IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍
വെസ്റ്റ് ഇന്‍ഡീസ് ദൗത്യത്തിനു ശേഷം ഇന്ത്യന്‍ സംഘം നേരെ പറക്കുക സിംബാബ്‌വെയിലേക്കാണ്. മൂന്ന് ഏകദിന മല്‍സരങ്ങളിലാണ് അവിടെ ഇന്ത്യ കളിക്കുന്നത്. ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പരയും കൂടിയാണിത്. അതുകൊണ്ടുതന്നെ ക്യാപ്റ്റര്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
ആഗസ്റ്റ് 18നാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനു തുടക്കമാവുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 20, 22 തിയ്യതികളിലാണ്. എല്ലാ മല്‍സരങ്ങളും ഉച്ചയ്ക്കു 12.45നാണ് തുടങ്ങുന്നത്. ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. സാധ്യതാ പ്ലെയിഹ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ധവാന്‍, ഗില്‍ (ഓപ്പണര്‍മാര്‍)
വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ക്യാപ്്റ്റന്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായത് യുവതാരം ശുഭ്മാന്‍ ഗില്ലായിരുന്നു. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇതേ ജോടിയെ തന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്.

വിന്‍ഡീസിനെതിരേ മിന്നുന്ന പ്രകടനമായിരുന്നു ഗില്‍ നടത്തിയത്. രണ്ടു ഫിഫ്റ്റികളടിച്ച താരം പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തന്റെ ഏകദിന കരിയര്‍ നിലനിര്‍ത്താന്‍ മറ്റൊരു സുവര്‍ണാവസരമാണ് ധവാനു ലഭിച്ചിരിക്കുന്നത്. ഈ പരമ്പരയില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ

റുതുരാജ്, ഇഷാന്‍, സഞ്ജു (വിക്കറ്റ് കീപ്പര്‍)
സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍
വളരെ വ്യത്യസ്തമായ മധ്യനിരയായിരിക്കും ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിക്കുക. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ പ്രമുഖരൊന്നും ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. സിംബാബ്‌വെയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ യുവതാരം റുതുരാജ് ഗെയ്ക്വാദിനെ കളിപ്പിച്ചേക്കും. പുതുമുഖം രാഹുല്‍ ത്രിപാഠി ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്.

നാലാം നമ്പറില്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യക്കു വേണ്ടി കളിക്കുക. അഞ്ചാമനായി സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. നേരത്തേ വിന്‍ഡീസിനെതിരേയും സഞ്ജുവാണ് ടീമിന്റെ വിക്കറ്റ് കാത്തത്. ബാറ്റിങിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. കരിയറിലെ കന്നി ഫിഫ്റ്റിയും സഞ്ജു പരമ്പരയില്‍ കുറിച്ചിരുന്നു.
ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്

ഹൂഡ, അക്ഷര്‍ (ഓള്‍റൗണ്ടര്‍മാര്‍)
ദീപക് ഹൂഡയും അക്ഷര്‍ പട്ടേലുമായിരിക്കും ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഹൂഡയ്ക്കും അക്ഷറിനും പരമ്പരയില്‍ നിര്‍ണായക റോളുണ്ടായിരിക്കും. ഹൂഡയെ ഇന്ത്യ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
നേരത്തേ വിന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍ അക്ഷര്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേയും ഇതേ പ്രകടനം ആവര്‍ത്തിക്കാനിയിരിക്കും താരത്തിന്റെ ശ്രമം.

ചാഹര്‍, കുല്‍ദീപ്, പ്രസിദ്ധ്, സിറാജ് (ബൗളര്‍മാര്‍)
ബൗളിങ് ആക്രമണത്തിലേക്കു വന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇറങ്ങുക കുല്‍ദീപ് യാദവായിരിക്കും. പേസ് ബൗളിങിനു ചുക്കാന്‍പിടിക്കുക ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കുള്ള ചാഹറിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പര. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പരിക്കേറ്റു വിശ്രമത്തിലായിരുന്നു അദ്ദേഹം. കുല്‍ദീപിനും തന്റെ ഫോം വീണ്ടെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരിക്കും ഏകദിന പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications