'ഗതി കെട്ടാന്‍ കീപ്പറുമാവും', സാഹചര്യം കൊണ്ട് കീപ്പറായ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

വിക്കറ്റ് കീപ്പറാവുകയെന്നത് ക്രിക്കറ്റില്‍ എളുപ്പമുള്ള കാര്യമല്ല. വളരെയധികം ശ്രദ്ധയവും മികവും വിക്കറ്റ് കീപ്പറാവാന്‍ ആവിശ്യമാണ്. അതുകൊണ്ട് തന്നെ എല്ലാ ക്രിക്കറ്റ് പരമ്പരകളിലും രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരെങ്കിലും ഒപ്പമുണ്ടാവും. ഒരാള്‍ക്ക് പരിക്കേറ്റാല്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ പകരക്കാരനായെത്തും. ടെസ്റ്റില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും പരിമിത ഓവറില്‍ ഇത്തരമൊരു മാറ്റം എളുപ്പമല്ല. അതുകൊണ്ട് തന്നെ പരിമിത ഓവറില്‍ വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേറ്റാല്‍ പകരം ഏതെങ്കിലുമൊരു താരം ആ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ ചില സമയത്ത് പ്രമുഖ താരങ്ങള്‍ക്ക് ഗതികേടുകൊണ്ട് വിക്കറ്റ് കീപ്പറാവേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മനീഷ് പാണ്ഡെ
മനീഷ് പാണ്ഡെ ഇന്ത്യക്കായി പരിമിത ഓവറില്‍ കളിച്ചിട്ടുള്ള താരമാണ്. നിലവില്‍ ദേശീയ ടീമില്‍ സജീവമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മനീഷ് നിറ സാന്നിധ്യമാണ്. ഇപ്പോള്‍ കര്‍ണാടകയ്ക്കായി രഞ്ജി ട്രോഫി കളിക്കുകയാണ്. ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിനിടെ മനീഷ് വിക്കറ്റ് കീപ്പറായത് അപ്രതീക്ഷിതമായാണ്. മോശമല്ലാത്ത ഫീല്‍ഡറാണ് മനീഷ്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ല. ഉത്തര്‍ പ്രദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീനിവാസ് ശരത്തിന് പരിക്കേറ്റതോടെയാണ് മനീഷിന് വിക്കറ്റ് കീപ്പറാവേണ്ടി വന്നത്.

പ്രവീണ്‍ കുമാര്‍
ഇന്ത്യയുടെ മുന്‍ പേസറാണ് പ്രവീണ്‍ കുമാര്‍. സ്വിങ് പേസുകൊണ്ട് വിസ്മയിപ്പിച്ച പ്രവീണ്‍ കുമാര്‍ ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ്. മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യാനും കെല്‍പ്പുള്ള പ്രവീണ്‍ ഒരു മത്സരത്തില്‍ വിക്കറ്റ് കീപ്പറാവുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിലായിരുന്നു ഇത്. വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് ഒരിക്കല്‍ പന്തെറിഞ്ഞപ്പോഴാണ് വിക്കറ്റ് കീപ്പറായി പ്രവീണ്‍ കുമാര്‍ എത്തിയത്. ഒരോവര്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി.

ആന്‍ഡ്രേ ഹാള്‍
ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് ആന്‍ഡ്രേ ഹാള്‍. ഓപ്പണറായും ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം കളിച്ചിട്ടുള്ള ഹാള്‍ വിക്കറ്റ് കീപ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും 2006ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും അദ്ദേഹം വിക്കറ്റ് കീപ്പറായി. മികച്ച ഫീല്‍ഡര്‍ കൂടിയ ഹാള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏത് റോളും ചെയ്യാന്‍ പ്രാപ്തനായ കരുത്തുറ്റ താരമായിരുന്നു.

ജാവേദ് മിയാന്‍ദാദ്
പാകിസ്താന്റെ ഇതിഹാസ നായകനാണ് ജാവേദ് മിയാന്‍ദാദ്. പാക് ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയ അദ്ദേഹം ഒരു തവണ വിക്കറ്റ് കീപ്പറുമായിട്ടുണ്ട്. മൂന്ന് സ്റ്റംപിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ജാവേദ് മിയാന്‍ദാദ് സ്റ്റംപ് ചെയ്ത് പുറത്താക്കിയ താരങ്ങളിലൊരാള്‍.

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമാണ് വിരാട് കോലി. ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന അദ്ദേഹം ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണെന്നതില്‍ സംശയമില്ല. മികച്ചൊരു ഫീല്‍ഡറാണ് കോലിയെന്നതും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോലി വിക്കറ്റ് കീപ്പറായത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 2015ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി വിക്കറ്റ് കീപ്പറായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications