For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? തീരുമാനിക്കാന്‍ ദ്രാവിഡിനു മുന്നില്‍ 3 അവസരം മാത്രം

ആഗസ്റ്റ് 17നുള്ളില്‍ ലിസ്റ്റ് നല്‍കേണ്ടിവരും

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ കോച്ച് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന് ഇനിയുമൊരു അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. കാരണം അവസാനമായ കളിച്ച ടി20 പരമ്പരകളിലെല്ലാം വ്യത്യസ്ത കളിക്കാരെയും ടീമുകളെയുമാണ് ഇന്ത്യ പരീക്ഷിച്ചത്.

ആഗസ്റ്റ് 17നുള്ളില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളോടും 15 അംഗ താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. ഇതോടെ ലോകകപ്പിനുള്ള സംഘത്തെ തീരുമാനിക്കാന്‍ കോച്ച് ദ്രാവിഡ്, ചേതന്‍ ശര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി എന്നിവര്‍ക്കു മുന്നില്‍ ശേഷിക്കുന്നത് മൂന്നു അവസരങ്ങള്‍ മാത്രമാണ്.

1

രോഹിത് ശര്‍മ ക്യാപ്റ്റനായി ലോകകപ്പിനുള്ള ടീമിലെ ഭൂരിഭാഗം പേരെയും ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. ചില സ്ഥാനങ്ങളിലേക്കു മാത്രമാണ് ഇനി താരങ്ങളുടെ കാര്യത്തില്‍ സംശയമുള്ളത്. ഇവരെ കണ്ടെത്തുകയെന്നതാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ദ്രാവിഡിനും സെലക്ഷന്‍ കമ്മിറ്റിക്കും മുന്നിലുള്ള വെല്ലുവിളി.
ലോകകപ്പ് ടീം ലിസ്റ്റ് സമര്‍പ്പിക്കുന്നതിനു മുമുമ്പ് ഇന്ത്യ കളിക്കുന്നത് മൂന്നു ടി20 പരമ്പരകളാണ്. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയാണ് ഈ പരമ്പരകള്‍.

2

അയര്‍ലാന്‍ഡുമായി ഈ മാസം അവസാത്തോടെയാണ് ഇന്ത്യന്‍ ടീം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശര്‍മയുള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് അയര്‍ലാന്‍ഡിലേക്ക് ഇന്ത്യ അയക്കുന്നത്. യുവതാരങ്ങളും പുതുമുഖങ്ങളുമടങ്ങിയ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്.

Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

3

അയര്‍ലാന്‍ഡിനെതിരായ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ ഇറങ്ങും. ജൂലൈയിലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇന്ത്യ ഈ പരമ്പരയില്‍ പരീക്ഷിക്കാനാണ് സാധ്യത.

4

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീ സ് പര്യടനമാണ്. ടി20 ലോകകപ്പ് ലിസ്റ്റ് സമര്‍പ്പിക്കുന്നതിനു മുമ്പ് ഇന്ത്യ കളിക്കുന്നഅവസാനത്തെ പരമ്പരയും ഇതു തന്നെയായിരിക്കും. മൂന്നു മല്‍സരങ്ങളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുക. ജൂലൈ 29നാണ് പരമ്പരയാരംഭിക്കുന്നത്.
ഇംഗ്ലണ്ടില്‍ ടി20 പരമ്പരയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെ വെസ്റ്റ് ഇന്‍ഡീസിലേക്കും ഇന്ത്യ അയക്കാനാണ് സാധ്യത. ഏഷ്യാ കപ്പ് തുടങ്ങുന്നത് ആഗസ്റ്റ് 27നാണ്. അപ്പോഴേക്കും ടീം ലിസ്റ്റ് നല്‍കണമെന്നതിനാല്‍ ടൂര്‍ണമെന്റിലെ പ്രകടനം സെലക്ഷന് മാനദണ്ഡമാവില്ല.

സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍ & കോലി, രോഹിത്, ധോണി, രാഹുല്‍; ഏതാണ് മികച്ച ഫാബ് 4 ?

5

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ തലപ്പത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഗ്രൂപ്പു ഘട്ടത്തില്‍ ടീം നാണംകെട്ടു പുറത്തായിരുന്നു. അതുപോലെയൊരു ദുരന്തം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കുമെന്നുറപ്പാണ്.
ഈ വര്‍ഷത്തെ ലോകകപ്പിനുള്ള ഇന്ത്യയുടെ ഇതുവരെയുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ സൗത്താഫ്രിക്കയുമായുള്ള പരമ്പര 2-2നു അവസാനിപ്പിക്കുകയും ചെയ്തു.

6

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ ടൂര്‍ണമെന്റിലും ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. ഒക്ടോബര്‍ 23നു പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. സൗത്താഫ്രിക്ക, ബംഗ്ലാദേശ്, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

Story first published: Monday, June 20, 2022, 11:23 [IST]
Other articles published on Jun 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+