Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടും ദുസ്വപ്‌നവുമാണ് ഗോള്‍ഡന്‍ ഡെക്ക്. ഒന്നിലേറെ ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ ക്രീസ് വിടുന്നതു പോലെയെല്ല ഗോള്‍ഡന്‍ ഡെക്ക്. അതുകൊണ്ടു തന്നെ ഒരു ബാറ്റര്‍ക്കു ഉള്‍ക്കൊള്ളാന്‍ ഏറ്റവും പ്രയാസമുള്ള പുറത്താവല്‍ ഇതു തന്നെയാണ്. ഈ കാരണത്താല്‍ ഗോള്‍ഡന്‍ ഡെക്ക് കെണിയില്‍ കുരുങ്ങാതിരിക്കാന്‍ ഏതു ബാറ്ററും പരമാവധി ശ്രമിക്കുകയും ചെയ്യും.

ഗോള്‍ഡന്‍ ഡെക്കായി പല തവണ പുറത്തായി ആരാധകരെ നിരാശപ്പെടുത്തിയിട്ടുള്ള ഒരുപാട് ബാറ്റര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഗോള്‍ഡന്‍ ഡെക്കാവാതെ കൂടുതല്‍ ഇന്നിങ്‌സുകളില്‍ കളിച്ച് ഹീറോയായവരുമുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1

ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങിയ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ ഗോള്‍ഡന്‍ ഡെക്കാവാതെ ബാറ്റ് ചെയ്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡ് നിലവിലെ മുഖ്യ കോച്ചും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിനു അവകാശപ്പെട്ടതാണ്. വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം 284 ഇന്നിങ്‌സുകളില്‍ ഗോള്‍ഡന്‍ ഡെക്കാവാതെ ബാറ്റ് ചെയ്തിട്ടുണ്ട്.

2

വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളിലെ കേമന്‍മാര്‍ രണ്ടു പേരും നിലവില്‍ മല്‍സരരംഗത്തുള്ളവരാണ്. ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ ഇന്നിങ്‌സുകളില്‍ ഗോള്‍ഡന്‍ ഡെക്കാവാതെ കളിച്ചിട്ടുള്ളത് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ്. 79 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവാതെ ബാറ്റ് ചെയ്തു.

3

നിലവില്‍ ഡിക്കെ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമല്ല. ടി20യില്‍ മാത്രമേ അദ്ദേഹത്തിനു ടീമിലിടമുള്ളൂ. ഫിനിഷറുടെ റോളാണ് കാര്‍ത്തികിനെ ഇന്ത്യ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ഷമാണ് അദ്ദേഹം തീര്‍ത്തും അപ്രതീക്ഷിതമായി ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. രണ്ടു വര്‍ഷത്തേ ഇടവേളയ്ക്കു ശേഷമായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മിന്നുന്ന പ്രകടനം ഇതിനു വഴിയൊരുക്കുകയും ചെയ്തു.

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

4

ടി20 ക്രിക്കറ്റില്‍ ലോകത്തില്‍ നിലവിലെ റണ്‍വേട്ടക്കാരില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ബാറ്ററാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലി. ടി20യില്‍ 91 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവാതെ ബാറ്റ് ചെയ്തിട്ടുണ്ട്.നിലവില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ് കോലി.

5

IND vs WI: ദാ വന്നു, ദേ പോയി, രോഹിത്തിന് നാണക്കേട്, കോലിക്ക് ഒന്നുപോലുമില്ല!

അവസാനമായി കളിച്ച പരമ്പരകളിലൊന്നും ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. ഇതേതുടര്‍ന്നു ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ് താരം. നിലവിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കോലി ഈ മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലും കളിക്കുന്നില്ല. ഏഷ്യാ കപ്പില്‍ കളിച്ചായിരിക്കും അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുക.

6

അതേസമയം, വിന്‍ഡീസുമായി കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. ഇതോടെ ടി20 ഇന്നിങ്‌സിലെ ആദ്യ ബോളില്‍ പുറത്തായ മൂന്നാമത്തെ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. കെഎല്‍ രാഹുല്‍, പൃഥ്വി ഷാ എന്നിവരാണ് ഈ നാണക്കേട് നേരത്തേ കുറിച്ചിട്ടുള്ള ഇന്ത്യക്കാര്‍.

Story first published: Tuesday, August 2, 2022, 15:04 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+