Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ മാത്രമല്ല സൂപ്പര്‍ താരങ്ങള്‍, ഡാന്‍സിലും പുലികള്‍!, ഇന്ത്യയുടെ അഞ്ച് പേരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. കളത്തിനകത്തും പുറത്തും സൂപ്പര്‍ താരങ്ങളാണവര്‍. ഇന്ത്യന്‍ താരങ്ങള്‍ പൊതുവേ ആരാധകരെ രസിപ്പിക്കുന്നവരില്‍ മുന്നിലാണ്. കളത്തില്‍ എപ്പോഴും ആരാധകര്‍ക്ക് ആവേശം നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മറ്റൊരു സവിശേഷത മിക്കവരും ഒന്നിലധികം കഴിവുള്ളവരാണ്.

ശിഖര്‍ ധവാന്‍ ഓടക്കുഴല്‍ നന്നായി വായിക്കുമെങ്കില്‍ യുസ് വേന്ദ്ര ചഹാല്‍ ചെസ് മാസ്റ്ററാണ്. ഇത്തരത്തില്‍ വിവിധ കഴിവുള്ളവരാണ് ഇന്ത്യന്‍ താരങ്ങളെന്ന് പറയാം. ഇന്ത്യന്‍ താരങ്ങളിലെ ചിലര്‍ മികച്ച രീതിയില്‍ നൃത്തം ചെയ്യാന്‍ കഴിവുള്ളവര്‍ക്കൂടിയാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നന്നായി നൃത്തം ചെയ്യുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യന്‍ ടീമിനൊപ്പം ഫിനിഷിങ് മികവുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. 37ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുകയും ഇത്തവണ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയും ചെയ്യാന്‍ സാധ്യതയുള്ള താരമാണ് കാര്‍ത്തിക്. അവസാന രണ്ടോവറില്‍ അനായാസമായി റണ്‍സുയര്‍ത്തുന്ന കാര്‍ത്തിക് നന്നായി നൃത്തം ചെയ്യുന്നയാളാണ്. 2008ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നൃത്ത റിയാലിറ്റി ഷോയില്‍ ഗംഭീര നൃത്തച്ചുവടുകളുമായി കാര്‍ത്തിക് വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

എംഎസ് ധോണി

എംഎസ് ധോണി

പൊതുവേദികളില്‍ അധികം നൃത്തം ചെയ്യാന്‍ തയ്യാറായിട്ടില്ലെങ്കിലും നന്നായി നൃത്തം ചെയ്യുന്ന താരങ്ങളിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. അദ്ദേഹത്തിന്റെ നൃത്തം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് ഒരിക്കല്‍ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും തുറന്ന് പറഞ്ഞിരുന്നു. ഭാര്യ സാക്ഷിക്കൊപ്പം ധോണി ചില സമയങ്ങളില്‍ റീല്‍സ് വീഡിയോയും ചെയ്യാറുണ്ട്. ഇതിലും ചെറിയ നൃത്തങ്ങള്‍ ധോണി കളിച്ചിട്ടുണ്ട്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് ആര്‍ അശ്വിന്‍. ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തുന്ന അശ്വിന്‍ ഇപ്പോള്‍ പരിമിത ഓവര്‍ ടീമിലും സജീവ താരമാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഉള്‍പ്പെട്ടേക്കും. നന്നായി നൃത്തം ചെയ്യുന്ന താരങ്ങളിലൊരാളാണ് അശ്വിന്‍. റീല്‍സ് വീഡിയോകളിലടക്കം അശ്വിന്‍ നന്നായി നൃത്തം ചെയ്യാറുണ്ട്. ഐപിഎല്ലിനിടെ പരസ്യ ചിത്രങ്ങളില്‍ അശ്വിന്‍ നന്നായി നൃത്തം ചെയ്യുന്നത് കാണാനാവും.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഹര്‍ദിക് ആഡംഭര ജീവിതമാണ് നയിക്കുന്നത്. നന്നായി ഡാന്‍സ് കളിക്കുന്ന താരമാണ് ഹര്‍ദിക്. ഇന്ത്യന്‍ ടീമിലെ ബെസ്റ്റ് ഡാന്‍സറായി പല സഹതാരങ്ങളും പറയുന്നത് ഹര്‍ദിക്കിന്റെ പേരാണ്. തന്റെ റീല്‍സ് വീഡിയോകളിലൂടെയും ഹര്‍ദിക് ഡാന്‍സ് ചെയ്യാനുള്ള കഴിവ് കാട്ടിയിട്ടുണ്ട്.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ ടീമിലെ യുവതാരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍. നിലവില്‍ വലിയ ഫോമിലല്ലെങ്കിലും ഇഷാന്‍ കിഷന്‍ ടീമിനെ രസിപ്പിക്കുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യ വിന്‍ഡീസ് പരമ്പര നേടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതില്‍ വളരെ മനോഹരമായി ഇഷാന്‍ നൃത്തം ചെയ്യുന്നുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറവാണ്.

Story first published: Saturday, September 10, 2022, 19:31 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+