Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali: ഇന്ത്യ തഴഞ്ഞ പൃഥ്വി മുംബൈയ്ക്കായി മിന്നിച്ചു; അഞ്ചോവറില്‍ ജയിച്ച് കേരളം!

മൊഹാലി/ രാജ്‌കോട്ട്: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മിന്നുന്ന ജയത്തോടെ തുടങ്ങി കേരളവും മുംബൈയും. മൊഹാലിയില്‍ നടന്ന കളിയില്‍ അരുണാചല്‍ പ്രദേശിനെതിരേ പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് സച്ചിന്‍ ബേബി നയിച്ച കേരളം കൈക്കലാക്കിയത്.

മറ്റൊരു മല്‍സരത്തില്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനായ മുംബൈ ഒമ്പതു വിക്കറ്റിനു മിസോറാമിനെ വാരിക്കളയുകയായിരുന്നു. ബൗളിങ് മികവിലായിരുന്നു മുംബൈയുടെ ഉജ്ജ്വല വിജയം.

അരുണാചലിനെ എറിഞ്ഞൊതുക്കി

അരുണാചലിനെ എറിഞ്ഞൊതുക്കി

അരുണാചല്‍ പ്രദേശിനെതിരായ കളിയില്‍ കേരളത്തിനായിരുന്നു ടോസ്. നായകന്‍ സച്ചിന്‍ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. മഴയെ തുടര്‍ന്നു മല്‍സരം 11 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലാക്കി കേരള ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ അരുണാചലിനു ആറു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടാനായത്. ഒരാള്‍ പോലും 20ന് പ്ലസ് നേടിയില്ല.
രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത സിജോമോന്‍ ജോസഫും എസ് മിഥുനും ചേര്‍ന്നാണ് അരുണാചലിനെ വരിഞ്ഞുകെട്ടിയത്. എന്‍പി ബേസിലിനു ഒരു വിക്കറ്റ് ലഭിച്ചു.

Also Read: T20 World Cup 2022: പ്രായം കൂടിയവരുടെ പ്ലേയിങ് 11 ഇതാ, ഡികെ 'വല്യേട്ടന്‍', മൂന്ന് ഇന്ത്യക്കാര്‍

മിന്നിച്ച് രോഹന്‍

മിന്നിച്ച് രോഹന്‍

റണ്‍ചേസില്‍ കേരളം തകര്‍ത്തടിച്ചു ജയിക്കുകയായിരുന്നു. 54 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ കേരളത്തിനു വെറും 29 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രോഹന്‍ കുന്നുമ്മലും (32*) വിഷ്ണു വിനോദും (23*) വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കാഴ്ചവച്ചതോടെ കേരളം അനായാസം ജയിച്ചുകയറി.
വെറും 13 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് രോഹന്‍ 32 റണ്‍സ് വാരിക്കൂട്ടിയത്. വിഷ്ണു 16 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.

Also Read: T20 World Cup 2022: 'ജഡേജയുടെ പകരം പ്ലേയിങ് 11ല്‍ അവന്‍ മതി', താരത്തെ നിര്‍ദേശിച്ച് ചഹാല്‍

പൃഥ്വി വെടിക്കെട്ട്

പൃഥ്വി വെടിക്കെട്ട്

മറ്റൊരു കളിയില്‍ മിസോറാമിനെതിരേ മുംബൈയും കാര്യമായി വിയര്‍ക്കാതെയാണ് ജയിച്ചുകയറിയത്. മുംബൈയ്ക്കായിരുന്നു ടോസ്. അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. മികച്ച ബൗളിങ് പുറത്തെടുത്ത മുംബൈ ബൗളര്‍മാര്‍ മിസോറാമിനെ 20 ഓവറില്‍ എട്ടു വിക്കറ്റിനു 98 റണ്‍സെടുക്കാനേ അനുവദിച്ചുള്ളൂ. മൂന്നു ബൗളര്‍മാര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.
മറുപടിയില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ (55*) വെടിക്കെട്ട് ഫിഫ്റ്റി 10.3 ഓവറില്‍ ഒരു വിക്കറ്റിനു മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തഴയപ്പെട്ടതിന്റെ ക്ഷീണം ഈ കളിയില്‍ പൃഥ്വി തീര്‍ക്കുകയായിരുന്നു. 34 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും താരമടിച്ചു. അമാന്‍ ഖാന്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു.

Story first published: Tuesday, October 11, 2022, 13:18 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+