Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിനിഷിങില്‍ കോലിക്കെന്ത് കാര്യം? ഇനി ചോദിക്കരുത്! ധോണിക്കു തൊട്ടരികെ

ടി20 ഫോര്‍മാറ്റില്‍ ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ റോളാണ് ഫിനിഷറുടേത്. ടീം ജയിക്കുമോ, തോല്‍ക്കുമോയെന്നു തീരുമാനിക്കുന്നതില്‍ വളരെ സുപ്രധാന റോള്‍ വഹിക്കുന്നയാളാണ് ഫിനിഷറെന്നതില്‍ സംശയില്ല. തോല്‍വിയുടെ വക്കില്‍ നിന്നും പോലും ഒരു അവിശ്വസനീയ ഇന്നിങ്‌സിലൂടെ ഫിനിഷര്‍ക്കു ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ സാധിക്കും.

1

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഒരു ഫിനിഷറെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത കഴിവുകളിലൊന്നാണ് സിക്‌സറുകള്‍ നേടാനുള്ള മിടുക്ക്. ഡെത്ത് ഓവറുകളില്‍, സമ്മര്‍ദ്ദ ഘട്ടത്തില്‍ നില്‍ക്കെ സിക്‌സറുകള്‍ പായിക്കാന്‍ മികച്ചൊരു ഫിനിഷര്‍ക്കു സാധിച്ചേ തീരൂ.

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

2

ഡെത്ത് ഓവറുകളിലെ സിക്‌സറുകളുടെ എണ്ണമെടുത്താല്‍ മുന്‍ നായകനും ടോപ്പ് ഓര്‍ഡര്‍ ബാറ്ററുമായ വിരാട് കോലിയെയും നമുക്ക് അവിടെ കാണാന്‍ സാധിക്കുമെന്നതാണ് കൗതുകകരായ കാര്യം. അതായത് ഫിനിഷിങിലും വേണമെങ്കില്‍ തനിക്കു തിളങ്ങാന്‍ സാധിക്കുമെന്നു തന്നെയാണ് കോലിയുടെ ഈ പ്രകടനം അടിവരയിടുന്നത്. 17 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ സിക്‌സറുകളടിച്ച നാലു പേരെയെടുത്താല്‍ അവരിലൊരാള്‍ കോലിയാണ്. ഈ ലിസ്റ്റിലെ ഏക മുന്‍നിര ബാറ്ററും അദ്ദേഹം തന്നെയാണ്.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

3

35 സിക്‌സറുകളുമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് 17നും 20നും ഓവറിനിടിയില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരം. 34 സിക്‌സറുകളുമായി എംഎസ് ധോണി തൊട്ടു താഴെ നില്‍ക്കുന്നു.
മൂന്നാംസ്ഥാനത്ത് വിരാട് കോലിയുണ്ട്. മൂന്നാം നമ്പര്‍ ബാറ്ററായിട്ടും ഡെത്ത് ഓവറുകളില്‍ അദ്ദേഹം ഇത്രയുമധികം സിക്‌സറുകള്‍ നേടിയിട്ടുണ്ടെന്നത് അവിശ്വസനീയം തന്നെയാണ്. കോലിക്കു പിറകലില്‍ നാലാം സ്ഥാനം മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനാണ്. 31 സിക്‌സറുകളാണ് യുവിയുടെ പേരിലുള്ളത്.

4

അതേസമയം, രണ്ടു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ വിരാട് കോലി തന്റെ സെഞ്ച്വറി വരള്‍ച്ചയ്ക്കു അറുതിയിട്ടിരുന്നു. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം വെറും 61 ബോളില്‍ പുറത്താവാതെ അടിച്ചെടുത്തത് 122 റണ്‍സാണ്. 12 ബൗണ്ടറികളും ആറു സിക്‌സറുകളുമടക്കമായിരുന്നു. ഈ കളിയില്‍ 17 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ മാത്രം മൂന്നു സിക്‌സറുകള്‍ കോലി പായിച്ചിരുന്നു. രണ്ടെണ്ണം 20ാം ഓവറിലായിരുന്നു. സിക്‌സറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

Story first published: Saturday, September 10, 2022, 17:19 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+