ഇന്ത്യയില്‍ ഞങ്ങള്‍ ലോകകപ്പടിക്കും! ലക്ഷ്യം അതാണെന്ന് ബാബര്‍- ട്രോളുമായി ഫാന്‍സ്

കറാച്ചി: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യ വേദിയാവുന്ന ലോകകപ്പ് ലക്ഷ്യം വെച്ച് സന്ദര്‍ശക ടീമുകളെല്ലാം പദ്ധതികള്‍ മെനയുകയാണ്. ലോകകപ്പിന് വേദി ഇന്ത്യയായതിനാല്‍ പാകിസ്താന്‍ കളിക്കാനെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പാകിസ്താന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കില്ലെന്ന നയം സ്വീകരിച്ചതോടെ പാകിസ്താന്‍ ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുള്ളത്. ഏഷ്യാ കപ്പ് പാകിസ്താനില്‍ നിന്ന് മാറ്റിയാല്‍ മാത്രമെ ഇന്ത്യ കളിക്കുകയുള്ളൂവെന്ന് ബിസിസി ഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികളും രംഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പിന് ഇന്ത്യയില്ലെങ്കില്‍ ലോകകപ്പ് പാകിസ്താനുമില്ലെന്ന ഉറച്ച നിലപാടിലാണ് പാകിസ്താന്‍. ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി നില്‍ക്കവെ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നേടുന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം.
ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ പിസിബിയുടെ തീരുമാനത്തിന് വിപരീതമായി ഇന്ത്യയില്‍ ലോകകപ്പ് നേടുമെന്നാണ് ബാബര്‍ പറയുന്നത്. ബാബറിന്റെ തുറന്ന് പറച്ചില്‍ ഇതിനോടകം വൈറലാവുകയും ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

ബാബര്‍ പറഞ്ഞത് ഇങ്ങനെ
2023ലെ പ്രധാന ലക്ഷ്യം ഏകദിന ലോകകപ്പില്‍ പങ്കെടുക്കുകയെന്നതും ലോകകപ്പ് നേടുകയെന്നതുമാണ്. ലോകകപ്പ് വരാനിരിക്കെ എന്റെ പ്രകടനം മെച്ചപ്പെടുത്തി കിരീട നേട്ടത്തിലേക്ക് ടീമിനെ എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
മറ്റ് പല കാര്യങ്ങളും ചുറ്റും നടക്കുന്നതായി നിങ്ങള്‍ കാണാനാവും. എന്നാല്‍ എന്റെ ഇപ്പോഴത്തെ ലക്ഷ്യം ലോകകപ്പ് നേടുകയെന്നതാണ്. ഈ വര്‍ഷം നിരവധി ഏകദിന മത്സരങ്ങള്‍ ഞങ്ങള്‍ കളിക്കുന്നുണ്ട്. അതിന് കാരണം ലോകകപ്പാണ്. ഓരോ പടി പടിയായാണ് മുന്നോട്ട് പോകുന്നത്.
ഒറ്റയടിക്ക് ലക്ഷ്യത്തിലേക്ക് ചാടാനാവില്ല. ലക്ഷ്യം തീരുമാനിച്ച് മാനസികമായി ഒരുങ്ങി പദ്ധതി മെനഞ്ഞ് മുന്നോട്ട് പോകണം. എന്നാല്‍ ഇതിനായി മികച്ച പദ്ധതിയും കഠിനാധ്വാനവും വേണം'-ബാബര്‍ പറഞ്ഞു. സമീപകാലത്തെ ബാബറിന്റെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

പിസിബി പറയുന്നത് ബാബര്‍ കേള്‍ക്കുന്നില്ലേ
ബാബര്‍ തന്റെ ലക്ഷ്യം വെളിപ്പെടുത്തിയതിന് പിന്നാലെ വ്യാപക ട്രോളുകളാണ് താരത്തിനെതിരേ ഉയരുന്നത്. പിസിബി പറയുന്നതൊന്നും ബാബര്‍ കേള്‍ക്കുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം ഇന്ത്യയില്‍ കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ട് ആഗ്രഹിച്ചാല്‍ പോരേയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്.
നാട്ടില്‍ പരമ്പര തോല്‍ക്കാതെ ആദ്യം നോക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടത്. അത് പോലും സാധിക്കാതെ വലിയ ലക്ഷ്യങ്ങള്‍ വെക്കുന്നത് സ്വയം പരിഹസിക്കുന്നതുപോലെയാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ബാബറിന്റെ അതിമോഹം
ഇന്ത്യയില്‍ ലോകകപ്പ് നേടി മടങ്ങാമെന്നത് ബാബര്‍ അസമിന്റെ അതിമോഹമാണെന്നാണ് ആരാധകര്‍ പറയുന്നത്. കണക്കുകള്‍ ബാബര്‍ മറന്നുപോകരുതെന്നും ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്.
അത് 2021ലെ ടി20 ലോകകപ്പിലാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. അവസാനമായി 2022ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.
ഇന്ത്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന് പാകിസ്താന്‍ ചിന്തിക്കുക പോലും ചെയ്യരുതെന്നും ആരാധകര്‍ പരിഹസിക്കുന്നു. ബാബറിന്റെ സ്വപ്‌നം മാത്രമാണിതെന്നും വീണ്ടും തോല്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ എന്നെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ട് സജീവമാണെങ്കിലും അതിന് സാധ്യത വളരെ കുറവാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പാകിസ്താന് ഇത്തരമൊരു വലിയ തീരുമാനമെടുക്കുക പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications