Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അവന്‍ ഭാവി നമ്പര്‍ വണ്‍ താരം, ഇന്ത്യന്‍ ടീമില്‍ വേണമെന്ന് ശ്രീകാന്ത്

1

ഇന്ത്യക്കു വേണ്ടി കളിച്ച കുറച്ച് മല്‍സരങ്ങള്‍ കൊണ്ടു തന്നെ വലിയ ഇംപാക്ടുണ്ടാക്കിയ താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരം മികച്ച ബൗളിങിലൂടെ കൈയടി നേടിക്കഴിഞ്ഞു.

അര്‍ഷ്ദീപിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ഏറെ ആകൃഷ്ടനായിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അര്‍ഷ്ദീപിനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.

1

നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ പരമ്പരകളും ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ്. ലോകകപ്പിലെ ഏറ്റവും മികച്ച ടീം കോമ്പിനേഷനെ കണ്ടെത്താനാണ് ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇതുവരെ 11 പേസ് ബൗളിങ് ഓപ്ഷനുകള്‍ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.

2

നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത് ഭുവനേശ്വര്‍ കുമാറാണ്. ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് സംഘത്തിലെ മറ്റുള്ളവര്‍. ഇവരില്‍ ഭുവി മാത്രമാണ് ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ച പേസര്‍.

ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

3

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മോശമല്ലാത്ത അവസരങ്ങള്‍ ലഭിച്ചവരാണ് ഹര്‍ഷല്‍ പട്ടേലും ആവേശ് ഖാനും. പക്ഷെ രണ്ടു പേര്‍ക്കും വലിയ ഇംപാക്ട് ഇനിയും സൃഷ്ടിക്കാനായിട്ടില്ല. ആവേഷശ് 11 ടി20കളില്‍ നിന്നും 34.77 ശരാശരിയില്‍ 9.11 എന്ന മോശം ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനം നടത്തിയ ആവേശിന് പക്ഷെ ഇതു ഇന്ത്യന്‍ ടീമിനൊപ്പം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

4

ആവേശ് ഖാനുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച തുടക്കമാണ് അര്‍ഷ്ദീപ് സിങിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ നാലു മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി20യിലൂടെയായിരുന്നു അര്‍ഷ്ദീപിന്റെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു.

IND vs WI: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക് നയിക്കും, സൂര്യ-സഞ്ജു ഓപ്പണിങ്! നാലാമങ്കം സാധ്യതാ ടീം

5

വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഈ കളിയിലെല്ലാം വിക്കറ്റെടുക്കുക മാത്രമല്ല തന്റെ നാലോവര്‍ ക്വാട്ട അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരം കൂടിയാണ് അര്‍ഷ്ദീപ്. 6.91 ഇക്കോണി റേറ്റില്‍ നാലു വിക്കറ്റുകളാണ് പേസര്‍ നേടിയത്.

6

ടി20 ക്രിക്കറ്റില്‍ ഭാവിയിലെ നമ്പര്‍ ബൗളറായിരിക്കും അര്‍ഷ്ദീപ് സിങ്. ഉജ്ജ്വലമായിട്ടാണ് അവന്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. അര്‍ഷ്ദീപ് ടി20 ലോകകപ്പ് ടീമിലുണ്ടാവുക തന്നെ ചെയ്യും. കമോണ്‍ ചേതു (ചേതന്‍ ശര്‍മ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍) ദയവു ചെയ്ത് അവന്റെ പേരും പരിഗണിക്കൂയെന്നും ഫാന്‍കോഡ് ആപ്പില്‍ സംസാരിക്കവെ കെ ശ്രീകാന്ത് പറഞ്ഞു. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും ആവേശ് ഖാനു പകരം അര്‍ഷ്ദീപ് സിങിനെ ലോകകപ്പ് ടീമിലെടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.

Story first published: Friday, August 5, 2022, 11:48 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+