു ശേഷം ദ്രാവിഡ് ചുമതലയേറ്റെടുത്തത്. നേരത്തേ ഇന്ത്യന്‍ അണ്ടര്‍ 19, എ ടീം എന്നിവയം പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയായിരുന്നു.

2

ഇന്ത്യന്‍ കോച്ചായുള്ള എന്റെ യാത്ര ആവേശകരമായിരുന്നു. ഞാന്‍ നന്നായി ആസ്വദിച്ച യാത്ര തന്നെയായിരുന്നു ഇതെന്നു പറയാം. അതോടൊപ്പം തന്നെ വെല്ലുവിളികളും നിറഞ്ഞതായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്‍മാര്‍ക്കൊപ്പാണ് എനിക്കു ദേശീയ ടീമില്‍ പ്രവര്‍ത്തിക്കേണ്ടി വന്നത്. കോച്ചായി തുടങ്ങിയപ്പോള്‍ എന്റെ പ്ലാന്‍ ഇതായിരുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

3

കൊവിഡിന്റെ സ്വഭാവം, ഞങ്ങള്‍ കളിക്കുന്ന ഗെയിമുകളുടെ സ്വഭാവം, സ്‌ക്വാഡിനെ കൈകാര്യം ചെയ്യല്‍, ജോലിഭാരം കൈകാര്യം ചെയ്യല്‍, കുറച്ച് വിരമിക്കലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുത്താം. ക്യാപ്റ്റന്‍സിയിലും ചില മാറ്റങ്ങളുണ്ടായി. ഇതിനര്‍ഥം കഴിഞ്ഞ എട്ടു മാസത്തിനിടെ കുറച്ചു പേര്‍ക്കൊപ്പം എനിക്കു പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നതാണ്. അതു വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അതുപോലെ തന്നെ രസകരമായിരുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറയുന്നു.

4

സൗത്താഫ്രിക്കയ്‌ക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയതിനെ തുടര്‍ന്നു കെഎല്‍ രാഹുലായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കാനിരുന്നത്. എന്നാല്‍ ആദ്യ ടി20യുടെ തലേ ദിവസം രാഹുലിന് പരിക്കല്‍ക്കുകയും പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്്തു.

5

ഇതോടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റിഷഭിനു ക്യാപ്റ്റന്‍സി ലഭിച്ചത്. അദ്ദേഹം ഇന്ത്യന്‍ നായകനായതും ഇതാദ്യമായിട്ടായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം അവസാത്തോടെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യാണ്. റിഷഭിനെപ്പോലെ ഹാര്‍ദിക്കും ആദ്യമായിട്ടാണ് ഇ്ന്ത്യന്‍ നായകനാവുന്നത്.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

6

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വ്യത്യസ്തമായ പല ക്യാപ്റ്റന്മാരെയും പരീക്ഷിച്ചത് ദീര്‍ഘകാലത്തേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെന്നു രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഒരുപാട് കളിക്കാര്‍ക്കു ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചുവെന്നത് നല്ല കാര്യമാണ്. ഇതിലൂടെ ഗ്രൂപ്പില്‍ കൂടുതല്‍ ലീഡേഴ്‌സിനെ സൃഷ്ടിച്ചെടുക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു.
ഇതു നല്ലതു തന്നെയാണ്. ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയും സ്ഥിരമായി മെച്ചപ്പെടുകയും ചെയ്യുകയാണ്. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ വ്യത്യസ്തരായ വ്യക്തികളെ പരീക്ഷിച്ചു നോക്കാന്‍ തങ്ങള്‍ക്കു അവസരം ലഭിച്ചുവെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

7

അതേസമയം, സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ അഞ്ചു ടി20കളുടെ പരമ്പര 2-2നു അവസാവിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന അവസാന മല്‍സരം മഴയെ തുടര്‍ന്നു തുടക്കത്തില്‍ തടസ്സപ്പെടുകയും തുടര്‍ന്ന് പുനരാരംഭിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയുമായിരുന്നു.
ആദ്യത്തെ രണ്ടു കളികളിലും തോറ്റ് പരമ്പര കൈവിടുന്നതിന്റെ അരികിലായിരുന്നു ഇന്ത്യ. എന്നാല്‍ മൂന്നാമത്തെയു നാലാമത്തെയും കളികള്‍ വിജയിച്ച് ഇന്ത്യ സൗത്താഫ്രിക്കയ്ക്കു കൂച്ചുവിലങ്ങിടുകയായിരുന്നു.

Story first published: Sunday, June 19, 2022, 23:15 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+