
ആദ്യബോളില്‍ ഗോള്‍ഡന്‍ ഡെക്കായതോടെ നാണക്കേടിന്റെ എലൈറ്റ് ക്ലബ്ബില്‍ രോഹിത് ശര്‍മയും അംഗമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ പുറത്തായ മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി.

2016ല്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ആദ്യമായി ഈ നാണക്കേട് കുറിച്ചത്. സിംബാബ്‌വെയ്‌ക്കെതിരേ ഹരാരെയില്‍ നടന്ന കളിയിലായിരുന്നു ടി20 ഇന്നിങ്‌സിലെ ആദ്. ബോളില്‍ രാഹുല്‍ ഔട്ടായത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ പൃഥ്വി ഷായും ആദ്യ ബോളില്‍ തന്നെ വിക്കറ്റ് കൈവിട്ടിന്നു. അതിനു ശേഷം രോഹിത്തും ഇപ്പോള്‍ ഈ ക്ലബ്ബിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
IND vs ZIM: കിട്ടിയ അവസരമെല്ലാം 'കുളമാക്കി', എന്നിട്ടും അവന്‍ എന്തിന് ഇന്ത്യന്‍ ടീമില്‍?

അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലാണ്. ഈ മല്‍സരത്തിലേതടക്കം ഇതുവരെ നാലു തവണയാമ് ഹിറ്റ്മാന്‍ ഗോള്‍ഡന്‍ ഡെക്കായത്. ഇന്ത്യന്‍ റണ്‍വേട്ടയുടെ കാര്യത്തില്‍ രോഹിത്തിന്റെ മുഖ്യ എതിരാളിയും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഒരിക്കല്‍പ്പോലും ഗോള്‍ഡന്‍ ഡെക്കായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

അതേസമയം, രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയോടു വെസ്റ്റ് ഇന്‍ഡീസ് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ആധികാരിക വിജയം കൊയ്ത ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവി ബിഷ്‌നോയിക്കു പകരം പേസര്‍ ആവേശ് ഖാനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്സ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡെവന്‍ തോമസ്, റോമന്‍ പവെല്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്.


Click it and Unblock the Notifications











