Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ചിന്നത്തല'യ്ക്കു ഇനിയൊരു തിരിച്ചുവരവില്ല, ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്‌ന

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ മടങ്ങിവരവ് അടുത്ത ഐപിഎല്‍ സീസണിലൂടെയുണ്ടാവുമെന്നു കാത്തിരുന്ന ആരാധകര്‍ക്കു നിരാശ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ സ്വന്തം 'ചിന്നത്തല' ക്രിക്കറ്റിനോടു പൂര്‍ണമായി വിട പറയുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റുമടക്കം താന്‍ എല്ലാ മതിയാക്കുന്നതായി താരം അറിയിച്ചിരിക്കുന്നത്.

1

സ്വന്തം രാജ്യത്തെയും സംസ്ഥാനമായ ഉത്തര്‍പ്രദേശിനെയും പ്രതിനിധീകരിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ബിസിസിഐ, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജീവ് ശുക്ല എന്നിവരോടെല്ലാം നന്ദി അറിയിക്കുന്നു. കൂടാതെ എന്റെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ ആരാധകരോടും നന്ദി പറയുകയാണെന്നും സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

2

രണ്ടോ, മൂന്നോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നായിരുന്നു നേരത്തേ ദൈനിക് ജാഗ്രനു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് റെയ്‌ന പറഞ്ഞത്. ഉത്തര്‍ പ്രദേശ് ക്രിക്കറ്റില്‍ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഞാന്‍ ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ എന്‍ഒസി നേടിയെടുത്തിട്ടുണ്ട്.

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

3

എന്റെ തീരുമാനത്തെക്കുറിച്ച് ഞാന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു. ഈ മാസം ആരംഭിക്കുന്ന മുന്‍ താരങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസില്‍ കളിക്കുമെന്നാണ് റെയ്‌ന അറിയിച്ചിരിക്കുന്നത്.

Asia Cup 2022: ടി20യില്‍ റിഷഭ് ഫ്‌ളോപ്പാവാന്‍ ഒരു കാരണം മാത്രം! ജാഫര്‍ പറയുന്നു

4

റോഡ് സേഫ്റ്റി സീരീസില്‍ ഞാന്‍ കളിക്കും. സൗത്താഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നീവിടങ്ങളില്‍ നിന്നുള്ള ടി20 ഫ്രാഞ്ചൈസികള്‍ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതേക്കുറിച്ച് ഞാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും സുരേഷ് റെയ്‌ന വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020 ആഗസ്റ്റ് 15നു വൈകീട്ടോടെയായിരുന്നു അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത സുഹൃത്തും ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനുമായ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു റെയ്‌നയും ഇതേ തീരുമാനമെടുത്തത്.

5

2008ലെ പ്രഥമ സീസണ്‍ മുതല്‍ 2021 വരെ ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമയിരുന്നു സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരങ്ങളിലൊരാളായി അദ്ദേഹം മാറുകയും ചെയ്തു. സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് റെയ്‌നയാണ്. നായകന്‍ എംഎസ് ധോണിയോളം തന്നെ ആരാധക പിന്തുണ അദ്ദേഹത്തിനു സിഎസ്‌കെയിലുണ്ടായിരുന്നു.

6

പക്ഷെ കഴിഞ്ഞ സീസണില്‍ സിഎസ്‌കെയില്‍ നിന്നും കടുത്ത അവഗണനയാണ് റെയ്‌ന്ക്കു നേരിട്ടത്. മെഗാ ലേലത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ തിരികെ വാങ്ങുമെന്നു എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ഫ്രാഞ്ചൈസി തഴയുകയായിരുന്നു. ചെന്നൈ മാത്രമല്ല ഒരു ഫ്രാഞ്ചൈസി പോലും റെയ്‌നയെ വാങ്ങിയതുമില്ല. ഇതോടെ ടൂര്‍ണമെന്റില്‍ കമന്റേറ്ററുടെ റോളില്‍ അദ്ദേഹം വരികയും ചെയ്തിരുന്നു.

Story first published: Tuesday, September 6, 2022, 13:31 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+