For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ടീമില്‍ ഇടം നേടി, പക്ഷെ ഒറ്റ മത്സരം പോലും കളിച്ചില്ല! അഞ്ച് ഇന്ത്യക്കാര്‍

ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളായി പല കാര്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്

chahal

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനം ശക്തമാണ്. ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യയെ സെമിയില്‍ ഏകപക്ഷീയമായി 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ട് വെച്ച 169 റണ്‍സ് വിജയലക്ഷ്യം ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്തിയില്ലെന്നതാണ് വാസ്തവം. കരുത്തുറ്റ താരനിരയുണ്ടായിരുന്നിട്ടും ഒന്ന് പൊരുതാന്‍ പോലുമാവാതെ ഇന്ത്യ തലകുനിച്ചു.

ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളായി പല കാര്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ശൈലിയാണ് തോല്‍വിയുടെ പ്രധാന കാരണം. കൂടാതെ ഇന്ത്യയുടെ ടീം സെലക്ഷനെതിരേയും പ്ലേയിങ് 11 തിരഞ്ഞെടുപ്പിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയും അവസരം അര്‍ഹിക്കുകയും ചെയ്തിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാതെ ബെഞ്ചിലിരുത്തപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് യുസ്‌വേന്ദ്ര ചഹാല്‍. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നറാണ് ചഹാല്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞ ചഹാലിനെ ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇന്ത്യ പരിഗണിച്ചു. ഇന്ത്യയുടെ പ്രധാന സ്പിന്നറായി കണക്കാക്കപ്പെടുന്ന ചഹാലിന് പ്ലേയിങ് 11 സ്ഥാനം തീര്‍ച്ചയായും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഈ വിശ്വാസം ഇല്ലായിരുന്നു.

ഇത്തവണത്തെ ടി20 ലോകകപ്പിലെ എല്ലാ മത്സരത്തിലും ചഹാല്‍ ബെഞ്ചിലായിരുന്നു. ഓസീസിലെ വലിയ മൈതാനങ്ങളില്‍ ടേണുകൊണ്ട് വിക്കറ്റ് നേടാന്‍ മിടുക്കനാണ് ചഹാലെന്ന് വിലയിരുത്തപ്പെട്ടപ്പോഴും ഇന്ത്യ അദ്ദേഹത്തിന് ഒരവസരം പോലും നല്‍കിയില്ല. ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ ചഹാലിനെ കളിപ്പിക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ഹര്‍ഷല്‍ പട്ടേല്‍. 2021ലെ ഐപിഎല്ലിലെ ഗംഭീര പ്രകടനത്തോടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. സമീപകാലത്തായി ഇന്ത്യ കളിച്ച ഒട്ടുമിക്ക പരമ്പരകളിലും ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ലും ഹര്‍ഷല്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. നന്നായി സ്ലോ ബോളുകള്‍ എറിയുന്ന ഹര്‍ഷല്‍ ഓസീസിലെ പിച്ചുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണെങ്കിലും ഒരു മത്സരത്തില്‍ പോലും ഇന്ത്യ വിശ്വാസം അര്‍പ്പിച്ചില്ല.

പവന്‍ നേഗി

പവന്‍ നേഗി

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ പവന്‍ നേഗിക്കും ഒരു ലോകകപ്പ് മുഴുവന്‍ ബെഞ്ചിലിരുന്ന് കളി കാണേണ്ടി വന്നിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പിലായിരുന്നു ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ നേഗിയെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തിലായിരുന്നു നേഗി ഇന്ത്യന്‍ ടീമിലെത്തിയത്. എന്നാല്‍ അനുഭവസമ്പന്മാരുടെ വലിയ നിരയായിരുന്നു ഇന്ത്യ. അതുകൊണ്ട് തന്നെ യുവതാരമായ നേഗിക്ക് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സ്റ്റുവര്‍ട്ട് ബിന്നി. ഐപിഎല്ലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് അവസരം ലഭിച്ചു. ഏകദിനത്തിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് ബിന്നിയുടെ പേരിലാണ്. 2014ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബിന്നിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ റോജര്‍ ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട് ബിന്നി.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഇന്ത്യയുടെ അതിവേഗ പേസര്‍മാരിലൊരാളാണ് വരുണ്‍ ആരോണ്‍. അതിവേഗതകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച വരുണ്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിച്ചില്ല. 2014ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം വരുണ്‍ ആരോണും ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. വേഗമുണ്ടെങ്കിലും മികച്ച ലൈനും ലെങ്തുമൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത ബൗളറാണ് വരുണ്‍ ആരോണ്‍. നിലവില്‍ ഐപിഎല്ലില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

Story first published: Friday, November 11, 2022, 13:22 [IST]
Other articles published on Nov 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+