Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: കിട്ടിയ അവസരമെല്ലാം 'കുളമാക്കി', എന്നിട്ടും അവന്‍ എന്തിന് ഇന്ത്യന്‍ ടീമില്‍?

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരൊന്നും തന്നെ ടീമില്‍ ഇല്ല.

1

രോഹിത്തിന്റെ അഭാവത്തില്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ത്രിപാഠിയാണ് ടീമിലെ ഏക പുതുമുഖം. പരിക്കു കാരണം ദീര്‍ഘകാലം ടീമിനു പുറത്തായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലേക്കു തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഇന്ത്യന്‍ സംഘത്തില്‍ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനെ നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആവേശിനു ഇന്ത്യ വീണ്ടും അവസരം നല്‍കിയതിനെ അദ്ദേഹം വിമര്‍ശിച്ചത്.

2

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും ആവേശ് ഖാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയതെന്നാണ് എനിക്കു സെലക്ടര്‍മാരോടു ചോദിക്കാനുള്ളത്. ബെഞ്ചില്‍ ഇരുത്താന്‍ വേണ്ടിയാണോ ആവേശിനെ സിംബാബ്‌വെയിലേക്കു കൊണ്ടുപോവുന്നത്. അതുപോലെ തന്നെ ഇഷാന്‍ കിഷനെയും ഇന്ത്യന്‍ ടീമിലെടുത്തിരിക്കുന്നത് ബെഞ്ചില്‍ ഇരുത്തുന്നതിനുവ വേണ്ടിയാണോയെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

3

വെസ്റ്റ് ഇന്‍ഡീഡിനെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലൂടെയായിരുന്നു ആവേശ് ഖാന്‍ ഇന്ത്യക്കു വേണ്ടി ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയത്. ആദ്യ ഏകദിനത്തില്‍ ബൗളിങില്‍ നിരാശപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ആവേശിനെ രണ്ടാമങ്കത്തില്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ താരം വന്‍ ഫ്‌ളോപ്പായി മാറി. വിക്കറ്റൊന്നും നേടാനായില്ലെന്നു മാത്രമല്ല ഒമ്പതോവറില്‍ 54 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൂന്നാമത്തെ കളിയില്‍ ആവേശിനെ പുറത്തിരുത്തിയ ഇന്ത്യ പ്രസിദ്ധിനെ തിരിച്ചുവിളിക്കുകയും ചെയ്തു.

4

യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പരീക്ഷിക്കാന്‍ ഇന്ത്യക്കു ലഭിച്ച മികച്ചൊരു അവസരമായിരുന്നു സിംബാബ്‌വെ പര്യടനമെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. നേരത്തേ നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു ഉമ്രാന്റെ അരങ്ങേറ്റം. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഉമ്രാനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

5

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ കളിക്കാര്‍ക്കു സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഉമ്രാന്‍ മാലിക്ക് തന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തിയത്. പക്ഷെ താരത്തിനു ഒരു അവസരം കൂടി നല്‍കാനുള്ള മികച്ചൊരു അവസരമായിരുന്നു സിംബാബ്‌വെ പര്യടനം.

6

അര്‍ഷ്ദീപ് സിങിനും സിംബാബ്‌വെ പര്യടനത്തില്‍ ടീമില്‍ ഇടം നേടാനായിട്ടില്ല. അദ്ദേഹത്തെ ടീ മാനേജ്‌മെന്റ് സ്ഥിരമായി കളിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു താരമെന്ന നിലയില്‍ കൂടുതല്‍ പക്വത ലഭിക്കുകയുള്ളൂവെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Sunday, July 31, 2022, 9:57 [IST]
Other articles published on Jul 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+