Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഇന്ത്യക്ക് പിഴച്ചതെവിടെ?, രോഹിത് കാട്ടിയത് മണ്ടത്തരം!, തോല്‍വിയുടെ കാരണങ്ങളിതാ

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ 1 പന്തും 5 വിക്കറ്റും ബാക്കിനിര്‍ത്തി മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യയോട് അതേ മാര്‍ജിനില്‍തന്നെ തിരിച്ചടിക്കാന്‍ പാകിസ്താന് സാധിച്ചിരിക്കുകയാണ്.

അവസാന ഓവര്‍വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിലാണ് പാകിസ്താന്റെ ജയം. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായി മത്സരം മാറി. അര്‍ഷദീപ് സിങ് ക്യാച്ച് കൈവിട്ടതും പേസ് ബൗളര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയാം. എന്തുകൊണ്ടാണ് ഇന്ത്യ തോറ്റത്?. പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് പരിശോധിക്കാം.

പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ പാളിച്ച

പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ പാളിച്ച

ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് പാകിസ്താനെതിരേ ഇറങ്ങിയത്. രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ആവേശ് ഖാന്‍ എന്നിവര്‍ പുറത്തായപ്പോള്‍ പകരക്കാരായി ദീപക് ഹൂഡയും റിഷഭ് പന്തും രവി ബിഷ്‌നോയിയുമെത്തി. ഇതില്‍ ബിഷ്‌നോയ് മാത്രമാണ് ഭേദപ്പെട്ട് നിന്നത്. 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ബിഷ്‌നോയ് വീഴ്ത്തിയത്. ഹൂഡ 14 പന്തില്‍ 16 റണ്‍സും റിഷഭ് പന്ത് 12 പന്തില്‍ 14 റണ്‍സുമാണ് നേടിയത്. ഹൂഡക്ക് അവസാന ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയി. ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11 മിസ് ചെയ്തു.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

മൂന്നാം പേസറില്ലാത്തത് തിരിച്ചടി

മൂന്നാം പേസറില്ലാത്തത് തിരിച്ചടി

മൂന്നാം പേസറെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്തത് തിരിച്ചടിയായി മാറി. ആവേശ് ഖാനെ പുറത്തിരുത്തിയപ്പോള്‍ പകരം പേസറെ ഇന്ത്യ പരിഗണിക്കണമായിരുന്നു. എന്നാല്‍ ആദ്യ മത്സരങ്ങളിലെ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വിലയിരുത്തി ഇന്ത്യ മൂന്നാം പേസറായി ഹര്‍ദിക്കില്‍ പ്രതീക്ഷവെച്ചാണ് ഇറങ്ങിയത്. 4 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ ഹര്‍ദിക് അമ്പേ പരാജയപ്പെട്ടു. ഡെക്കിനാണ് ഹര്‍ദിക് പുറത്തായത്.

മധ്യനിരയുടെ മോശം ബാറ്റിങ്

മധ്യനിരയുടെ മോശം ബാറ്റിങ്

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോഴും വലിയ വിമര്‍ശനമാണ് ടോപ് ത്രീ കേട്ടത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മോശം ഫോമിന്റെ പേരില്‍ പഴി കേട്ടപ്പോള്‍ വിരാട് കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങും ചര്‍ച്ചയായി. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ടോപ് ത്രീ ഗംഭീര പ്രകടനമാണ് നടത്തിയത്. രോഹിത്തും രാഹുലും പവര്‍പ്ലേയില്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ കോലി ഫിഫ്റ്റിയോടെ തിളങ്ങി.

എന്നാല്‍ ഇന്ത്യയുടെ മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവിനെ വെടിക്കെട്ട് തുടരാന്‍ സാധിച്ചില്ല. റിഷഭ് പന്ത് മോശം ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. അനാവശ്യ ഷോട്ടായിരുന്നു ഇത്. ഹര്‍ദിക് ഡെക്കായപ്പോള്‍ ഹൂഡയും നനഞ്ഞ പടക്കമായി. ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ മധ്യനിരക്കായില്ല. ഇന്ത്യ നിരവധി പന്തുകള്‍ ഡോട്ട്‌ബോളാക്കുകയും ചെയ്തു.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

ഇന്ത്യക്ക് ഫീല്‍ഡിങ്ങില്‍ സംഭവിച്ച പിഴവുകളും തോല്‍വിക്ക് കാരണമായി. പ്രധാനമായും അര്‍ഷദീപ് സിങ് ആസിഫ് അലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. മത്സരഗതിയെ മാറ്റിമറിക്കുന്ന ക്യാച്ചായിരുന്നു ഇത്. അനായാസമായി കൈയിലെടുക്കാവുന്ന ക്യാച്ചാണ് അര്‍ഷദീപ് പാഴാക്കിയത്. ആസിഫ് 8 പന്തില്‍ 16 റണ്‍സാണ് നേടിയത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ പിഴവുകള്‍ തോല്‍വിയുടെ കാരണമാണെന്ന് പറയാം.

Story first published: Monday, September 5, 2022, 9:01 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+