Asia Cup 2022: ടി20യില്‍ റിഷഭ് ഫ്‌ളോപ്പാവാന്‍ ഒരു കാരണം മാത്രം! ജാഫര്‍ പറയുന്നു
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനു റിഷഭ് പന്തിനെ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഏതാണ്? ഇതേക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്താനെതിരേ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ റിഷഭ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.
വെടിക്കെട്ട് ഇന്നിങ്‌സ് പ്രതീക്ഷിച്ച താരത്തിനു നേടാനായത് വെറും 14 റണ്‍സായിരുന്നു. 12 ബോളില്‍ രണ്ടു ബൗണ്ടറികളോടയായിരുന്നു. ഫിനിഷര്‍ ദിനേശ് കാര്‍ത്തികിനെ പുറത്തിരുത്തി റിഷഭിനെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം പ്രതീക്ഷിച്ച ഫലം കണ്ടില്ല.

ഇതോടെ ശ്രീലങ്കയുമായുള്ള അടുത്ത നിര്‍ണായക മല്‍സരത്തില്‍ റിഷഭിനെ ഇന്ത്യ തഴയുമോയെന്നാണ് അറിയാനുള്ളത്. അതിനിടെ ടി20യില്‍ താരത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

പാകിസ്താനെതിരേ സൂപ്പര്‍ ഫോറില്‍ അഞ്ചാം നമ്പറിലായിരുന്നു റിഷഭ് പന്തിനെ ഇന്ത്യ ഇറക്കിയത്. പക്ഷെ തുടക്കം മുതല്‍ ഒട്ടും ഒഴുക്കോടെയുള്ളതായിരുന്നില്ല താരത്തിന്റെ ഇന്നിങ്‌സ്. റണ്ണെടുക്കാന്‍ പലപ്പോഴും റിഷഭ് പാടുപെടുന്നത് കാണാമായിരുന്നു. ഒടുവില്‍ സ്പിന്നര്‍ ഷദാബ് ഖാന്റെ ബൗളിങില്‍ ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.

റിവേഴ്‌സ് സ്വീപ്പ് കളിച്ച റിഷഭ് ആസിഫ് അലിക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
പുറത്തായ ശേഷം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ റിഷഭിനോടു നായകന്‍ രോഹിത് ശര്‍മ ഈ പുറത്താവലിന്റെ പേരില്‍ ശകാരിക്കുന്നതും പിന്നീട് കണ്ടിരുന്നു.
IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

റിഷഭ് പന്തിനു ടി20യില്‍ തിളങ്ങാന്‍ സാധിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം ബാറ്റിങ് പൊസിഷനാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വസീം ജാഫര്‍. അഞ്ചാം നമ്പറിലല്ല, മറിച്ച് മുന്‍നിരയിലാണ് താരത്തെ കളിപ്പിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
റിഷഭ് ഈ പൊസിഷനോടു നീതി പുലര്‍ത്തുന്നുണ്ടോയെന്നു ഇന്ത്യ ഇപ്പോള്‍ ചിന്തിക്കണം. ബാറ്റിങില്‍ അവനെ മുന്‍നിരയില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടി20യില്‍ റിഷഭിനു ഏറ്റവും യോജിച്ച പൊസിഷന്‍ അതാണെന്നു ഞാന്‍ കരുതുന്നുവെന്നും വസീം ജാഫര്‍ വ്യക്തമാക്കി.
IND vs PAK: ഇന്ത്യക്ക് പിഴച്ചതെവിടെ?, രോഹിത് കാട്ടിയത് മണ്ടത്തരം!, തോല്‍വിയുടെ കാരണങ്ങളിതാ

ടെസ്റ്റിലും ഏകദിനത്തിലും തുടക്കം മുതല്‍ അഗ്രസീവ് ഷോട്ടുകള്‍ കളിക്കാന്‍ റിഷഭ് പന്തിനു സാധിക്കും. ടി20യില്‍ ഇതേ ശൈലയില്‍ ബാറ്റ് ചെയ്യാന്‍ റിഷഭിനു അവസരം കിട്ടുക പവര്‍പ്ലേ ഓവറുകളിലാണ്. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ സാധിച്ചാല്‍ ശേഷം അവനു ഒരുപാട് റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കും.

പക്ഷെ ടി20യില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ ഫീല്‍ഡ് ക്രമീകരണം കുറേക്കൂടി ഓപ്പണായിരിക്കും. അതുകൊണ്ടു തന്നെ തുടക്കം മുതല്‍ സിക്‌സറടിക്കുകയെന്നതു എളുപ്പവുമല്ല. അതുകൊണ്ടാണ് ടി20യില്‍ റിഷഭിനു യോജിച്ച ബാറ്റിങ് പൊസിഷനല്ല അഞ്ചെന്നു താന്‍ ചൂണ്ടിക്കാട്ടുന്നതെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications