Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

1

സിഡ്‌നി: ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ടീമുകളെല്ലാം മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ശക്തമായ താരനിരയുള്ള ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ താര ക്ഷാമമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും എടുത്തു പറയാവുന്നവര്‍ ഏറെയാണെങ്കിലും ഫോമിന്റെ കാര്യം കണ്ടറിയണം.

ഇത്തവണത്തെ ഐപിഎല്ലിന് ശേഷം അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് വേണോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇന്ത്യയുടെ ടീം പദ്ധതികളില്‍ കാര്‍ത്തികിന് സ്ഥാനമുണ്ടാവുമോയെന്നത് കാത്തിരുന്ന് കാണണം.

1

ഇപ്പോഴിതാ കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് പോണ്ടിങ്. ദിനേഷ് കാര്‍ത്തിക് ടീമില്‍ വേണമെന്ന അഭിപ്രായമാണ് പോണ്ടിങ് പങ്കുവെച്ചത്. അവന്‍ അഞ്ച് അല്ലെങ്കില്‍ ആറ് നമ്പറുകളില്‍ കളിക്കണമെന്നാണ് പോണ്ടിങ് നിര്‍ദേശിച്ചത്. ആര്‍സിബിക്കൊപ്പം ഈ വര്‍ഷം ഫിനിഷറെന്ന നിലയില്‍ തിളങ്ങിയത് അവന്റെ മത്സരത്തെ മറ്റൊരു തലത്തിലും എത്തിച്ചു. ഈ വര്‍ഷം മറ്റ് ആര്‍സിബി താരങ്ങളെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കാര്‍ത്തികിനായെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം ആര്‍സിബിയില്‍ ഉണ്ടായിട്ടും കാര്‍ത്തികിന് ശ്രദ്ധ നേടിയെടുക്കാനായി. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കാര്‍ത്തിക് ഇല്ലാതെ വന്നാല്‍ അത് ശരിക്കും അത്ഭുതപ്പെടുത്തുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ കാര്‍ത്തികിന് അവസാന ഓവറില്‍ രണ്ട് പന്ത് മാത്രമാണ് നേരിടാനായത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ കൂടുതല്‍ അവസരം ലഭിക്കുകയും കാര്‍ത്തിക് തിളങ്ങുകയും ചെയ്യേണ്ടതാണ്.

2

അല്ലാത്ത പക്ഷം കാര്‍ത്തികിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക പ്രയാസമാവും. ലോകകപ്പ് ടീമിലെത്തിയാലും കാര്‍ത്തിക് പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യത കുറവാണ്. രോഹിതും രാഹുലും ഓപ്പണര്‍മാരാവുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയെത്തും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയുമാവും എത്തുക. ഏഴാം നമ്പറില്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ പരിഗണിക്കുമ്പോള്‍ കാര്‍ത്തികിന് സ്ഥാനം ലഭിക്കുക പ്രയാസമാവും.

3

ഇതില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ കാര്‍ത്തികിന് അവസരം ലഭിച്ചേക്കും. അല്ലാത്ത പക്ഷം പ്ലേയിങ് 11 എത്താന്‍ സാധ്യത കുറവാണ്. ആദ്യ മൂന്ന് സ്ഥാനക്കാരിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇഷാന്‍ കിഷനാവും അവസരം ലഭിക്കുക. റിഷഭ് പന്ത് മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായാലും ഇഷാനാവും അവസരം ലഭിക്കുക. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, June 11, 2022, 10:33 [IST]
Other articles published on Jun 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+