IPL 2023: തന്റെ 175 റണ്‍സ് റെക്കോഡ് ആര് തകര്‍ക്കും? രോഹിത്തല്ല, പ്രവചിച്ച ഗെയ്‌ലിന് ട്രോള്‍

മുംബൈ: ഐപിഎല്‍ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന തകര്‍പ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.
അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്മാരായപ്പോള്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരും സിഎസ്‌കെ ഒമ്പതാം സ്ഥാനക്കാരുമായി ഒതുങ്ങി.
അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണ്‍ ഇവര്‍ക്കെല്ലാം നിര്‍ണ്ണായകമാണ്. കൂടാതെ ഇടവേളക്ക് ശേഷം ഇത്തവണ ഹോം മത്സരങ്ങളും തിരിച്ചെത്തിയിട്ടുണ്ട്.
ഡിആര്‍എസ് നിയമത്തില്‍ നോബോളും വൈഡും ഉള്‍പ്പെടുത്തിയതടക്കം പല വമ്പന്‍ മാറ്റങ്ങളുമായാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ വരവ്.
ഇംപാക്ട് പ്ലെയറെന്ന പുതിയ പരീക്ഷണവും ഇത്തവണത്തെ ഐപിഎല്ലിനുണ്ടാവും. ഇത്തവണയും പല റെക്കോഡുകളും തകര്‍ക്കപ്പെടാന്‍ കാത്തിരിക്കുന്നുണ്ട്.
എന്നാല്‍ അത്ര പെട്ടെന്ന് തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോഡുകളിലൊന്നാണ് ക്രിസ് ഗെയ്‌ലിന്റെ 175 റണ്‍സ് വ്യക്തിഗത സ്‌കോറിലെ റെക്കോഡ്.
ഇപ്പോഴിതാ തന്റെ 175 റണ്‍സ് റണ്‍സ് റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരത്തെ പ്രവചിച്ച ക്രിസ് ഗെയ്ല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.

കെ എല്‍ രാഹുലിന് സാധിക്കുമെന്ന് ഗെയ്ല്‍
ഐപിഎല്ലില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവരൊന്നും തന്റെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവരല്ലെന്ന് വിലയിരുത്തലിലാണ് ഗെയ്ല്‍.
ഗെയ്‌ലിന്റെ അഭിപ്രായത്തില്‍ കെ എല്‍ രാഹുലാണ് തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരം.
ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഗെയ്‌ലിനെതിരേ ഉയരുന്നത്. ഇന്ത്യ മെല്ലപ്പോക്ക് ബാറ്റിങ്ങിനെത്തുടര്‍ന്ന് മാറ്റിനിര്‍ത്തുന്ന താരമാണ് രാഹുല്‍.
അപ്പോഴാണ് ടി20യില്‍ 175 റണ്‍സ് റെക്കോഡ് തകര്‍ക്കുക. സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമെന്ന നിലയിലാണ് രാഹുലിനെയും ഗെയ്‌ലിനെയും ആരാധകര്‍ പരിഹസിക്കുന്നത്.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

175 റണ്‍സടിക്കാന്‍ 200 പന്ത് വേണം
ജിയോ സിനിമയിലെ ക്രിക്കറ്റ് പരിപാടിക്കിടെയാണ് 175 റണ്‍സെന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ള താരത്തെ ക്രിസ് ഗെയ്ല്‍ പ്രവചിച്ചത്.
കെ എല്‍ രാഹുലെന്ന് ഗെയ്ല്‍ പറഞ്ഞതുമുതല്‍ നിരവധി ട്രോളുകളാണ് ഉയരുന്നത്. 175 റണ്‍സടിക്കാന്‍ 200 പന്തെങ്കിലും രാഹുലിന് വേണ്ടിവരുമെന്നാണ് ആരാധകരുടെ പരിഹാസം.
സമീപകാലത്തെ മോശം പ്രകടനംകൊണ്ട് വളരെയധികം വിമര്‍ശനം നേരിട്ട താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍.
ഇന്ത്യന്‍ ടീമില്‍ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെത്തുടര്‍ന്ന് ടി20യില്‍ നിന്ന് രാഹുലിനെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അപ്പോഴാണ് ഗെയ്‌ലിന്റെ പ്രവചനമെത്തുന്നത്. ഇത് ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

രാഹുലിന് സാധിക്കുമെന്ന് ചിലര്‍
കെ എല്‍ രാഹുലിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്നും തന്റേതായ ദിവസം എന്തും നേടാന്‍ കഴിവുള്ളവനാണ് രാഹുലെന്നും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുലിന്റെ ഐപിഎല്ലിലെ റെക്കോഡുകള്‍ അത്ര മോശമല്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ കെ എല്‍ രാഹുല്‍ ഇതിനോടകം ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്.
ഓപ്പണിങ്ങില്‍ മികച്ചൊരു തുടക്കം ലഭിച്ചാല്‍ വലിയൊരു സ്‌കോര്‍ നേടാന്‍ രാഹുലിന് സാധിക്കുമെന്നും നല്ല ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണ് രാഹുലെന്നും ഒരു പക്ഷം ആരാധകര്‍ പറയുന്നത്.
എന്നാല്‍ സമീപകാലത്തെ രാഹുലിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഒരിക്കലും രാഹുല്‍ ഈ നേട്ടം എത്തിപ്പിടിക്കുമെന്ന് കരുതാനാവില്ലെന്നതാണ് വസ്തുത.

കെ എല്‍ രാഹുലിന്റെ ഐപിഎല്‍ കരിയര്‍
109 ഐപിഎല്ലില്‍ നിന്നായി 48.01 എന്ന ഗംഭീര ശരാശരിയില്‍ 3889 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്.
ഇതില്‍ നാല് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 327 ഫോറും 164 സിക്‌സും പറത്തിയ രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 136.22 ആണ്. 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇത്തവണ ലഖ്‌നൗവിന് ആദ്യമായി സ്വന്തം തട്ടകത്തില്‍ മത്സരം ലഭിക്കാന്‍ പോവുകയാണ്. ഫ്‌ളാറ്റ് പിച്ചില്‍ തന്റേതായ ദിവസം വന്നാല്‍ ടി20യില്‍ ചരിത്രം രചിക്കാന്‍ രാഹുലിന് സാധിക്കുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications