For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Odi World Cup 2023: ഇന്ത്യയുടെ 20 അംഗ ടീമിനെ തിരഞ്ഞെടുത്ത് ഭോഗ്ലെ, ധവാന് ഇടമില്ല

ലോകകപ്പിനായുള്ള 20 അംഗ ടീമിന്റെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം നടന്ന ബിസിസി ഐ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്

1

മുംബൈ: 2023ലെ ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കം ഇതിനോടകം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2022ലെ ടി20 ലോകകപ്പും ഏഷ്യാ കപ്പും തോറ്റ ഇന്ത്യക്ക് ഏകദിന ലോകകപ്പ് അലമാരയിലെത്തിക്കേണ്ടതായുണ്ട്.

കൂടാതെ ഇന്ത്യയിലാണ് ഇത്തവണ ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ കപ്പ് നേടാന്‍ ഇന്ത്യക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. 2013ന് ശേഷം ഇതുവരെ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ലോകകപ്പ് നിര്‍ണ്ണായകം.

ലോകകപ്പിനായുള്ള 20 അംഗ ടീമിന്റെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം നടന്ന ബിസിസി ഐ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഇതിനോടകം പല പ്രവചനങ്ങളും വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഹര്‍ഷ ഭോഗ്ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള 20 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഭോഗ്ലെ ടീം തിരഞ്ഞെടുത്തിരിക്കുന്നത്.

ഓപ്പണിങ്ങില്‍ ധവാനില്ല

ഓപ്പണിങ്ങില്‍ ധവാനില്ല

ഭോഗ്ലെയുടെ ടീമില്‍ ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന് ഇടമില്ല. ഇന്ത്യയുടെ സീനിയര്‍ ഇടം കൈയന്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണെങ്കിലും സമീപകാല ഫോം മോശം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത ധവാന്‍ പവര്‍പ്ലേയില്‍ ടീമിന് ബാധ്യതയായി മാറുന്നു. ഈ സാഹചര്യത്തില്‍ ധവാനെ ഭോഗ്ലെ തഴഞ്ഞപ്പോള്‍ ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് അവസരം.

Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

ആര്‍ അശ്വിനും ഇടമില്ല

ആര്‍ അശ്വിനും ഇടമില്ല

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് അശ്വിന്‍. 2022ലെ ടി20 ലോകകപ്പിലടക്കം ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍.

സമീപകാലത്തായി ബാറ്റുകൊണ്ടും അശ്വിന്‍ മികവ് കാട്ടുന്നു. എന്നാല്‍ ഭോഗ്ലെയുടെ ടീമില്‍ അശ്വിന് ഇടമില്ല. അക്ഷര്‍പട്ടേലും, രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറുമാണ് ഭോഗ്ലെയുടെ ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങള്‍.

ഭുവനേശ്വറും പുറത്ത്

ഭുവനേശ്വറും പുറത്ത്

പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനും ഭോഗ്ലെ ഇടം നല്‍കിയിട്ടില്ല. സ്വിങ് പേസര്‍ ഇന്ത്യന്‍ പിച്ചുകളില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ്. എന്നാല്‍ സമീപകാലത്തായി പഴയ മികവ് ഭുവനേശ്വറിനില്ല. ഡെത്ത് ഓവറില്‍ വലിയ മികവ് കാട്ടാന്‍ ഭുവിക്ക് സാധിക്കുന്നില്ല.

ബുംറക്കൊപ്പം അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് പേസ് നിരയില്‍ ഭോഗ്ലെ ഇടം നല്‍കിയിരിക്കുന്നത്. ദീപക് ചഹാറിനെ ഭോഗ്ലെ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.

സഞ്ജുവിനും ടീമിലിടം

സഞ്ജുവിനും ടീമിലിടം

ഭോഗ്ലെയുടെ ടീമില്‍ നിലവിലെ നാല് വിക്കറ്റ് കീപ്പര്‍മാരുമുണ്ട്. റിഷഭ് പന്തിനൊപ്പം ഇഷാന്‍ കിഷനും സഞ്ജു സാംസണിനും ഭോഗ്ലെയുടെ ടീമില്‍ ഇടമുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജു സാംസണിനെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തഴഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ഏകദിന ലോകകപ്പ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. പ്രതിഭയുള്ള താരമാണെങ്കിലും നിലവിലെ ടീം കോമ്പിനേഷനില്‍ സഞ്ജുവിന് ഇടം കണ്ടെത്തുക കടുപ്പം.

Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

ഭോഗ്ലെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

ഭോഗ്ലെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍. ബാക്കപ്പ്-രജത് പാട്ടീധാര്‍, ഉമ്രാന്‍ മാലിക്

Story first published: Monday, January 2, 2023, 15:55 [IST]
Other articles published on Jan 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+