For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനാരാ മോന്‍, അധിക്ഷേപിച്ച പാക് താരത്തിന് കൂളായി പണികൊടുത്തു! അറിയാം

സഖ്‌ലെയ്ന്‍ മുഷ്താഖാണ് സച്ചിനെതിര മോശം വാക്കുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

SACHIN TENDULKAR

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെട്ടിരുന്ന ക്രിക്കറ്ററായിരുന്നു ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എതിര്‍ ടീം ബൗളര്‍മാരുടെയോ, കളിക്കാരുടെയോ ഭാഗത്തുനിന്നും എന്തു തന്നെ പ്രകോപനമുണ്ടായാലും അദ്ദേഹം പ്രതികരിക്കാറില്ല. അവയെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ തള്ളിക്കളയുകയാണ് സച്ചിന്‍ സ്‌റ്റൈല്‍. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍ണ ശ്രദ്ധ അതില്‍ മാത്രമായിരിക്കും.

സച്ചിന്‍ കൂള്‍ മാത്രമല്ല, ബുദ്ധിമാനായ ക്രിക്കറ്ററും കൂടിയായിരുന്നു. എതിരാളികളുടെ ഭാഗത്തു നിന്നുള്ള സ്ലെഡ്ജിങിനെ അവര്‍ക്കെതിരേ തന്നെ തിരിച്ചുവിടാനും ഇതുവഴി മാനസികമായി അവരെ തളര്‍ത്താനുമുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സച്ചിനെ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തതിനെക്കുറിച്ചും പിന്നീട് തനിക്കു അതില്‍ പശ്ചാത്താപം തോന്നിയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുയാണ് പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്. സച്ചിനെതിരേ പ്രയോഗിച്ച തന്ത്രം അന്നു തനിക്കു തന്നെ തിരിച്ചടിയായി മാറുകയാണ് ചെയ്തതെന്നും മുഷ്താഖ് പറയുന്നു.

സച്ചിനെ അധിക്ഷേപിച്ചു

സച്ചിനെ അധിക്ഷേപിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കറുമായുളള ഒരു സംഭവത്തെക്കുറിച്ച് ഓര്‍മ വരികയാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച ശേമായിരുന്നു ഞാന്‍ ടീമിലെത്തിയത്. കൗണ്ടിയില്‍ കളിച്ചതിന്റെ ചെറിയൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. ഈ സമയത്താണ് സച്ചിനെതിരേ ഒരു മല്‍സരത്തില്‍ ഞാന്‍ കളിച്ചത്.

ആദ്യ ഓവറില്‍ സച്ചിന് ഞാന്‍ അധികം റണ്ണൊന്നും വിട്ടുകൊടുത്തില്ല, മാത്രമല്ല അതിനുശേഷം അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. വളരെ കഠിനമായ ചില വാക്കുകളായിരുന്നു സച്ചിനെതിരേ ഞാന്‍ ഉപയോഗിച്ചത്. അതിനു ശേഷ സച്ചിന്‍ എന്റെയടുത്തേക്ക് വരികയും എന്നോടു വളരെ സൗമ്യനായി സംസാരിക്കുകയും ചെയ്തുവെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് വ്യക്തമാക്കി.

Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

സച്ചിന്റെ വാക്കുകള്‍ തളര്‍ത്തി

സച്ചിന്റെ വാക്കുകള്‍ തളര്‍ത്തി

സഖ്വീ, നിങ്ങള്‍ ഇതു ചെയ്യുമെന്നു ഞാന്‍ കരുതിയില്ല. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നയാളാണ് കണ്ടാല്‍ തോന്നുകയുമില്ല. നിങ്ങള്‍ വളരെ മാന്യനായ വ്യക്തിയാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതു കേട്ടതോടെ ഞാന്‍ വല്ലാതെയായി.

അടുത്ത നാലോവറുകള്‍ ഈ വാക്കുകള്‍ എന്നെ ഉലയ്ക്കുകയും ചെയ്തു. ഞാന്‍ മാനസികമായി തളര്‍ന്നപ്പോള്‍ സച്ചിന്‍ തന്റെ ജോലി ചെയ്തു കഴിഞ്ഞുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സ്ച്ചിന്‍ അപ്പോഴേക്കും ബാറ്റിങില്‍ സെറ്റായിക്കഴിഞ്ഞിരുന്നുവെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് വെളിപ്പെടുത്തി.

Also Read: IND vsAUS: രോഹിത്തും ശ്രേയസുമില്ല, വിജയത്തുടക്കം തേടി ഇന്ത്യ- പ്രിവ്യു, സാധ്യതാ 11

സച്ചിന്റെ തന്ത്രം

സച്ചിന്റെ തന്ത്രം

സ്ച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്കെതിരേ പ്രയോഗിച്ച തന്ത്രമായിരുന്നു അതെന്ന് പിന്നീടാണ് തനിക്കു മനസ്സിലായതെന്നു സഖ്‌ലെയ്ന്‍ മുഷ്താഖ് വെളിപ്പെടുത്തി. ഇവയെല്ലാം കളിക്കളത്തില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ്. നിങ്ങളോടു ആരെങ്കിലും വളരെ നന്നായി സംസാരിക്കുമ്പോള്‍ അതേക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും.

സച്ചിന്‍ പറഞ്ഞ വാക്കുകളെക്കുറിച്ച്ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം എനിക്കെതിരേ ഒരോവറില്‍ ഒരു ബൗണ്ടറി എന്ന കണക്കെ നേടിക്കൊണ്ടിരുന്നു. അടുത്ത നാല്- അഞ്ച് ഓവറുകള്‍ ഇതു തുടര്‍ന്നു. ആ വാക്കുകള്‍ കേട്ടപ്പോള്‍ സച്ചിനോടു എനിക്കു ബഹുമാനവും തോന്നിയിരുന്നു.

ഒടുവില്‍ ക്രീസിനു പുറത്തേക്കിറങ്ങി അദ്ദേഹം ഒരു ബൗണ്ടറിയടിച്ചപ്പോള്‍ മുഖത്ത് അടി കിട്ടിയതു പോലെയാണ് എനിക്കു തോന്നിയത്. അപ്പോഴാണ് സച്ചിന്‍ എനിക്കെതിരേ ഒരു ഗെയിം കളിച്ചതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. അദ്ദേഹം അപ്പോഴേക്കും ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. എന്റെ കൈയില്‍ നിന്നും എല്ലാം വഴുതിപ്പോവുകയും ചെയ്തിരുന്നു.

പിന്നീട് മല്‍സരശേഷം വൈകീട്ട് ഞങ്ങള്‍ ഹോട്ടലില്‍ വച്ച് കണ്ടിരുന്നു. നിങ്ങള്‍ വളരെ തന്ത്രശാലിയായ വ്യക്തിയാണെന്നു ഞാന്‍ സച്ചിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ചിരിയായിരുന്നു. എത്ര നന്നായിട്ടാണ് സച്ചിന്‍ എന്നെ കുരുക്കിയത്. അതു പക്ഷെ ബാറ്റ് കൊണ്ടായിരുന്നില്ല, വാക്കുകള്‍ മാത്രം ഉപയോഗിച്ചായിരുന്നുവെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 16, 2023, 12:39 [IST]
Other articles published on Mar 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+