'മത്സരം തോറ്റാലെന്താ ജീവിതം സെറ്റായില്ലേ', ഹോങ്കോങ് താരത്തിന്റെ പ്രൊപ്പോസല്‍ വൈറല്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയോട് 40 റണ്‍സിനാണ് ഹോങ്കോങ് തോറ്റത്. ഇന്ത്യ മുന്നോട്ട് വെച്ച 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടാനായത്. ഹോങ്കോങ്ങിനെപ്പോലെ താരതമ്യേനെ ദുര്‍ബലരായ നിര രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ വമ്പന്‍ താരനിരയ്‌ക്കെതിരേ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്ന് പറയാം.
ഇപ്പോഴിതാ മത്സരം ഹോങ്കോങ് തോറ്റെങ്കിലും മത്സരം ശേഷം ഹോങ്കോങ് താരം കിന്‍ചിത് ഷാ തന്റെ കാമുകിയോട് ഗ്യാലറയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അതവള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മത്സരം തോറ്റാലെന്താ ഹോങ്കോങ് താരത്തിന്റെ ജീവിതം സെറ്റായില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്

രണ്ട് പേര്‍ക്കും ആശംസകളും ആരാധകര്‍ നേരുന്നു. നന്നായി ജീവിക്കൂവെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരം തോറ്റ മനുഷ്യന്‍ ജീവിതത്തില്‍ വിജയിച്ചുവെന്നാണ് ഒരു ആരാധിക ട്വിറ്ററില്‍ കമന്റ് ചെയ്തത്. നേരത്തെ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറും സമാന രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെ ഒരു മത്സരത്തിന് ശേഷം ദീപക് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

കാമുകി എസ് പറഞ്ഞ് വിരല്‍ നീട്ടി നല്‍കുന്നതും ദീപക് മോതിരം അണിയിക്കുന്നതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു. നേരത്തെ ഗ്യാലറയില്‍ കാണികള്‍ ഇത്തരത്തില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് കാണാനാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണികളെക്കാള്‍ കൂടുതല്‍ കളിക്കാരാണ് ഇത്തരത്തില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

ബാറ്റ്‌സ്മാനായ കിന്‍ചിത് ഷാ മികച്ച പ്രകടനമാണ് ബാറ്റുകൊണ്ട് കാഴ്ചവെച്ചത്. 28 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 30 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ മികച്ച പ്രകടനമെന്ന് തന്നെ കിന്‍ചിതിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ഹോങ്കോങ്ങിന്റെ തോല്‍വിയിലും തന്റെ പ്രകടനം മികച്ചതാക്കാന്‍ താരത്തിനായി. കിന്‍ചിത് ഷായുടെ വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരുടെയും ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications