Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ബദ്ധവൈരികളായ പാകിസ്താനു മുന്നില്‍ ഒടുവില്‍ ടീം ഇന്ത്യക്കു മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രി ദുബായില്‍ നടന്ന ത്രില്ലറില്‍ അവസാന ഓവറിലേക്കു നീണ്ട പോരില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു പാകിസ്താന്റെ അഞ്ചു വിക്കറ്റ് ജയം. തൊട്ടുമുമ്പത്തെ ആഴ്ച ഇതേ വേദിയില്‍ വച്ച്, ഇതേ മാര്‍ജിനില്‍ തന്നെ പാക് പടയെ ഇന്ത്യ കീഴടക്കിയിരുന്നു. പാകിസ്താന്‍ ഇപ്പോള്‍ അതിനു മധുരമായി പകരം വീട്ടിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകളും ആശങ്കയിലായിട്ടുണ്ട്.

1

പാകിസ്താനെതിരേ ഇതാദ്യമായിട്ടല്ല ഇന്ത്യ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടത്. നേരത്തേയും പാകിസ്താനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം നടന്ന പോരില്‍ മൂന്നു കാര്യങ്ങള്‍ ആദ്യമായി സംഭവിച്ചതായി കാണാം. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

2

ആദ്യത്തെ കാര്യം രോഹിത് ശര്‍മയ്ക്കു ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി 180 പ്ലസ് സ്‌കോര്‍ പ്രതിരോധിക്കാനാവാതെ പോയത് എന്നതാണ്. പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിനു 181 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ പാകിസ്താന്‍ അഞ്ചു വിക്കറ്റുകളും ഒരു ബോളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

3

രോഹിത് നായകനായ ശേഷം ഇന്ത്യ സ്ഥിരമായി 180-190 സ്‌കോറുകള്‍ നേടുന്നുണ്ട്. ഇവയെല്ലാം നേരത്തേ പ്രതിരോധിച്ച് ടീമിനെ ജയത്തിലേക്കു നയിക്കാനും ഹിറ്റ്മാനു കഴിഞ്ഞിരുന്നു. രോഹിത്തിനു കീഴില്‍ 11 ടി20കളിലാണ് ഇന്ത്യ 180 പ്ലസ് സ്‌കോറുകള്‍ പ്രതിരോധിച്ച് ജയിച്ചിട്ടുള്ളത്. പക്ഷെ പാകിസ്താനെതിരേ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിനു ഈ റെക്കോര്‍ഡ് കൈവിടേണ്ടി വന്നു.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

4

ഏഷ്യാ കപ്പില്‍ നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ 100 ശതമാനം വിജയ റെക്കോര്‍ഡായിരുന്നു രോഹിത് ശര്‍മയ്ക്കുണ്ടായിരുന്നത്. ഇതും കഴിഞ്ഞ മല്‍സരത്തില്‍ പാകിസ്താന്‍ തകര്‍ത്തിരിക്കുകയാണ്. 2018ലെ ടൂര്‍ണമെന്റില്‍ സ്ഥിരം നായകന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയപ്പോള്‍ അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്കുവീണിരുന്നു. പാകിസ്താനെ രണ്ടു തവണ തോല്‍പ്പിക്കുന്നതോടൊപ്പം മുഴുവന്‍ മല്‍സരങ്ങളും ജയിച്ച് അന്നു ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു. ഈ ടൂര്‍മമെന്റിലും എല്ലാ കളികളും ജയിച്ച് കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കവെയാണ് പാക് പട രോഹിത്തിനും ഇന്ത്യക്കും മൂക്കുകയറിട്ടത്.

IND vs PAK: ഇന്ത്യക്ക് പിഴച്ചതെവിടെ?, രോഹിത് കാട്ടിയത് മണ്ടത്തരം!, തോല്‍വിയുടെ കാരണങ്ങളിതാ

5

ഇന്ത്യ- പാക് പോരില്‍ ആദ്യമായി സംഭവിച്ച മൂന്നാമത്തെ കാര്യം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുണ്ടായിട്ടും ഇന്ത്യ ആദ്യമയായി ഒരു മല്‍സത്തില്‍ തോറ്റുവെന്നതാണ്. ഇന്ത്യക്കു വേണ്ടി അരങ്ങേറിയതു മുതല്‍ അദ്ദേഹം ഇലവനിലുണ്ടായിരുന്ന ഒരു കളിയില്‍പ്പോലും ടീം തോല്‍വിയറിഞ്ഞിരുന്നില്ല. പക്ഷെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ ഈ റെക്കോര്‍ഡും തകര്‍ന്നു.

6

ടി20, ഏകദിനം എന്നിവയിലായി ഹൂഡ നേരത്തേ കളിച്ചത് 17 മല്‍സരങ്ങളിലായിരുന്നു. ഇവയിലെല്ലാം ടീം വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ടീമിന്റെ ഭാഗ്യനക്ഷത്രമായി താരം മാറിയത്. പക്ഷെ 18ാം മല്‍സരത്തില്‍ ഇന്ത്യക്കൊപ്പം ആദ്യ പരാജയം ഹൂഡയ്ക്കു നേരിടേണ്ടി വന്നിരിക്കുകയാണ്.

Story first published: Monday, September 5, 2022, 22:03 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+