T20 World Cup 2022: 'ജഡേജയുടെ പകരം പ്ലേയിങ് 11ല്‍ അവന്‍ മതി', താരത്തെ നിര്‍ദേശിച്ച് ചഹാല്‍

പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ടീം ഇതിനോടകം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ മുന്നൊരുക്കം ഗംഭീരമാണ്. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ ടി20 പരമ്പര നേടിയാണ് ഇന്ത്യ ഓസേ്‌ട്രേലിയയിലേക്ക് വിമാനം കയറിയത്. 2021ലെ ടി20 ലോകകപ്പും ഏഷ്യാ കപ്പും തോറ്റ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.
ഇന്ത്യയുടെ ബാറ്റിങ് കരുത്ത് പ്രതീക്ഷ നല്‍കുമ്പോഴും ആശങ്ക ഉണ്ടാക്കുന്നത് ബൗളിങ് നിരയുടെ പ്രകടനമാണ്. ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് സമീപകാലത്തായി വളരെ മോശം. കൂടാതെ പരിക്കും ഇന്ത്യയെ വലക്കുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ലോകകപ്പിനില്ല. കൂടാതെ മുഹമ്മദ് ഷമി, ദീപക് ചഹാര്‍ എന്നിവര്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. പരിക്കേറ്റ് പുറത്തായവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല.

ജഡേജക്ക് പകരം അക്ഷര്‍
രവീന്ദ്ര ജഡേജ പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണ്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നാലാം നമ്പറിലിറങ്ങി ജഡേജ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയിരുന്നു. സാഹചര്യത്തിനനുസരിച്ച് എവിടെ വേണമെങ്കിലും കളിപ്പിക്കാന്‍ സാധിക്കുന്ന വിശ്വസ്തനായിരുന്നു. തകര്‍പ്പന്‍ ഫീല്‍ഡറെന്ന നിലയിലും ജഡേജയുടെ അഭാവം ഇന്ത്യയെ തളര്‍ത്തുന്നു.
ജഡേജക്ക് പകരം ആര് വേണമെന്നതിനുള്ള ഇന്ത്യയുടെ ഉത്തരം അക്ഷര്‍ പട്ടേല്‍ എന്നാണ്. ഇപ്പോഴിതാ ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും അക്ഷറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജഡേജയുടെ അഭാവം നികത്താന്‍ കഴിവുള്ള താരമാണ് അക്ഷറെന്നാണ് ചഹാലും അഭിപ്രായപ്പെട്ടത്.
Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

ജഡേജ ലോകോത്തര താരം
'രവീന്ദ്ര ജഡേജ ലോകോത്തര താരമാണ്. ബൗളറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനായി തിളങ്ങാന്‍ കഴിവുണ്ട്. പരിക്കുകള്‍ മത്സരത്തിന്റെ ഭാഗമാണ്. അവന്റെ സ്ഥാനം നികത്താന്‍ എളുപ്പത്തില്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ സമീപകാലത്തായി അക്ഷര്‍ പട്ടേല്‍ പന്തെറിയുന്നത് കാണുമ്പോള്‍ ജഡേജയുടെ പകരക്കാരനെന്ന നിലയില്‍ പരിഗണിക്കാവുന്നതാണ്. തനിക്ക് എന്ത് ചെയ്യാനാവുമെന്ന് അവന്‍ കാട്ടിത്തരികയാണ്'-ചഹാല്‍ പറഞ്ഞു.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

അക്ഷര്‍ സൂപ്പറാണ്
സമീപകാലത്തായി കളിച്ച പരമ്പരകളിലെല്ലാം അക്ഷര്‍ തിളങ്ങുന്നുണ്ട്. ജഡേജയില്‍ നിന്ന് അക്ഷറിനെ വ്യത്യസ്തനാക്കുന്നത് പവര്‍പ്ലേയിലെ ബൗളിങ്ങാണ്. ജഡേജ പവര്‍പ്ലേയില്‍ വലിയ മികവ് കാട്ടുന്ന ബൗളറല്ല. മധ്യ ഓവറുകളിലാണ് ജഡേജ കൂടുതല്‍ മികവ് കാട്ടുന്നത്. അതേ സമയം അക്ഷര്‍ പട്ടേലാവട്ടെ പവര്‍പ്ലേയില്‍ നനന്നായി പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന ബൗളറാണ്. ഏത് പിച്ചിലും മികവ് കാട്ടാന്‍ അക്ഷറിനാവും. കാരണം ടേണിലൂടെയല്ല ലൈനും ലെങ്തും നിലനിര്‍ത്തിയാണ് അക്ഷര്‍ വിക്കറ്റ് വീഴ്ത്തുന്നത്.
രവീന്ദ്ര ജഡേജയുടെ ബാറ്റിങ് മികവുമായി താരതമ്യം ചെയ്യുമ്പോള്‍ അക്ഷര്‍ അല്‍പ്പം പിന്നിലാണ്. ജഡേജയെപ്പോലെ അക്ഷറിനെ ബാറ്റിങ്ങില്‍ വിശ്വസിക്കാനാവില്ല. കൂടാതെ ജഡേജയെപ്പോലെ ഗംഭീരമായി ഫീല്‍ഡ് ചെയ്യുന്ന താരമല്ല അക്ഷര്‍. അവസാന പരമ്പരകളിലെല്ലാം അക്ഷര്‍ ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications