For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ എന്തിന് ടീമില്‍?, ടി20 ലോകകപ്പ് കളിക്കില്ലെന്നുറപ്പ്!, ചോദ്യമുയര്‍ത്തി പാര്‍ഥിവ്

രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യയുടെ പടയൊരുക്കം ശക്തം. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യക്ക് സാധിച്ചു. സമീപകാലത്തായി ഇന്ത്യ പരീക്ഷിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ചവരാണെന്ന് പറയാം

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ദേശീയ ടീമുകളെല്ലാം അതിനായുള്ള മുന്നൊരുക്കത്തിലാണ.് ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ ഇന്ത്യ പുറത്തായിരുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് 10 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. വലിയ നാണക്കേട് കഴിഞ്ഞ ലോകകപ്പ് സമ്മാനിച്ചതിനാല്‍ത്തന്നെ ഇന്ത്യക്ക് ഗംഭീര തിരിച്ചുവരവ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ നടത്തേണ്ടതായുണ്ട്.

രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യയുടെ പടയൊരുക്കം ശക്തം. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യക്ക് സാധിച്ചു. സമീപകാലത്തായി ഇന്ത്യ പരീക്ഷിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ചവരാണെന്ന് പറയാം. ഇപ്പോള്‍ ഇന്ത്യ സ്പിന്‍ നിരയിലേക്ക് ആര്‍ അശ്വിനേയും തിരിച്ചുവിളിച്ചിരിക്കുകയാണ്.

1

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അശ്വിന് പിന്നീട് ഒരവസരം പോലും ടി20 ടീമില്‍ ലഭിച്ചില്ല. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും ആദ്യ മത്സരത്തില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഇപ്പോഴിതാ അശ്വിന്റെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.

അശ്വിന്‍ ടി20 ലോകകപ്പ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അഭിപ്രായപ്പെട്ടു. 'വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ അശ്വിനെ മറികടന്ന് രവി ബിഷ്‌നോയ് പ്ലേയിങ് 11 എത്തുമെന്നാണ് കരുതുന്നത്. അശ്വിന്‍ ടി20 ലോകകപ്പ് കളിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. സത്യസന്ധമായി ചിന്തിച്ചാല്‍ അങ്ങനെയാണ് തോന്നുന്നത്. കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെപ്പോലെ വ്യത്യസ്തരായ സ്പിന്നര്‍മാരെയാണ് വേണ്ടത്. കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് നല്‍കാനാവുന്നത് അശ്വിന് സാധിക്കില്ല'- പാര്‍ഥിവ് അഭിപ്രായപ്പെട്ടു.

IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

2

വിരാട് കോലി ക്യാപ്റ്റനായിരിക്കെ അശ്വിന് പരിമിത ഓവറില്‍ വലിയ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്താന്‍ അശ്വിന് സാധിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്നതിലുപരിയായി ബാറ്റുകൊണ്ടും ടീമിന് സംഭാവന ചെയ്യാന്‍ അശ്വിന് മികവുണ്ട്. ഇത് പരിഗണിച്ചായിരിക്കണം രോഹിത് ശര്‍മ അശ്വിനെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചത്.

3

യുസ് വേന്ദ്ര ചഹാല്‍ മാത്രമാണ് നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നര്‍. രവി ബിഷ്‌നോയ്ക്ക് ഇന്ത്യ അധികം അവസരങ്ങള്‍ നല്‍കുന്നില്ല. കുല്‍ദീപ് യാദവിന്റെ ഫോം കണ്ടറിയണം. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യക്കൊപ്പമുണ്ട്. അക്ഷര്‍ പട്ടേലും അവസരം തേടുന്നു. ഇതിനെയെല്ലാം മറികടന്ന് അശ്വിന്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടാല്‍ അത് കൗതുകമാവും.

അശ്വിന്‍ അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അവിടെ അശ്വിനെപ്പോലെയുള്ള സ്പിന്നര്‍മാരേക്കാള്‍ തിളങ്ങാനാവുക കൈക്കുഴ സ്പിന്നര്‍മാര്‍ക്കാവും. സ്പിന്നര്‍മാര്‍ക്ക് വലിയ റോള്‍ അവകാശപ്പെടാനാവാത്ത പിച്ചില്‍ അശ്വിനെ ഇന്ത്യ പരിഗണിച്ച് സാഹസത്തിന് മുതിര്‍ന്നേക്കില്ല. എന്നാല്‍ വലിയ ഇടവേളക്ക് ശേഷം അശ്വിനെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചതിന്റെ യുക്തിയാണ് പലര്‍ക്കും അറിയാത്തത്.

സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

4

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ചേരുമ്പോള്‍ പദ്ധതികള്‍ പാളാനുള്ള സാധ്യത കുറവാണ്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അശ്വിന്‍ ടീമിന് വെളിയില്‍ നില്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ജഡേജക്കൊപ്പം ചഹാല്‍ തന്നെ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടേക്കും. ബാക്കപ്പ് സ്പിന്നറായി ബിഷ്‌നോയിയും ഉണ്ടാവും. അശ്വിന് അവസരം ലഭിക്കുക പ്രയാസം തന്നെയാണെന്ന് പറയാം.

Story first published: Sunday, July 31, 2022, 15:55 [IST]
Other articles published on Jul 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+