Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Odi World Cup 2023: ധവാന്‍-ഇഷാന്‍, ഓപ്പണിങ്ങില്‍ ഇന്ത്യ ആരെ പിന്തുണക്കണം? അശ്വിന്‍ പറയുന്നു

1

ചെന്നൈ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചും ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാനാവാത്ത ഇന്ത്യക്ക് വീണ്ടും ഐസിസി കപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

ഇത്തവണ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ശക്തമായ താരനിരയുമുണ്ട്. സമീപകാലത്തെ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതുമാണ്. അതുകൊണ്ട് പ്രതീക്ഷകളും വളരെ വലുതാണ്.

എന്നാല്‍ ഇപ്പോഴും ചില സീറ്റുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ശക്തമായ ആശയക്കുഴപ്പമുണ്ട്. ഒരേ പൊസിഷനിലേക്ക് മികവുള്ള ഒന്നിലധികം താരങ്ങളെത്തുമ്പോള്‍ ആരെ പരിഗണിക്കും ആരെ തഴയുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാരെയാണ് ബാക്കപ്പ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നതാണ് ഇതിലെ പ്രധാന ചോദ്യങ്ങളിലൊന്ന്. രണ്ട് പേരും ഇടം കൈയന്‍മാര്‍. ധവാന്‍ സീനിയര്‍ താരവും ഇഷാന്‍ യുവതാരവും.

മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്ന ധവാനെ ഏകദിന ലോകകപ്പിലേക്ക് ഇനിയും പരിഗണിക്കുമോയെന്നത് ആരാധകരും ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ ധവാന്‍-ഇഷാന്‍ എന്നിവരിലാരെന്നതില്‍ ആര്‍ അശ്വിന്‍ നയം വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയുടേത് മികച്ച ടോപ് ത്രീ

ഇന്ത്യയുടേത് മികച്ച ടോപ് ത്രീ

ഇന്ത്യക്ക് എല്ലാ കാലത്തും ടോപ് ത്രീയില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരെ ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഏകദിനത്തില്‍ വലിയ സ്‌കോര്‍ നേടുന്നവരുമാണ്. നേരത്തെ ടോപ് ത്രീ പരാജയപ്പെട്ടാല്‍ വലിയ പ്രതിസന്ധി ടീം നേരിട്ടിരുന്നു.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടോപ് ത്രീയില്‍ നന്നായി കളിച്ചിരുന്നു. രോഹിത്തിനെക്കുറിച്ചും കോലിയെക്കുറിച്ചും ഇപ്പോള്‍ സംസാരിക്കാമെങ്കിലും ധവാന്റെ കാര്യം വിഭിന്നമാണ്. തന്റെ ജോലി നിശബ്ദമായി ചെയ്യുന്നവനാണവന്‍. അവന്റെ വിടവ് ഇന്ത്യന്‍ ടീമില്‍ ആരാണ് നികത്തുക?-അശ്വിന്‍ ചോദിച്ചു.

Also Read: IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

ധവാനെ പരിഗണിക്കണം

ധവാനെ പരിഗണിക്കണം

ഇന്ത്യ ധവാനെ ലോകകപ്പിലേക്ക് പരിഗണിച്ച് ഇഷാന്‍ കിഷനെ ഭാവിയിലേക്കായി വളര്‍ത്തണമെന്നാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ പറയുന്നത്. 'ഇന്ത്യ ശിഖര്‍ ധവാനെ പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതായുണ്ട്. ഇഷാനെ ഭാവിയിലേക്കായി വളര്‍ത്തണം.

ഒരു ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയത് മാത്രമാണ് ഇഷാന്റെ കാര്യത്തില്‍ എടുത്തു പറയാനാവുക. ധവാന്‍ വലിയ അനുഭവസമ്പത്തുള്ള സ്‌കോര്‍ നേടിയിട്ടുള്ള താരമാണ്. എന്താണ് ടീമിന്റെ ആവിശ്യമെന്ന് കണ്ട് വേണം താരങ്ങളെ പരിഗണിക്കാന്‍. സമ്മര്‍ദ്ദത്തില്‍ തിളങ്ങാന്‍ കഴിവുള്ളവനാകണം. ധവാന്‍ ഇക്കാര്യം നന്നായി ചെയ്തിരുന്നു'-അശ്വിന്‍ പറഞ്ഞു.

Also Read: IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

ശുബ്മാന്‍ ഗില്‍ സ്ഥിരതയുള്ള താരം

ശുബ്മാന്‍ ഗില്‍ സ്ഥിരതയുള്ള താരം

ഇന്ത്യയുടെ മുഖ്യ ഓപ്പണിങ് കൂട്ടുകെട്ടായി രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ടിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ശുബ്മാന്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ന്യൂസീലന്‍ഡിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനവും നടത്തിയതോടെ ഗില്‍ തന്റെ ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണെന്ന് പറയാം. ധവാന് മുഖ്യ ഓപ്പണര്‍ സ്ഥാനം ലഭിക്കുക നിലവിലെ സാഹചര്യത്തില്‍ വളരെ പ്രയാസമാണ്.

'ഇഷാന്‍ ഇരട്ട സെഞ്ച്വറിക്ക് ശേഷം വലിയ സ്ഥിരത കാട്ടുന്നില്ല. എന്നാല്‍ ശുബ്മാന്‍ സ്ഥിരതയോടെ കളിക്കുന്നു. ഇന്ത്യക്ക് നീണ്ടകാലത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന തരത്തില്‍ ശുബ്മാന്‍ സ്ഥിരത കാട്ടുന്നു. ക്ലാസിക് ഷോട്ടുകള്‍ കൈവശമുള്ള താരമാണവന്‍.

സ്പിന്നിനെയും പേസിനെയും നന്നായി നേരിടാന്‍ കഴിവുണ്ട്. ബുദ്ധിപരമായി നീങ്ങി ആവിശ്യ സമയത്ത് റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. അവന്‍ ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ അവസാന നാല് ഓവറില്‍ നന്നായി റണ്‍സ് ഉയര്‍ത്തിയിരുന്നു'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 29, 2023, 8:05 [IST]
Other articles published on Jan 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+