Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മര്‍ദ്ദം അവന് പ്രശ്‌നമല്ല, മാനസികമായി ശക്തന്‍! സൂര്യയെ ക്യാപ്റ്റനാക്കണമെന്ന് കോച്ച്

suryakumar

മുംബൈ: ടി20 ലോകകപ്പ് സെമിയിലെ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ വലിയ പൊളിച്ചെഴുത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. സീനിയേഴ്‌സിന്റെ നീണ്ടനിരയുള്ള ടി20 ടീമിനെ മാറ്റി കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇടം നല്‍കുന്ന ടി20 ടീമിനെ കളത്തിലിറക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. രോഹിത് ശര്‍മയാണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ഇന്ത്യ മുന്നോട്ട് പോകാനുള്ള സാധ്യത കൂടുതലാണ്.

നിലവിലെ സാധ്യതകള്‍ പ്രകാരം ഹര്‍ദിക്കിനെ തന്നെ ഇന്ത്യ ടി20 നായകനാക്കിയേക്കും. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാമുണ്ടെങ്കിലും ഇന്ത്യ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുക ഹര്‍ദിക് പാണ്ഡ്യയുടെ ആക്രമണ ശൈലിയുള്ള ക്യാപ്റ്റന്‍സിയെയാണ്. എന്നാല്‍ ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബ് പരിശീലകനായ വിനായക് മാനെ.

സൂര്യക്ക് ഇന്ത്യയെ നന്നായി നയിക്കാനാവും

സൂര്യക്ക് ഇന്ത്യയെ നന്നായി നയിക്കാനാവും

ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളിലൊരാളായി സൂര്യകുമാര്‍ യാദവ് മാറിക്കഴിഞ്ഞു. സൂര്യയെ വളരെ വര്‍ഷങ്ങളായിട്ട് അറിയാം. സാങ്കേതികമായി വളരെ മികവുള്ള താരമാണവന്‍. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധൈര്യമായി നേരിടാനും കഴിവുണ്ട്. എന്നാല്‍ അവനെ നായകനാക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. എനിക്കറിയാവുന്ന സൂര്യകുമാറിന്റെ ക്രിക്കറ്റ് ബുദ്ധിവളരെ മികച്ചതാണ്. ടീമിനെ സാങ്കേതിക മികവോടെ നയിക്കാന്‍ അവന് കഴിവുണ്ട്- വിനായക് പറഞ്ഞു.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

അനുഭവസമ്പത്തുള്ള താരം

അനുഭവസമ്പത്തുള്ള താരം

2021ലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി ഏറെ നാളത്തെ അനുഭവസമ്പത്ത് സൂര്യകുമാറിനുണ്ട്. താരത്തെ നേരത്തെ ടീമിലേക്കെത്തിക്കാത്തത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പ്രശ്‌നമാണ്. ഇന്ത്യന്‍ ടീമിനൊപ്പം അനുഭവസമ്പത്ത് കുറവാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തുള്ള സൂര്യ നായകനെന്ന നിലയിലും മികവ് കാട്ടിയിട്ടുണ്ട്. 2014-15ലെ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെ നയിച്ചത് സൂര്യകുമാറാണ്. പിന്നീട് ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനത്ത് നിന്ന് മാറി. 2019-20ലെ രഞ്ജി ട്രോഫിയിലും 2020-21ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നായകനാവാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു.

സീനിയര്‍ താരങ്ങളെ പ്രചോദിപ്പിക്കുന്ന താരം

സീനിയര്‍ താരങ്ങളെ പ്രചോദിപ്പിക്കുന്ന താരം

ടീമിലെ സീനിയര്‍ താരങ്ങളെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ പ്രചോദിപ്പിക്കുന്ന താരമാണ് സൂര്യകുമാര്‍. ഈ രീതി ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. താരങ്ങള്‍ക്ക് മികച്ച മാതൃക കാട്ടാന്‍ സൂര്യകുമാറിന് സാധിക്കുന്നു. ടീമിന്റെ അഭിമാനമാണവന്‍-വിനായക് കൂട്ടിച്ചേര്‍ത്തു. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ആക്രമിച്ച് കളിക്കാന്‍ മിടുക്കനായ സൂര്യ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന താരമാണ്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും ആക്രമണ ശൈലി സൂര്യ കൈവിടില്ല. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ.

സൂര്യയെ ഇന്ത്യ നായകനാക്കില്ല

സൂര്യയെ ഇന്ത്യ നായകനാക്കില്ല

സൂര്യകുമാര്‍ യാദവിനെ ഇന്ത്യ നായകസ്ഥാനത്തേക്ക് എത്തിക്കില്ലെന്നുറപ്പ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അനാവശ്യ സമ്മര്‍ദ്ദം നല്‍കി സൂര്യകുമാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. നിലവിലെ ശൈലിയില്‍ കടന്നാക്രമിക്കുന്ന സൂര്യയെത്തന്നെയാണ് ഇന്ത്യന്‍ ടീമിന് ആവിശ്യം. അതുകൊണ്ട് തന്നെ സൂര്യയെ ഇന്ത്യ നായകനാക്കാന്‍ യാതൊരു സാധ്യതയുമില്ല.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍

ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍

ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം കസറിയ സൂര്യകുമാര്‍ യാദവ് നിലവിലെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ്. വളരെ ചുരുങ്ങിയ കാലംകൊണ്ട് സൂര്യ ഈ നേട്ടത്തിലേക്കെത്തില്ല. നാലാം നമ്പറിലിറങ്ങിയാണ് സൂര്യയുടെ ഈ നേട്ടം. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളിലാണ് സൂര്യ ഇത്രയും അനായാസമായി റണ്‍സുയര്‍ത്തുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. 2024ലെ ടി20 ലോകകപ്പിലും ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് സൂര്യകുമാറിനെ കാണുന്നത്.

Story first published: Tuesday, November 15, 2022, 7:11 [IST]
Other articles published on Nov 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+