For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് വര്‍ഷത്തിന് ശേഷം ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! വൈറല്‍-പ്രതികരിച്ച് ഫാന്‍സ്

മറ്റ് ക്രിക്കറ്റ് താരങ്ങള്‍ അധികം ചെയ്യാത്ത കാര്യങ്ങളാണ് വിരമിക്കലിന് ശേഷം ധോണി ചെയ്തുകൊണ്ടിരിക്കുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇന്ത്യക്കായി കളിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും സിഎസ്‌കെയുടെ നായകനായി അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്.

ഇത്തവണയും സിഎസ്‌കെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. എന്നാല്‍ ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്നുറപ്പാണ്. ഐപിഎല്ലിന് മുന്നോടിയായി കഴിഞ്ഞിടെ ധോണി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അത്ര സജീവമായി ഇടപെടുന്നില്ല. ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ധോണി മറ്റ് ക്രിക്കറ്റ് താരങ്ങള്‍ അധികം ചെയ്യാത്ത കാര്യങ്ങളാണ് വിരമിക്കലിന് ശേഷം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിലൊന്ന് കൃഷിയാണ്. റാഞ്ചിയില്‍ തന്റെ കൃഷിയിടത്തിലാണ് ധോണി കൂടുതല്‍ സമയവും ചിലവിടുന്നതെന്ന് പറയാം. സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത ധോണി ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

നിഴം ഉഴുതുമറിച്ച് ധോണി

നിഴം ഉഴുതുമറിച്ച് ധോണി

ക്രിക്കറ്റ് താരങ്ങള്‍ സാധാരണയായി അത്യാഡംഭരങ്ങളില്‍ ജീവിക്കുന്നവരാണ്. അതിനുള്ള വരുമാനവും അവര്‍ക്കുണ്ട്. പ്രശസ്തിയും ആരാധക പിന്തുണയും ഉയര്‍ന്നതായതിനാല്‍ സ്‌റ്റൈല്‍ ലുക്ക് വിട്ട് പൊതുവേ ഇവരൊന്നും ചെയ്യാറില്ല.

എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തരായി നില്‍ക്കുന്നയാളാണ് ധോണി. അദ്ദേഹം തന്റെ കൃഷിയിടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ സമയവും ചിലവിടുന്നത്. ഇപ്പോള്‍ ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നതും തന്റെ കൃഷിയിടത്തിലെ വീഡിയോയാണ്.

ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിന്റെ വീഡിയോയാണ് ധോണി പങ്കുവെച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ധോണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിടുന്നത്. എന്തായാലും ട്രാക്ടര്‍ ഉപയോഗിച്ച് ധോണി നിലം ഉഴുതുമറിക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ധോണിയുടെ പേരില്‍ പച്ചക്കറി ബ്രാന്റ്

ധോണിയുടെ പേരില്‍ പച്ചക്കറി ബ്രാന്റ്

എംഎസ് ധോണിയുടെ പേരില്‍ പച്ചക്കറി ബ്രാന്റുണ്ട്. റാഞ്ചിയിലെ കൃഷിയിടത്തില്‍ ഉണ്ടാവുന്ന പച്ചക്കറികളെ കൂടുതലും കയറ്റുമതി ചെയ്യുകയാണ്. ധോണിയെന്ന ബ്രാന്റിലുള്ള കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. പരമ്പരാഗത കര്‍ഷകര്‍ പോലും പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ധോണി കൃഷിയിലൂടെ നേട്ടമുണ്ടാക്കുന്നത്.

നേരത്തെയും തന്റെ കൃഷ്ടിയിടത്തിന്റെ ചിത്രങ്ങളും വീഡിയോകളും ധോണി പങ്കുവെച്ചിട്ടുണ്ട്. ധോണി ട്രാക്ടര്‍ ഓടിക്കുന്ന വീഡിയോയും ചിത്രങ്ങളും നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളത്. സൂപ്പര്‍ താര പരിവേഷമില്ലാതെ നരച്ച താടിയുമായി ഒരു ബെനിയനും ജീന്‍സുമിട്ടുള്ള ധോണിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സാക്ഷി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം

സാക്ഷി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം

ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ധോണിയുടെ പല ചിത്രങ്ങളും വീഡിയോകളും സാക്ഷി പുറത്തുവിടാറുണ്ട്. മകള്‍ സിവയുടെ വിശേഷങ്ങളും സാക്ഷി പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം വലിയ ആരാധക പിന്തുണയുമുണ്ട്.

വലിയ ഇടവേളക്ക് ശേഷമാണ് ധോണി സ്വന്തം അക്കൗണ്ടില്‍ നിന്ന് ചിത്രം പങ്കുവെച്ചത്. ഇതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നതും. വിരമിച്ചെങ്കിലും ധോണിയുടെ ആരാധക പിന്തുണയില്‍ ഒട്ടും കുറവ് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ധോണിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ പ്രതികരണങ്ങളും ലഭിക്കുന്നു.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

ഐപിഎല്ലില്‍ കപ്പടിച്ച് മടങ്ങുമോ?

ഐപിഎല്ലില്‍ കപ്പടിച്ച് മടങ്ങുമോ?

ധോണിയുടെ ഐതിഹാസിക കരിയറിന് ഇത്തവണത്തെ ഐപിഎല്‍ സീസണോടെ വിരാമമാവുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് കപ്പടിച്ച് മടങ്ങാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തായിരുന്നു.

ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ടീം ഉദ്ദേശിക്കുന്നത്. ബെന്‍ സ്റ്റോക്‌സിനെയടക്കം ടീമിലേക്കെത്തിച്ച സിഎസ്‌കെ ധോണിക്ക് കിരീടം നേടി യാത്രയയപ്പ് നല്‍കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Thursday, February 9, 2023, 14:19 [IST]
Other articles published on Feb 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+