Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vsAUS: രോഹിത്തും ശ്രേയസുമില്ല, വിജയത്തുടക്കം തേടി ഇന്ത്യ- പ്രിവ്യു, സാധ്യതാ 11

HARDIK PANDYA

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ടീം ഇന്ത്യ ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം വെള്ളിയാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കും. പകലും രാത്രിയുമായിട്ടാണ് മൂന്നു മല്‍സരങ്ങളും നടക്കുക. ഉച്ചയ്ക്കു 1.30ന് തുടങ്ങുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്ററിലും തല്‍സമയം കാണാം.

നാലു ടെസ്റ്റുകളുടെ പരമ്പര 2-1ന് സ്വന്തമാക്കാനായത് ഇന്ത്യക്കു ഏകദിനത്തിലും വലിയ ആത്മവിശ്വാസം നല്‍കും. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഓസീസ് കൂടുതല്‍ അപകടകാരികളാണ്. ഒരുപിടി മാച്ച് വിന്നര്‍മാര്‍ അവരുടെ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച കളി പുറത്തെടുത്തെങ്കില്‍ മാത്രമേ ഇന്ത്യക്കു വിജയത്തോട തുടങ്ങാന്‍ സാധിക്കുകയുള്ളൂ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടീമിനെ നയിക്കുന്നത്. മറുഭാത്ത് ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമില്ല. അമ്മയുടെ വിയോഗം കാരണം താരം നാട്ടില്‍ തന്നെ തുടരുകയാണ്. പകരം സ്റ്റീവ് സ്മിത്താണ് ഏകദിന പരമ്പരയില്‍ ഓസീസിന്റെ ക്യാപ്റ്റന്‍, നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളിലും സ്മിത്തിനു കീഴിലാണ് ഓസീസ് പോരിന് ഇറങ്ങിയത്.

ഇഷാനും സൂര്യയും ടീമിലേക്ക്

ഇഷാനും സൂര്യയും ടീമിലേക്ക്

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ഓപ്പണിങിലേക്കു നറുക്കുവീഴും. മിന്നുന്ന ഫോമിലുള്ള ശുഭ്മന്‍ ഗില്ലായിരിക്കും ഓപ്പണിങില്‍ ഇഷാന്റെ പങ്കാളി.

പരിക്കു കാരണം പരമ്പര നഷ്ടമായ ശ്രേയസ് അയ്യര്‍ക്കു പകരം സൂര്യകുമാര്‍ യാദവിനായിരിക്കും പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുക. ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹത്തിനു ഏകദിനത്തില്‍ ഈ ഫോം ആവര്‍ത്തിക്കാനായിട്ടില്ല. നേരത്തേ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ശ്രേയസിനു പകരം സൂര്യ കളിച്ചിരുന്നെങ്കിലും ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല.

ഏകദിനത്തിലും തനിക്കു മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് തെളിയിക്കാനുള്ള മറ്റൊരു മികച്ച അവസരമാണ് ഈ പരമ്പരയില്‍ സൂര്യക്കു ലഭിച്ചിരിക്കുന്നത്.

നാലാമനായി രാഹുല്‍, ജഡ്ഡുവിന്റെ തിരിച്ചുവരവ്

നാലാമനായി രാഹുല്‍, ജഡ്ഡുവിന്റെ തിരിച്ചുവരവ്

ടെസ്റ്റ് ടീമില്‍ സ്ഥാനവും വൈസ് ക്യാപ്റ്റന്‍സിയും നഷ്ടമായ കെഎല്‍ രാഹുല്‍ ആദ്യ ഏകദിനത്തില്‍ മധ്യനിരയിലായിരിക്കും ബാറ്റ് ചെയ്യുക. വിരാട് കോലിക്കു പിറകില്‍ നാലാം നമ്പറില്‍ അദ്ദേഹം കളിക്കാനിറങ്ങും. ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടത്തിനു ഏകദിനത്തില്‍ ക്ഷീണം തീര്‍ക്കുകയാവും രാഹുലിന്റെ ലക്ഷ്യം.

ഒരിടവേളയ്ക്കുശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്ന മല്‍സരമായിരിക്കും ഇത്. കഴിഞ്ഞ ആഗസ്റ്റിലെ ഏഷ്യാ കപ്പിനു ശേഷം അദ്ദേഹം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ഏഴാം നമ്പറിലായിരിക്കും ജഡ്ഡു ബാറ്റ് ചെയ്യുക. പിന്നാലെ മിന്നുന്ന ഫോമിലുളള ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും.

Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

ചഹലോ, കുല്‍ദീപോ?

ചഹലോ, കുല്‍ദീപോ?

സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും തമ്മിലായിരിക്കും ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം. സമീപകാലത്തു കളിച്ച വൈറ്റ് ബോള്‍ പരമ്പരകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയതിനാല്‍ കുല്‍ദീപിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. പേസ് ബൗളിങിന്റെ ചുമതല ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ മുഹമ്മദ് സിറാജിനും വെറ്ററന്‍ മുഹമ്മദ് ഷമിക്കുമായിരിക്കും.

Also Read: ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

മുന്‍തൂക്കം ഓസീസിന്

മുന്‍തൂക്കം ഓസീസിന്

കണക്കുകളെടുത്താല്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 143 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 80ലും വിജയം ഓസ്‌ട്രേലിയക്കായിരുന്നു. ഇന്ത്യക്കു ജയിക്കാനായത് 53 ഏകദിനങ്ങളിലാണ്. 10 മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

നാട്ടിലും ഇന്ത്യക്കെതിരേ ഓസീസിനാണ് മേധാവിത്വം. ഇന്ത്യയില്‍ ഓസ്‌ട്രേലിയ 38 മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ ഇന്ത്യക്കു ജയിക്കാനായത് 29 മല്‍സരങ്ങളാണ്.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Story first published: Wednesday, March 15, 2023, 6:45 [IST]
Other articles published on Mar 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+