283 ബോളില്‍ 283 റണ്‍സ്, 12 സിക്‌സര്‍!- ഇത് കേദാര്‍ ജാദവ് 2.0! കണ്ണുതള്ളി ഫാന്‍സ്

ക്രിക്കറ്റില്‍ തന്റെ കാലം കഴിഞ്ഞെന്നു ഉറപ്പിച്ചവരെ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറിയിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്. ദേശീയ ടീമില്‍ നിന്നും വളരെ നേരത്തേ തന്നെ പുറത്തായ അദ്ദേഹത്തിനു ഇപ്പോള്‍ ഐപിഎല്ലിലും ഇടമില്ല. എന്നാല്‍ ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാദവ് കാണിച്ചു തന്നിരിക്കുകയാണ്.
ആസാമിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു താരം നിറഞ്ഞാടിയത്. സ്ലോ ബാറ്റിങിന്റെ പേരില്‍ പല തവണ പരിഹാസവും ട്രോളുകളുമെല്ലാം നേരിട്ടിട്ടുളള ജാദവിന്റെ പുതിയ മാറ്റം കണ്ട് ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് തള്ളിയിരിക്കുകയാണ്.

283 ബോളില്‍ 283 റണ്‍സ്!
മഹാരാഷ്ട്രയ്ക്കു വേണ്ടി ആദ്യ ഇന്നിങ്‌സിലായിരുന്നു കേദാര്‍ ജാദവിന്റെ തീപ്പൊരി പ്രകടനം. നാലാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ അദ്ദേഹം ആസാം ബൗളര്‍മാരെ നിലത്തു നിര്‍ത്തിയില്ല. വെറും 283 ബോളില്‍ 283 റണ്‍സ് തന്നെ ജാദവ് വാരിക്കൂട്ടി.
21 ബൗണ്ടറികളും 12 സിക്‌സറുകളുമടക്കമായിരുന്നു ഇത്. 207 ബോളുകളിലായിരുന്നു അദ്ദേഹം തന്റെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.ട്രിപ്പിള്‍ സെഞ്ച്വറി താരം കുറിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും 13 റണ്‍സ് മാത്രമകലെ കാലിടറുകയായിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജാദവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം. എന്നെന്നും ഓര്‍മിക്കാവുന്ന മനോഹരമായ ഒരു ഇന്നിങ്‌സിലൂടെ ജാദവ് അതു ഗംഭീരമാക്കുകയും ചെയ്തു.

ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേദാര്‍ ജാദവിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. നേരത്തേ അദ്ദേഹം ഓരോ ട്രിപ്പിള്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും വീതം നേടിയിട്ടുണ്ട്.ഫസ്റ്റ് ക്ലാസില്‍ ജാദവിന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത് 2012ലായിരുന്നു.
അന്നു ഉത്തര്‍പ്രദേശിനെതിരായ കളിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി 327 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. തൊട്ടടുത്ത വര്‍ഷം ജാദവ് ഡബിള്‍ സെഞ്ച്വറിയുമടിച്ചു. ഹൈദരാബാദിനെതിരായ കളിയില്‍ താരം നേടിയത് 204 റണ്‍സായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാദവ് വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിരിക്കുന്നത്.
Also Read: അടിയോടടി, ഇവരെ തളയ്ക്കുക അസാധ്യം- ഇതാ ഒരു വര്‍ഷം 70ന് മുകളില്‍ സിക്‌സറടിച്ചവര്‍!

മഹാരാഷ്ട്രയ്ക്കു കൂറ്റന്‍ സ്‌കോര്‍
കേദാര്‍ ജാദവിന്റെ ഡബിള്‍ സെഞ്ച്വറിയിലേറി രഞ്ജി ട്രോഫിയില്‍ ആസാമിനെതിരേ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് മഹാരാഷ്ട്ര. ആസാമിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 274നു മറുപടിയില്‍ ഒമ്പതു വിക്കറ്റിനു 594 റണ്‍സെന്ന വലിയ ടോട്ടല്‍ നേടി അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 320 റണ്‍സിന്റെ വമ്പന്‍ ലീഡും മഹാരാഷ്ട്ര സ്വന്തമാക്കി.
ജാദവിന്റെ ഡബിള്‍ കൂടാതെ ഓപ്പണര്‍ സിദ്ദേഷ് വീറിന്റെ (106) സെഞ്ച്വറിയും മഹാരാഷ്ട്രയ്ക്കു കരുത്തേകി. മറുപടി ബാറ്റിങില്‍ ആസാം രണ്ടാമിന്നിങ്‌സിസില്‍ രണ്ടോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെടുത്തിട്ടുണ്ട്. ഒപ്പമെത്താന്‍ 316 റണ്‍സ് അവര്‍ക്കു വേണം.
Also Read: ഇവര്‍ വിവാഹം ഒന്നില്‍ നിര്‍ത്തിയില്ല! ഇതാ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

ജാദവിന്റെ കരിയര്‍
കേദാര്‍ ജാദവിന്റെ കരിയറെടുത്താല്‍ 37 കാരനായ താരം ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത് 2020ല്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിനത്തിലായിരുന്നു. ടി20യില്‍ അദ്ദേഹത്തിന്റെ അവസാന മല്‍സരം 2017ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു.
ഇന്ത്യക്കു വേണ്ടി 73 ഏകദിനങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റിയുമടക്കം ജാദവ് 1389 റണ്‍സെടുത്തിട്ടുണ്ട്. ടി20യില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 122 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റിയടക്കമാണിത്. ഏകദിനത്തില്‍ 27 വിക്കറ്റുകളും ജാദവ് വീഴ്ത്തി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, റോയല്‍ ചാലഞ്ചേഴ്‌സ് ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചു. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് ജാദവ് അവസാനമായി ഐപിഎല്‍ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications