For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍ & കോലി, രോഹിത്, ധോണി, രാഹുല്‍; ഏതാണ് മികച്ച ഫാബ് 4 ?

മുന്‍ ഫാബ് ഫോറിനൊപ്പം എത്തില്ല

ഫാബ് ഫോറെന്ന (Fabulous 4) എന്ന പ്രയോഗം ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അപരിചിതമല്ല. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച നാലു ബൗറ്റര്‍മാരാണ് ഈ എലൈറ്റ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ 1990കളിലെയും 2000ത്തിലെയും ഫാബ് ഫോറുകളെയെടുത്താല്‍ ഏതാവും ബെസ്റ്റ് ? കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ നമുക്ക് ഇതു പരിശോധിക്കാം.

പഴയ ഫാബ് ഫോറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണുള്ളത്. പുതിയ ഫാബ് ഫോറില്‍ വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി, കെഎല്‍ രാഹുല്‍ എന്നിവരെയും നമുക്ക് ഉള്‍പ്പെടുത്താം.

1

90കളിയെ യഥാര്‍ഥ ഫാബ് ഫോര്‍ എല്ലാ തരത്തിലും വളരെ വ്യത്യസ്തമായിരുന്നു. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി ലക്ഷ്മണ്‍ എന്നിവര്‍ നാട്ടിലും വിദേശത്തും അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ്. വിദേശത്തും ഇന്ത്യക്കു മല്‍സരങ്ങള്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ടീമിനു നല്‍കിയതില്‍ ഇവര്‍ക്കുള്ള പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്.

2

1990കളുടെ തുടക്കത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യയെ നയിച്ചിരുന്ന കാലത്ത് ഇന്ത്യ നാട്ടില്‍ പുലികളും വിദേശത്തു കുഞ്ഞാടുകളുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഈ ചീത്തപ്പേര് ഇന്ത്യ മായ്ക്കാന്‍ തുടങ്ങിയത് ഫാബ് ഫോര്‍ ടീമില്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ്. ഗാംഗുലി നായകനായതോടെ ഇന്ത്യ നാട്ടിലും വിദേശത്തും ഭയമില്ലാതെ കളിക്കാന്‍ സാധിക്കുമെന്നു കാണിച്ചുതന്നു. 2003-04ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ സമനില പിടിച്ച ഇന്ത്യ 2004ല്‍ പാകിസ്താനില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വിജയിക്കുകയും ചെയ്തു.

3

2007ല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം കൊയ്തിരുന്നു. ഇവയിലെല്ലാം ഫാബ് ഫോറിന്റെ സംഭാവന വളരെ വലുതായിരുന്നു. വാതുവയ്പ് വിവാദത്തിലകപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധിയിലായപ്പോള്‍ താങ്ങിനിര്‍ത്തിയതും ഇതേ ഫാബ് ഫോര്‍ തന്നെയാണ്.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

4

അതേസമയം, കോലി, രോഹിത്, ധോണി, രാഹുല്‍ എന്നിവരടങ്ങുന്ന ഫാബ് ഫോറിലേക്കു വന്നാല്‍ ഇവര്‍ക്കു പഴയതിനൊപ്പം എത്താനാവില്ലെന്നു തന്നെ പറയേണ്ടിവരും. എങ്കിലും പല നേട്ടങ്ങളും കൈവരിക്കാന്‍ ഇവര്‍ക്കും സാധിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായി ഇന്ത്യ നാണക്കേട് നേരിട്ട സമയത്താണ് ഇതേ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ധോണിയെന്ന പുതിയ ക്യാപ്റ്റനു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായത്.

5

രോഹിത്തിന്റെ ചില മികച്ച ഇന്നിങ്‌സുകളും ടൂര്‍ണമെന്റില്‍ കണ്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് കോലി അരങ്ങേറിയത്. വൈകാതെ എല്ലാ ഫോര്‍മാറ്റുകളിലെയും റണ്‍മെഷീനായി അദ്ദേഹം മാറി. 2014ലാണ് രാഹുല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുന്നത്. ഇതോടെ ഇന്ത്യയുടെ ഫാബ് ഫോറും രൂപീകരിക്കപ്പെട്ടു.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

6

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്യാപ്റ്റനാണ് ധോണി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കി ചരിത്രം കുറിക്കാന്‍ അദ്ദേഹതത്തിനു സാധിക്കുകയും ചെയ്തു. കൂടാതെ ഫിനിഷറുടെ റോൡും ധോണിയെ വെല്ലാന്‍ ആരുമില്ലായിരുന്നു. കോലിയുടെ ഹോബി റണ്‍വേട്ടയായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹം റണ്‍സ് വാരിക്കൂട്ടി. രോഹിത്തിന്റെ തുടക്കം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റായിട്ടാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളിച്ച ലോകത്തിലെ ഒരേയൊരു താരമാണ്. അല്‍പ്പം വൈകിയാണ് താനൊരു മികച്ച ടെസ്റ്റ് ബാറ്ററുമാണെന്നു രോഹിത് തെളിയിച്ചത്.

7

രാഹുലിന്റെ കരിയറെടുത്താല്‍ അത് ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റിലൂടെ തുടങ്ങി പിന്നീട് വൈറ്റ് ബോള്‍ ക്രിക്കറ്റിലും താരം സ്ഥാനമുറപ്പാക്കി. എന്നാല്‍ 90കളിലെ ഫാബ് ഫോറുമായി താരതമ്യം ചെയ്യുമ്പോള്‍ അവരോളം സ്ഥിരതയോ വൈവിധ്യമോ ഇപ്പോഴത്തെ ഫാബ് ഫോറിനു ഇല്ലെന്നു കാണാം. ധോണി വളരെ മികച്ച ക്യാപ്റ്റനും ഫിനിഷറുമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. വിദേശത്തെ പിച്ചുകളില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ പലപ്പോഴും ്ബുദ്ധിമുട്ടുകയും ചെയ്തു.

8

കോലി കഴിഞ്ഞ 10 വര്‍ഷത്തോളമായി അവിസ്മരണീയ പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. പക്ഷെ കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി കരിയര്‍ ഗ്രാഫ് താഴേക്കാണ്. രോഹിത്താവട്ടെ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം കുറച്ചു വര്‍ഷങ്ങളിലായ നടത്തിയിരുന്നു. പക്ഷെ മൂന്നു ഫോര്‍മാറ്റിലും ഫുള്‍ടൈം ക്യാപ്റ്റനായ ശേഷം ബാറ്റിങില്‍ ഇടിവുണ്ടായിട്ടുണ്ട്. രാഹുലാവട്ടെ ബാറ്റിങില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ഇടയ്ക്കിടെയേല്‍ക്കുന്ന പരിക്കുകള്‍ പ്രശ്‌നം തന്നെയാണ്.

Story first published: Friday, June 17, 2022, 18:36 [IST]
Other articles published on Jun 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+