Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ വിവാഹം ഒന്നില്‍ നിര്‍ത്തിയില്ല! ഇതാ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

dk

ഇന്ത്യയില്‍ സെലിബ്രിറ്റികളുടെ നിരയില്‍ മുന്‍പന്തിയിലാണ് ക്രിക്കറ്റര്‍മാരുടെ സ്ഥാനം. രാജ്യത്തു ഏറ്റവും ജനപ്രിയമായ ഗെയിം ക്രിക്കറ്റായതിനാല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കളിക്കാര്‍ക്കുള്ളത്. മികച്ച കുറച്ച് ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ ക്രിക്കറ്റര്‍മാര്‍ക്കു ആരാധകരുടെ പ്രിയങ്കരരായി മാറാന്‍ സാധിക്കാറുണ്ട്.

കളിക്കളത്തിനു അകത്ത് മാത്രമല്ല പുറത്തും ക്രിക്കറ്റര്‍മാരുടെ സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും കുറിച്ചുമെല്ലാം അറിയാന്‍ ആരാധകര്‍ എല്ലായ്‌പ്പോഴും താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഭൂരിഭാഗം കളിക്കാരും സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള ഇന്ത്യയുടെ ചില ക്രിക്കറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒന്നിലധികം വിവാഹം കഴിച്ച ഇന്ത്യയുടെ പ്രശസ്തരായ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെയാളാണ് ഇപ്പോഴും മല്‍സരരംഗത്തുള്ള വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. രണ്ടു വിവാഹം അദ്ദേഹം കഴിച്ചിട്ടുണ്ട്. 2007ല്‍ തന്റെ ബാല്യകാല സഖിയായ നിഖിത വഞ്ജാരയെയാണ് ഡിക്കെ ആദ്യം വിവാഹം ചെയ്തത്.

എന്നാല്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്ററും കാര്‍ത്തിക്കിന്റെ അടുത്ത സുഹൃത്തുമായിരുന്ന മുരളി വിജയിയുമായി നിഖിത പിന്നീട് പ്രണയത്തിലാവകയായിരുന്നു.

ഇതറിഞ്ഞ ഡിക്കെ നിഖിതയില്‍ നിന്നു വിവാഹമോചനം നേടുകയും ചെയ്തു. അതിനു ശേഷം ഇന്ത്യന്‍ സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനെ 2015ല്‍ കാര്‍ത്തിക് മിന്നുകെട്ടി.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് ഒന്നിലേറെ വിവാഹം കഴിച്ച രണ്ടാമത്തെയാള്‍. 1987ലായിരുന്നു അദ്ദേഹം നൗറീനെ ജീവിത സഖിയാക്കിയത്. ഈ ദമ്പതികള്‍ക്കു രണ്ടു മക്കളുമുണ്ട്.

പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കത്തിനില്‍ക്കവെ അദ്ദേഹം പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ സംഗീത ബിജ്‌ലാനിയുമായി പ്രണയത്തിലായി. ആദ്യഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയ അസ്ഹര്‍ 1996ല്‍ സംഗീതയെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ ഈ ബന്ധവും മുന്നോട്ട് പോയില്ല. അസ്ഹറും സംഗീതയും പിന്നീട് വിവാഹമോചിതരാവുകയും ചെയ്തു.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥാണ് ഈ ലിസ്റ്റിലെ അടുത്ത ക്രിക്കറ്റര്‍. അദ്ദേഹവും രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. 1999ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ശ്രീനാഥും ജ്യോത്സനയും വിവാഹിതരായത്.

പക്ഷെ ബന്ധം അധികകാലം നീണ്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വിവാഹ മോചിതരായി. അതിനു ശേഷം 2007ല്‍ ശ്രീനാഥ് വീണ്ടുമൊരു വിവാഹം കൂടി കഴിച്ചു. മാധ്യമപ്രവര്‍ത്തക കൂടിയായ മാധവി പത്രാവലിയാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ.

അരുണ്‍ ലാല്‍

അരുണ്‍ ലാല്‍

ഇന്ത്യയുടെ മുന്‍ ബാറ്റര്‍ അരുണ്‍ ലാലും ഒന്നിലേറെ വിവാഹം കഴിച്ച ക്രിക്കറ്റര്‍മാരുടെ കൂട്ടത്തിലുണ്ട്. റീനയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. വിവാഹമോചനം നേടിയ ശേഷവും അരുണ്‍ ലാല്‍ റീനയ്‌ക്കൊപ്പമായിരുന്നു താമസിച്ചത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നായിരുന്നു ഇത്.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം മേയില്‍ റീനയുടെ അനുമതിയോടെ ദീര്‍ഘകാലമായി കാമുകിയായിരുന്ന ബുല്‍ബുല്‍ സാഹയെ അരുണ്‍ വിവാഹം കഴിച്ചു. അധ്യാപിക കൂടിയായ ബുല്‍ ബുലിന് ഭര്‍ത്താവിനേക്കാള്‍ 28 വയസ്സ് കുറവാണ്.

Also Read: IND vs NZ: ഇതാവണം അവസാന ടി20 പരമ്പര, ഇവര്‍ക്കു വിരമിക്കാം! സൂപ്പര്‍ താരങ്ങള്‍

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

ഒരു കാലത്തു വിവാദ നായകനായിരുന്ന ഇന്ത്യയുട മുന്‍ അറ്റാക്കിങ് ബാറ്റര്‍ വിനോദ് കാംബ്ലിയാണ് ലിസ്റ്റിലെ അഞ്ചാമന്‍. അദ്ദേഹവും രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. 1998ലായിരുന്നു നൊവെല്ല ലൂയിസിനെ കാംബ്ലി മിന്നു കെട്ടിയത്.

പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വിവാഹ മോചിതരായി. അതിനു ശേഷമാണ് ആന്‍ഡ്രിയ ഹെവിറ്റിനെ കാംബ്ലി വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിനു ശേഷം മതം മാറിയ താരം ക്രിസ്ത്യനാവുകയും ചെയ്തു.

Story first published: Wednesday, January 4, 2023, 16:20 [IST]
Other articles published on Jan 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+