ധോണി ടി20 ലോകകപ്പ് കളിക്കും!! ഞെട്ടിച്ച് സിഎസ്‌കെ ടീമംഗം ബ്രാവോ... ത്രില്ലടിച്ച് ആരാധകര്‍
മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് ആശങ്കള്‍ തുടരവെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവും വിന്‍ഡീസ് ഓള്‍റൗണ്ടറുമായ ഡ്വയ്ന്‍ ബ്രാവോ. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

ധോണി നിര്‍ത്തിയിട്ടില്ല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നു ബ്രാവോ പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിട്ടുള്ള ധോണിയും ബ്രാവോയും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. നേരത്തേ വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രാവോ കഴിഞ്ഞ ദിവസം തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവന്നിരുന്നു.

ടീമംഗങ്ങള്‍ക്കു പ്രചോദനം
ടീമിലെ സഹതാരങ്ങളെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് ധോണിയെന്നു ബ്രാവോ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ക്രിക്കറ്റിനു പുറത്തുള്ള കാര്യങ്ങള്‍ ഒരിക്കലും തന്നെ ബാധിക്കാന്‍ അനുവദിക്കാത്ത വ്യക്തിയാണ് ധോണി. തങ്ങളോടും അദ്ദേഹം ഇതു തന്നെയാണ് പറയുകയും പഠിപ്പിക്കുകയും ചെയ്യാറുള്ളത്. ഒരിക്കലും സമ്മര്‍ദ്ദത്തിന് വശപ്പെടരുതെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നും ധോണി തങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതായും ബ്രാവോ വിശദമാക്കി.

ഐപിഎല്ലിലൂടെ മടങ്ങിവരവ്
അടുത്ത സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരിക്കല്‍ക്കൂടി നയിച്ചു കൊണ്ടായിരിക്കും ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
ധോണിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഐപിഎല്‍ കൂടിയായിരിക്കും ഇത്. കാരണം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ധോണിയെ ദേശീയ ടീമിലേക്കു തിരികെ വിളിക്കുമെന്ന് കോച്ച് രവി ശാസ്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications