Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ ടോപ് ത്രീയില്‍ ആരൊക്കെ?, രാഹുല്‍ വേണ്ട!, തിരഞ്ഞെടുത്ത് ഗംഭീര്‍

1

ന്യൂഡല്‍ഹി: ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ചും സുപ്രധാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ പാകിസ്താനോട് 10 വിക്കറ്റിന് തോല്‍ക്കുകയും സെമി പോലും കാണാനാവാതെ പുറത്താവുകയും ചെയ്ത ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ല. എന്നാല്‍ സ്ഥിരത വലിയ പ്രശ്‌നമാണ്.

ലോകകപ്പില്‍ ആരൊക്കെയാവും ഇന്ത്യയുടെ ടോപ് ത്രീയിലെത്തുക എന്ന ചോദ്യത്തിന് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ മൂന്ന് താരങ്ങളെയാവും കൂടുതല്‍ ആളുകളും നിര്‍ദേശിക്കുക. എന്നാലിപ്പോള്‍ ലോകകപ്പിലെ ഇന്ത്യയുടെ ടോപ് ത്രീയെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗംഭീര്‍ തിരഞ്ഞെടുത്ത ടോപ് ത്രീയില്‍ കെ എല്‍ രാഹുലില്ലെന്നതാണ് ഏറ്റവും കൗതുകകരം.

1

ഓപ്പണര്‍മാരായി രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനെ തിരഞ്ഞെടുത്ത ഗംഭീര്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ രാഹുലിനെ മാറ്റിനിര്‍ത്തി ഇന്ത്യ ലോകകപ്പിനിറങ്ങാന്‍ സാധ്യത കുറവാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങി പല തവണ അദ്ദേഹം കസറിയിട്ടുണ്ട്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന രാഹുല്‍ ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാനാവും. ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ച് ആറ് സീസണുകളിലായി 500ലധികം റണ്‍സ് തുടര്‍ച്ചയായി നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിശ്വസ്തന്‍മാരിലൊരാളായ രാഹുലാണ് 2021ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

2

സമീപകാലത്തെ രാഹുലിന്റെ ഫോമും വളരെ മികച്ചതാണ്. 15 ഇന്നിങ്‌സില്‍ 616 റണ്‍സാണ് അവസാന ഐപിഎല്ലില്‍ രാഹുല്‍ നേടിയത്. ഇഷാന്‍ കിഷനായി രാഹുലിനെ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഇഷാന്‍ മികച്ച താരമാണെങ്കിലും പ്രശ്‌നം സ്ഥിരതയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യക്കായി കസറുന്നുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇഷാനുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഓപ്പണിങ് പകരക്കാരനായും വിക്കറ്റ് കീപ്പര്‍ ബാക്കപ്പായാവും ഉണ്ടാവുക.

ടോപ് ഓഡറില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മുഖ്യ പരിഗണന ലഭിക്കുന്ന താരങ്ങളിലൊരാള്‍ ഇഷാനാവും. മുംബൈ ഇന്ത്യന്‍സ് താരം ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. രാഹുലിനെ ഗംഭീര്‍ തഴഞ്ഞതോടെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമല്ലെന്നും വ്യക്തം. ലഖ്‌നൗവിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബിയോട് ലഖ്‌നൗ തോറ്റപ്പോള്‍ ഗംഭീര്‍ രാഹുലിനോട് എന്തോ രൂക്ഷമായി സംസാരിക്കുന്നതിന്റെയും രാഹുല്‍ ഒന്നും മിണ്ടാതെ കേട്ട് നില്‍ക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

'ഗതി കെട്ടാന്‍ കീപ്പറുമാവും', സാഹചര്യം കൊണ്ട് കീപ്പറായ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

3

ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പിലെ ടോപ് ത്രീയില്‍ നിന്ന് രാഹുലിനെ തഴയുകയും ചെയ്തതോടെ ഗംഭീറിന് രാഹുലിനോട് അമര്‍ഷമുണ്ടെന്ന കാര്യം വ്യക്തം. അടുത്ത സീസണില്‍ ലഖ്‌നൗവില്‍ ഇരുവരും ഒന്നിച്ച് എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ നമുക്ക് കാണാം. പഞ്ചാബ് കിങ്‌സ് വിട്ട് ലഖ്‌നൗവിലെത്തിയ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Story first published: Monday, June 13, 2022, 15:21 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+