For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക് നയിക്കും, സൂര്യ-സഞ്ജു ഓപ്പണിങ്! നാലാമങ്കം സാധ്യതാ ടീം

ശനിയാഴ്ച ഫ്‌ളോറിഡയിലാണ് മല്‍സരം

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ അടുത്ത അങ്കത്തിന് ഇറങ്ങുന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരം ശനിയാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് കളിയാരംഭിക്കുന്നത്.

1

കഴിഞ്ഞ രണ്ടു മല്‍സരങ്ങളും വൈകിയായിരുന്നു തുടങ്ങിയത്. എന്നാല്‍ നാലാമത്തെ മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ രാത്രി എട്ടിനു തുടങ്ങും. ഡിഡി സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഫാന്‍കോഡിന്റെ ആപ്പിലും സ്ട്രീമിങുണ്ടാവും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കാം.

2

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കാണ് നാലാം ടി20ക്കു മുമ്പ് ഇന്ത്യയുടെ പ്രധാന തലവേദന. മൂന്നാം ടി20യില്‍ ബാറ്റിങിനെടെയായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് 11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.
പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് വിവരം. എങ്കിലും ഏഷ്യാ കപ്പ് ഈ മാസം നടക്കാനിരിക്കുന്നതിനാല്‍ രോഹിത്തിനെ ധൃതി പിടിച്ച് തിരിച്ചുകൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. പൂര്‍ണ ഫിറ്റല്ലെങ്കില്‍ രോഹിത്തിന് ഇന്ത്യ അടുത്ത കളിയില്‍ വിശ്രമം നല്‍കിയേക്കും.

സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ

3

രോഹിത് ശര്‍മയ്ക്കു നാലാം ടി20യില്‍ പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കാനാണ് സാധ്യത. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് താരം.
അടുത്തിടെ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ ഹാര്‍ദിക് നായകനായി അരങ്ങേറിയിരുന്നു. രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.

4

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു റിഷഭ് പന്തും രംഗത്തുണ്ടെങ്കിലും ഹാര്‍ദിക്കിനെ ഇന്ത്യ ചുമതലയേല്‍പ്പിക്കാനാണ് സാധ്യത. റിഷഭിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്യും. കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീട വിജയത്തിലേക്കു നയിച്ച് അദ്ദേഹം ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിരുന്നു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

5

രോഹിത് ശര്‍മയ്ക്കു പകരം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു രണ്ടു പേരാണ് മല്‍സരരംഗത്തുള്ളത്. വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയായ ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണ് ഇവര്‍. രണ്ടു പേരും ഓപ്പണറായി കളിക്കാന്‍ ശേഷിയുള്ളവരുമാണ്.
കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി ഇറങ്ങി കസറിയിരുന്നു. 77 റണ്‍സാണ് താരം അടിച്ചെടുത്തത്. സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയായിരുന്നു ഇത്. ഇഷാന്‍ ആവട്ടെ ഒരുപാട് ടി20കളില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള താരം കൂടിയാണ്.

6

മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ നാലാം ടി20യില്‍ ഇന്ത്യ പുറത്തിരുത്തിയാല്‍ ഇഷാനും സഞ്ജുവിനും ടീമിനേക്കു വഴി തുറക്കും. അങ്ങനെ വന്നാല്‍ ഇഷാന്‍- സൂര്യകുമാര്‍ യാദവ് ജോടി ഓപ്പണ്‍ ചെയ്‌തേക്കും. ശ്രേയസിനു പകരം മൂന്നാമനായി സഞ്ജുവും ഇറങ്ങും.

7

മൂന്നാം ടി20യില്‍ ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണിങ് റോളില്‍ കസറിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ഇന്ത്യയുടെ വിജയത്തിനു അടിത്തറയിട്ടത്. കൈല്‍ മയേഴ്‌സിന്റെ (73) ഫിഫ്റ്റിയിലേറി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റിനു 164 റണ്‍സ് നേടി.
മറുപടിയില്‍ സൂര്യയുടെ (76) കിടിലന്‍ ഇന്നിങ്‌സ് ഒരോവര്‍ ബാക്കി നില്‍ക്കെ ന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യ 44 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് 76 റണ്‍സ് നേടിയത്. റിഷഭ് പന്ത് പുറത്താവാതെ 33 റണ്‍സും നേടി.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ/ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡെവണ്‍ തോമസ് (വിക്കറ്റ് കീപ്പര്‍), റോ്മന്‍ പവല്‍, ഡൊമിനിക് ഡ്രെക്സ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബേഡ് മക്കോയ്.

Story first published: Thursday, August 4, 2022, 11:29 [IST]
Other articles published on Aug 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+