Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

1
റൺസ് ഇല്ലെങ്കിലും കുഴപ്പമില്ല, ആ കളി തീക്കളിയായി, റിഷഭിനെതിരെ | *Cricket

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ മുന്നോട്ട് വെച്ച് 182 റണ്‍സ് വിജയലക്ഷ്യം 1 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് പാകിസ്താന്‍ മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ പാകിസ്താനായി.

സൂപ്പര്‍ ഫോറില്‍ മൂന്ന് മാറ്റങ്ങളോടെ പാകിസ്താനെതിരേ ഇറങ്ങിയ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിയില്‍ കൂടുതല്‍ വിമര്‍ശനം നേരിടുന്നത് അര്‍ഷദീപ് സിങ്ങാണെങ്കിലും എല്ലാവര്‍ക്കും തോല്‍വിയില്‍ തുല്യ ഉത്തരവാദിത്തമാണെന്ന് പറയാം. ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയവരില്‍ എടുത്തു പറയേണ്ടത് റിഷഭ് പന്തിന്റെ പ്രകടനമാണ്. ദിനേഷ് കാര്‍ത്തികിന് പകരക്കാരനായി ഇറങ്ങിയ റിഷഭ് 12 പന്തില്‍ 14 റണ്‍സാണ് നേടിയത്.

1

അദ്ദേഹം നേടിയ റണ്‍സിനെക്കാള്‍ പുറത്തായ രീതിയാണ് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും നിരാശപ്പെടുത്തിയത്. ഷദാബ് ഖാന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ആസിഫ് അലിക്ക് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്. ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തിയ റിഷഭിനോട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കയര്‍ക്കുന്നതിന്റെയും തിരിച്ച് റിഷഭ് തര്‍ക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

2

ഡ്രെസിങ് റൂമിനുള്ളില്‍ ഇരുവരും പരസ്പരം തര്‍ക്കിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. എന്താണ് ഇവര്‍ സംസാരിക്കുന്നതെന്നത് വ്യക്തമല്ലെങ്കിലും റിഷഭിന്റെ മോശം ഷോട്ട് സെലക്ഷനില്‍ രോഹിത് അതൃപ്തി അറിയിക്കുന്നതാണെന്ന് വ്യക്തം. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന റിഷഭാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ റിഷഭ് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണെങ്കിലും പരിമിത ഓവറില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ അങ്ങനെ വിശേഷിപ്പിക്കാനാവില്ല.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

3

റിഷഭ് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനാണ് ടി20യിലടക്കം കാഴ്ചവെക്കുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ റിഷഭിനെ പുറത്തിരുത്തി ദിനേഷ് കാര്‍ത്തികുമായാണ് കളിക്കാനിറങ്ങിയത്. മത്സരം ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതോടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യക്ക് വിശ്വസ്തനായുള്ള റിഷഭ് മാത്രമായി മാറി. ഇതോടെ ഇന്ത്യ താരത്തെ പ്ലേയിങ് 11 പരിഗണിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

4

എന്നാല്‍ ഈ തീരുമാനം പിഴച്ചെന്ന് തന്നെ പറയാം. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ദീപക് ഹൂഡയും നിരാശപ്പെടുത്തി. ആദ്യ മത്സരങ്ങളില്‍ ഇന്ത്യയുടെ ടോപ് ഓഡറുടെ പ്രകടനമാണ് നിരാശപ്പെടുത്തിയത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരാണ് നിറം മങ്ങിയത്. ബൗളിങ് നിരയിലും ഇന്ത്യക്ക് പിഴച്ചു. 19ാം ഓവറില്‍ 19 റണ്‍സ് ഭുവനേശ്വര്‍ കുമാര്‍ വിട്ടുകൊടുത്തതും ഇന്ത്യക്ക് തിരിച്ചടിയായി മാറി.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

5

റിഷഭ് പന്തിനെ അടുത്ത മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 പുറത്തിരുത്താനാണ് സാധ്യത. അക്ഷര്‍ പട്ടേലും ദിനേഷ് കാര്‍ത്തികും പ്ലേയിങ് 11 തിരിച്ചെത്തിയേക്കും. അക്ഷറിനെപ്പോലൊരു ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെ എത്തിച്ച് ഇന്ത്യക്ക് വേണമെങ്കില്‍ യുസ് വേന്ദ്ര ചഹാലിന് വിശ്രമം നല്‍കാം. ചഹാലിന് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. രവി ബിഷ്‌നോയ് ടീമില്‍ തുടരണം.

ഇന്ത്യക്ക് മൂന്നാം പേസറെയും ടീമില്‍ വേണം. ഹര്‍ദിക്കിനെ മൂന്നാം പേസറായി വിശ്വസിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ആവേശ് ഖാനെ ഇന്ത്യ ഒഴിവാക്കിയതിനാല്‍ പകരക്കാരനായി ദീപക് ചഹാറിനെ എത്തിക്കാവുന്നതാണ്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ് ദീപക്. അദ്ദേഹത്തിന്റെ സാന്നിധ്യം ഭുവനേശ്വര്‍ കുമാറിന്റെ സമ്മര്‍ദ്ദവും കുറക്കും.

Story first published: Monday, September 5, 2022, 13:17 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+