രോഹിത്തിനെ ബാറ്റിങ് പഠിപ്പിക്കേണ്ട! മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയവനാണ്-നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ വലിയ വിമര്‍ശനം നേരിടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് വമ്പന്‍ പരാജയമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിനെ ഒന്നാമതാക്കിയെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇത് വലിയ നാണക്കേടായി മാറി. ടി20 നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റണമെന്നുള്ള ആവിശ്യം ശക്തമാണ്.
ഇന്ത്യയുടെ ടി20 നായകനായി ജനുവരിയില്‍ ഹര്‍ദിക് പാണ്ഡ്യ എത്തുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ഇതോടെ രോഹിത്തിന്റെ ടി20 ഭാവി അവസാനിച്ചുവെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ രോഹിത്തിന്റെ ബാറ്റിങ്ങിനെ വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ അതര്‍ട്ടന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍.

രോഹിത് മോര്‍ഗനെ കണ്ട് പഠിക്കണം
മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടി20 ടീമിനെ കൊണ്ടുപോയത് കണ്ട് രോഹിത് പഠിക്കണമെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. താരങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ ആക്രമിച്ച് കളിക്കാനുള്ള അവസരമൊരുക്കണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബാറ്റിങ് ശൈലിയില്‍ രാഹുലും രോഹിത്തും മാറ്റം വരുത്തേണ്ടതായുണ്ട്. സഹതാരങ്ങള്‍ക്ക് അവരുടെ ശൈലി തുറന്നുകാട്ടാനുള്ള അവസരമാണ് ഇന്ത്യന്‍ ടീമില്‍ രോഹിത് ഒരുക്കി നല്‍കേണ്ടതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

അതര്‍ട്ടന്റെ പരിഹാസം ഇങ്ങനെ
നാസര്‍ നിങ്ങള്‍ സംസാരിക്കുന്നത് ഇംഗ്ലണ്ട് ടീമിലെ മോര്‍ഗന്‍ സൃഷ്ടിച്ച ഇംപാക്ടിനെക്കുറിച്ചാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലത് നടപ്പിലാക്കാന്‍ പ്രയാസമാണെന്നതിന്റെ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കണം. ഒന്നാമത്തെ കാര്യം ഇന്ത്യന്‍ ടീമിലെത്താന്‍ നിരവധി താരങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ തന്റെ സ്ഥാനം നഷ്ടമാവുമോയെന്ന ഭയവും സമ്മര്‍ദ്ദവും എല്ലാവര്‍ക്കുമുണ്ട്. രോഹിത്തിനേയും അത് ബാധിച്ചിരിക്കാം- അതര്‍ട്ടന്‍ പറഞ്ഞു.

മൂന്ന് ഇരട്ട സെഞ്ച്വറി നേടിയവനാണവന്‍
രോഹിത്തിന് ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്ന ഭയമാണ് സമ്മര്‍ദ്ദത്തിലാക്കുന്നതെന്നാണ് അതര്‍ട്ടന്‍ പറഞ്ഞത്. ഇതിന് നാസറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'നിങ്ങള്‍ ഇത്രയും തലപുകയ്‌ക്കേണ്ട കാര്യമില്ല. ഇന്ത്യക്ക് പ്രതിഭാശാലികളായ താരങ്ങളില്ലെങ്കിലാണ് ആശങ്കപ്പെടേണ്ടത്. അത്ര എളുപ്പത്തില്‍ ടീമിലെ സ്ഥാനം നഷ്ടമാവുന്ന താരത്തെക്കുറിച്ചല്ല നിങ്ങള്‍ പറയുന്നത്. രോഹിത് ശര്‍മയെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും നാല് ടി20 സെഞ്ച്വറിയും നേടിയിട്ടുള്ളവനാണ് രോഹിത്. എന്നാല്‍ രാഹുലിനെക്കുറിച്ച് പറയുമ്പോള്‍ അവന്‍ അല്‍പ്പം ഭയപ്പെടുന്നുണ്ടെന്ന് തന്നെ പറയാം- നാസര്‍ പറഞ്ഞു.

രോഹിത് ടി20 മതിയാക്കണോ?
രോഹിത് ശര്‍മ മികച്ച റെക്കോഡുള്ള താരമാണെന്നതില്‍ സംശയമില്ല. ടി20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് രോഹിത്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളിലേക്ക് വരുമ്പോള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. എന്നാല്‍ രോഹിത്തിനെപ്പോലെ ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനെ അത്ര പെട്ടെന്ന് പുറത്താക്കുക എളുപ്പമാവില്ല. ടി20യില്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള യുവതാരങ്ങളെത്തേണ്ടത് അനിവാര്യമാണെങ്കിലും സീനിയര്‍ താരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ട് തന്നെ രോഹിത് ഇനിയും ടി20 ഫോര്‍മാറ്റില്‍ തുടരാനാണ് സാധ്യത.

ഐപിഎല്‍ പ്രകടനം നിര്‍ണ്ണായകം
2023ലെ ഐപിഎല്‍ രോഹിത് ശര്‍മയുടെ ടി20 കരിയറില്‍ നിര്‍ണ്ണായകമാവും. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തായിരുന്നു. ഇത്തവണ മികച്ച ബാറ്റിങ് പ്രകടനം നടത്തുകയും ടീമിനെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാര്യമാണ്. രോഹിത്തിന്റെ ടി20യിലെ ഭാവി തീരുമാനിക്കുക ഐപിഎല്ലിലെ ഈ പ്രകടനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. 2022ല്‍ 24.30 മാത്രമാണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്കറേറ്റ് 135ല്‍ താഴെയും. ഈ അവസരത്തില്‍ ടീമില്‍ നിലനില്‍ക്കാന്‍ രോഹിത്തിന് മികവ് തെളിയിക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications